Connect with us
,KIJU

Kerala

മെഗാതിരുവാതിരയിൽ നിറഞ്ഞാടി ദേവമാതാ

Avatar

Published

on

കുറവിലങ്ങാട് :ഓണാഘോഷങ്ങളുടെ ഭാഗമായി ദേവമാതയിൽ അരങ്ങേറിയ മെഗാ തിരുവാതിര ഏറെ ശ്രദ്ധേയമായി. അൻപത്തിനാല് വിദ്യാർത്ഥിനികളാണ് മൊഗാ തിരുവാതിരയിൽ അണിനിരന്നത്. വിളക്കു വച്ച് അരങ്ങിനെ വന്ദിച്ച ശേഷം അനുക്രമമായി അണിനിരന്ന കുട്ടികൾ തിരുവാതിരയുടെചുവടുകൾ താളാത്മകമായി അവതരിപ്പിച്ചു. പാട്ടും ചുവടും ഒത്തുചേർന്നുള്ള ലാസ്യ നർത്തനത്തിൻ്റെ അവതരണം ഏറെ ഹൃദ്യമായിരുന്നു.

ഒപ്പം തിരുവാതിരക്കളിയുടെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യത്തെക്കുറിച്ച് അറിവുപകരുന്ന പ്രഭാഷണവും ഉൾപ്പെടുത്തിയിരുന്നു. ദേവമാതാ കോളെജ് പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു, വൈസ് പ്രിൻസിപ്പാൾ ഫാ. ഡിനോയി കവളമ്മാക്കൽ, ഡോ. പ്രിയ ജോസഫ്, ശ്രീമതി അനു പി. മാത്യു, ഡോ.സി. സിന്ധു സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്.

Advertisement
inner ad

Kerala

ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന്

Published

on

വൈക്കം:പുലർച്ചെ 4.30ന് അഷ്ടമി ദർശനം ആംരഭിച്ചു.രാത്രി 11നാണ് ഉദയനാപുരത്തപ്പന്റെ വരവ്, ദേവീദേവന്മാർ ഒന്നിച്ച് എഴുന്നള്ളുന്ന അഷ്ടമി വിളക്ക്.നാളെ പുലർച്ചെ രണ്ടിന് വർണാഭമായ അഷ്ടമിവിളക്ക് നടക്കും.
3:30നും 4:30നും ഇടയിൽ ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് നടക്കും.

Advertisement
inner ad

അഷ്ടമി ദിനം പുലർച്ചെ വിശേഷാൽ പൂജകൾക്ക് ശേഷം നട തുറക്കുമ്പോഴുള്ള ദർശനമാണ് അഷ്ടമി ദർശനം.
ഉച്ചയ്‌ക്ക് 12 മണി വരെയാണ് ദർശനം.
അഷ്ടമിദർശനത്തിന് പടിഞ്ഞാറേ നട ഒഴികെ മൂന്ന് നടകളിലും കൂടി അകത്തേക്കും പുറത്തേക്കും പ്രവേശിക്കാം.പടിഞ്ഞാറേ ഗോപുരം വഴി പുറത്തേക്ക് ഇറങ്ങണമെന്നാണ് നിർദ്ദേശം.ഉദയനാപുരത്തപ്പൻ ഉൾപ്പെടെയുള്ള ദേവീദേവന്മാർ നാലമ്പലത്തിന്റെ വടക്കുപുറത്ത് സംഗമിച്ചാണ് വൈക്കത്തപ്പന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്നത്.വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതീസമേതനായി ദിവ്യദർശനം നൽകിയ ദിനമാണ് വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ഉത്സവമായി കൊണ്ടാടുന്നത്.

നാളെ നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.ഏഴിന് നടക്കുന്ന മുക്കുടി നിവേദ്യം വരെയാണ് അഷ്ടമി ഉത്സവച്ചടങ്ങുകൾ ഉണ്ടാകുക.അഷ്ടമിയുടെ കോപ്പു തൂക്കൽ നവംബർ 21നും കൊടിയേറ്റ് അറിയിപ്പ്, സംയുക്ത എൻഎസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന കുലവാഴ പുറപ്പാട് എന്നിവ 23നും നടക്കും.

