ശബരിമലയിൽ ബുക്കിങ് ഇല്ലാത്തവർക്കും ദർശനം അനുവദിക്കണമെന്ന് ദേവസ്വം ബോർ

പത്തനംതിട്ട: മുൻകൂട്ടി ബുക്കിങ് ഇല്ലാത്തവർക്കും ശബരിമലയിൽ ദർശനം അനുവദിക്കണമെന്ന് ദേവസ്വം ബോർഡ്. വിർച്വൽ ക്യൂ- സ്പോട്ട് ബുക്കിങ് എന്നിവയിലെ സാങ്കേതിക പ്രശ്നം അയ്യപ്പൻമാർ എത്തുന്നതിനെ ബാധിച്ചിട്ടുണ്ട്. നിലവിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ അഞ്ചിന നിർദേശങ്ങളും ദേവസ്വം ബോർഡ് സർക്കാറിന് നൽകി വി‍‍ർച്വൽ ക്യൂ വഴി 40,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് ഒരു ദിവസം ദർശനത്തിന് അനുമതി. ഇതിൽ ഒരു സ്ലോട്ടിൽ പരമാവധി അഞ്ച് പേർക്കാണ് ബുക്ക് ചെയ്യാനാകുന്നത്. അതിനാൽ തന്നെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് സംഘങ്ങളായി ദർശനത്തിന് എത്തുന്നവർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഒരു ദിവസം പരമാവധി 45,000 പേർക്ക് അനുമതി ഉണ്ടെങ്കിലും ഒരു ദിവസം പോലും ഇത്രയും പേർ ദർശനത്തിന് എത്തിയിട്ടില്ല

തീർത്ഥാടകരടെ എണ്ണം കുറഞ്ഞത് ദേവസ്വം ബോർഡിൻറെ വരുമാനത്തേയും സാരമായി ബാധിച്ചു. ഇതുവരെ 20 കോടിയാണ് ലഭിച്ചത്. നിലവിലെ നിയന്ത്രണങ്ങൾ നീക്കാൻ അഞ്ചിന നിർദേശങ്ങളും ബോർഡ് മുന്നോട്ട് വെയ്ക്കുന്നു. വിർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് എന്നിവ കൂടാതെ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും ആർ.ടി.പി.സി.ആർ നെഗറ്റീഫ് ഫലമുള്ളവർക്കും ദർശനം അനുവദിക്കണം. നെയ്യഭിഷേകത്തിനുളള നിയന്ത്രണം നീക്കണം, പകരം ബോർഡ് പ്രത്യേക ക്രമീകരണം ഒരുക്കണം. സന്നിധാനത്ത് അയ്യപ്പൻമാർക്ക് വിശ്രമിക്കാനുള്ള സമയ പരിധി 8 മണിക്കൂറായി ഉയർത്തണം, ഇതിനായി 358 മുറികൾ സജ്ജമാണ്. നീലിമല പാത തുറന്നുനൽകണം, പമ്പയിലെ സ്നാനം അനുവദിക്കണം. ഇത്രയുമാണ് നിർദേശങ്ങൾ.

Related posts

Leave a Comment