Advertisement
inner ad
Continue Reading

Kerala

നവകേരള സദസ്: കണ്ണൂരിൽ കിട്ടിയത് 28,801 പരാതികൾ, തീർപ്പാക്കിയത് 133

Published

on

കണ്ണൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് വെറും പാഴ്‌വേലയെന്നു വീണ്ടും തെളിയിക്കപ്പെടുന്നു. സദസ് ന‌ത്തിയ രണ്ട് ജില്ലകളിലെ നടപടികൾ പൂർത്തിയാക്കാനുള്ള സമയ പരിധി പിന്നിട്ടപ്പോൾ എന്തെങ്കിലും നടപടികളുണ്ടായത് 302 പരാതികളിൽ മാത്രം. ആകെ കിട്ടിയതാവട്ടെ 43,769 പരാതികളും. കണ്ണൂർ ജില്ലയിലെ പരാതികളിൽ പരിഹാരം കാണേണ്ട സമയം ഇന്നലെ വൈകുന്നേരം അവസാനിച്ചു. ആകെ 28,801 പരാതികൾ ലഭിച്ചെങ്കിലും പരിഹരിക്കാനായത് 137 പരാതികൾ മാത്രവും.
കാസർകോട് ജില്ലയിലെ നവ കേരള സദസിൽ ലഭിച്ച 14,698 പരാതികളിൽ ഇതുവരെ തീർപ്പാക്കിയത് 169 എണ്ണം മാത്രം.12,000ത്തിൽ അധികം പരാതികളിൽ നടപടി പോലും തുടങ്ങിയിട്ടില്ല. നവ കേരള സദസിൽ കാസർകോട് ലഭിച്ച പരാതികളിലും നിവേദനങ്ങളിലും പ്രാദേശികതലത്തിൽ പരിഹരിക്കേണ്ടവയ്ക്ക് അനുവദിച്ച സമയം ഞായറാഴ്ച അവസാനിച്ചു. ഇതുവരെ തീർപ്പാക്കിയത് 169 എണ്ണം മാത്രമാണ്. 2028 പരാതികളിൽ നടപടി തുടങ്ങി. വിശദാംശങ്ങൾ ഇല്ലാത്തതെ കളിയായി സമർപ്പിച്ച നിവേദനങ്ങൾ 14 എണ്ണമുണ്ട്. ബാക്കി 12,487 പരാതികൾ ഇപ്പോഴും നടപടിയൊന്നും തുടങ്ങാതെ ഫയലിൽ തന്നെയാണ്.
സിവിൽ സ്റ്റേഷനിൽ നിന്ന് ക്രമപ്രകാരം അതത് വകുപ്പുകളിലേക്കും അവിടെ നിന്ന് താഴെ തലത്തിലേക്കും അയച്ചാണ് തീർപ്പ് കൽപ്പിക്കുന്നത്. പല ഓഫീസുകളിലും ജോലി ചെയ്യാൻ ആവശ്യത്തിന് ജീവനക്കാരില്ല. മെല്ലപ്പോക്കിന് ഇതും കാരണമാണ്. ലൈഫ് വീടുമായി ബന്ധപ്പെട്ട് രണ്ടായിരത്തിൽ അധികം അപേക്ഷകളാണ് ലഭിച്ചത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ ഒട്ടാകെ 11 ലക്ഷം പേർക്കാണു നേരിട്ട് സഹായമെത്തിച്ചത്. പിണറായി വിജയന്റെ തട്ടിപ്പ് സദസിൽ പതിനായിരം പേർക്ക് സഹായം കിട്ടുമോ എന്നുറപ്പില്ല. അതും ഉദ്യോ​ഗസ്ഥർ കനിഞ്ഞാൽ മാത്രം.

Continue Reading

Kerala

മാറനല്ലൂരിൽ വ്യാപക അക്രമം അഴിച്ചുവിട്ട് സിപിഎം; പിന്നിൽ കണ്ടല ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കളിലേക്കുള്ള അന്വേഷണത്തിലുള്ള അമർഷം

Published

on

കാട്ടാക്കട: മാറനല്ലൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ഭീതി പരത്തി അക്രമപരമ്പരയുമായി സിപിഎം. സിപിഎം മണ്ണടിക്കോണം ബ്രാഞ്ച് സെക്രട്ടറി കുരിശോട്ടുകോണം കിഴക്കിൻകര പുത്തൻവീട്ടിൽ അഭിശക്തിൻ്റെ നേതൃത്വത്തിൽ വിഷ്ണു, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ അർദ്ധരാത്രി 12മണിയോടെ അഭിശക്തിൻ്റെ KL 74 B 5350 എന്ന നമ്പരിലുള്ള ബൊലേറോ കാറിലെത്തി ഒരു വീടും നിരവധി വാഹനങ്ങളും അടിച്ചുതകർത്തത്. കണ്ടല ബാങ്ക് മുൻ ഭരണസമിതി അംഗവും മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റുമായ സുരേഷ് കുമാറിൻ്റെ ഡ്രൈവറാണ് സംഘത്തിലെ യാണ് വിഷ്ണു. ഈ സംഘം ആദ്യം മണ്ണടിക്കോണത്ത് ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ശ്രീകുമാറിന്റെ മഞ്ഞ മൂലയിലുള്ള വീടിനു നേരെയാണ് അക്രമം അഴിച്ചുവിട്ടത്. ഇരച്ചുകയറിയ സംഘം വീടിൻ്റെ ജനാല ചില്ലുകൾ തകർത്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറി അഭിശക്താണ് അക്രമണത്തിന് പിന്നിലെന്ന് ശ്രീകുമാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട് . സംഭവത്തിൽ അഭിശക്തും, വിഷ്ണുവും, പ്രദീപും പോലീസ് പിടിയിലായി. വീട് അക്രമിച്ച സംഘം പാൽക്കുന്ന് ആശുപത്രിക്ക് സമീപം ശാന്തിദൂതിൽ അജീഷിൻ്റെ കാർ, ചൈതന്യ ഗ്രന്ഥശാലക്ക് സമീപം പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിയുടെ ഗ്ലാസ്, വണ്ടന്നൂർ രാജേഷിൻ്റെ ഉടമസ്ഥതയിലുള്ള ടിപ്പറിൻ്റെ ഗ്ലാസ്, പാപ്പാകോട് അജയൻ്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോയുടെ ഗ്ലാസ്, ശിവൻ്റെ ഉടമസ്ഥതയിലുള്ള ടാറസ് ലോറിയുടെ ഗ്ലാസ്, മണ്ണടിക്കോണത്ത് പ്രദീപിൻ്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോ, ചെന്നിയോട് റോഡുവക്കിൽ പാർക്ക് ചെയ്തിരുന്ന രണ്ട് പിക്കപ്പ് വാനുകൾ എന്നിവ തകർത്ത ശേഷം ചെന്നിയോട് വിളവെടുക്കാറായ അഞ്ചുസെൻ്റ് പുരയിടത്തിലെ മരച്ചീനിയും വെട്ടി നശിപ്പിച്ച് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വണ്ടന്നൂർ, പാൽക്കുന്ന്, ലേലാരിയോട്, ചെന്നിയോട്, മദർ തെരേസ നഗർ തുടങ്ങി 4 കിലോമീറ്ററോളം വരുന്ന പ്രദേശത്ത് വീടുകളിൽ പാർക്ക് ചെയ്യാൻ സൗകര്യമില്ലാതെ റോഡുവക്കിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് അക്രമിസംഘം അടിച്ചുതകർത്തത്. സംഭവത്തിലും, ഇ ഡി അന്വേഷണം നേരിടുന്ന കണ്ടല ബാങ്ക്മുൻ പ്രസിഡന്റിൻ്റെ ബിനാമിയായ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷിന്റെ നിർദേശം അനുസരിച്ചായിരിക്കും ഇവർ അക്രമം നടത്തിയത്. നാലു വർഷത്തിനു മുമ്പ് ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ്ശ്രീകുമാറിന്റെ വീട് അടിച്ചു തകർത്തത് ഇപ്പോൾ കസ്റ്റഡിയിലെടുത്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഈ അക്രമത്തിന് പിന്നൽ ഗൂഢാലോചനയുണ്ടെന്നും പ്രതികൾ സ്ഥിരം കുറ്റവാളികളായ സി.പി.എം പ്രവർത്തകരാണെന്നും ഇവരെ പ്രോത്സാഹിപ്പിയ്ക്കുന്ന പ്രാദേശിക നേതാക്കളെക്കൂടി പ്രതിയാക്കി കേസെടുക്കണമെന്നും കെ.പി.സി.സി നിർവ്വാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ ആവശ്യപ്പെട്ടു. സ്ഥിരം കുറ്റവാളികളായ ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് നിയമ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഊരുട്ടമ്പലം വിജയനും പറഞ്ഞു.

Continue Reading

Featured