Kuwait
കുവൈറ്റിൽകസ്റ്റഡിയിലായിരുന്ന നേഴ്സ്മാർഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ മോചിതരായി !
കുവൈറ്റ് സിറ്റി : സിറ്റിയിലെ പ്രശസ്തമായ ഒരു ക്ലിനിക്കിൽ സുരക്ഷാ റെയ്ഡിന്റെ ഭാഗമായി കഴിഞ്ഞ 23 ദിവസമായി തടങ്കലിൽ കഴിയു കയായിരുന്ന 60 ഓളം തൊഴിലാളികളെ കുവൈറ്റ് ഇന്ന് വിട്ടയച്ചു. കഴിഞ്ഞ മാസം 12ന് കുവൈത്ത് സിറ്റിയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ സുരക്ഷാ പരിശോധനയ്ക്കിടെ യാണ് 34 ഇന്ത്യക്കാർ ഉൾപ്പെടെ 60 ഓളം പ്രവാസികൾ പിടിയിലായിരുന്നത്. വർഷ ങ്ങളായി ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തു വന്നവരാണ് കസ്റ്റഡിയിലായിരുന്നത്. 34 ഇന്ത്യക്കാരിൽ 19 പേർ മലയാളികളായിരുന്നു. ഉന്നത അധികാരികൾ ഇടപെട്ടതിനെ തുടർന്നാണ് മോചനം യാഥാർത്ഥ്യമായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിടിയിലായവരുടെ ബന്ധുക്കൾ ഇക്കാര്യം ഉന്നത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അറസ്റ്റിലായവരിൽ നവജാത ശിശുക്കളുള്ള അമ്മമാരും ഉൾപ്പെട്ടിരുന്നു.
അറസ്റ്റിലായവർ ഈ സ്ഥാപനത്തിൽ നിയമപരമായി ജോലി ചെയ്യുന്നവരാണെന്ന് അവരുടെ ബന്ധുക്കൾ പറഞ്ഞു. ഇന്ത്യക്കാരുടെ മോചനത്തിനായി നേരത്തെ ബഹു: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇടപെട്ടെങ്കിലും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. ഇന്ത്യക്കാരുടെ മോചനത്തിനായി ഇന്ത്യൻ എംബസ്സി വളരെ സജ്ജീവമായി ഇടപെട്ടു വരികയായിരുന്നു. ഇന്ത്യക്കാർക്ക് പുറമെ ഫിലിപ്പൈൻസ്, ഇറാൻ , ഈജിപ്ത് എന്നീ രജ്ജ്യങ്ങളിൽ നിന്നുള്ളവർ ആയിരുന്നു കസ്റ്റഡിയിലുണ്ടായിരുന്നത്. 34 നേഴ്സ് മാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ മോചിതരായതായി ഇന്ത്യൻ എംബസ്സി ‘X’ (ട്വിറ്റര്) അക്കൗണ്ടിൽ കുറിച്ചു. ബഹു: വിദേശ കാര്യ സഹ മന്ത്രി ശ്രീ വി മുരളീധരൻ ഈ വിഷയം സസൂഷ്മം നിരീക്ഷിച്ചു വരികയായിരുന്നു എന്ന് എംബസ്സി വ്യക്തമാക്കി.
Kuwait
വയനാട് പുനരധിവാസ പദ്ധതി : ഒ.ഐ.സി.സി കുവൈറ്റ് ഓണാഘോഷം മാറ്റിവെച്ചു!
കുവൈറ്റ് സിറ്റി : ഒ.ഐ.സി.സി കുവൈറ്റ് ഈ വർഷത്തെ ഓണാഘോഷം മാറ്റിവെച്ചു! വയനാട് ദുരന്തത്തെ തുടർന്ന് ഈ വര്ഷം നടത്താൻ ഉദ്ദേശിച്ചിരുന്ന ഓണാഘോഷം മാറ്റിവെച്ചതായി ഒ.ഐ.സി.സി നാഷണൽ കമ്മറ്റി അറിയിച്ചു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിലേക്ക് ഒ.ഐ.സി.സി കുവൈറ്റിന്റെ ആദ്യഗഡു അഞ്ചുല ലക്ഷം രൂപയിൽ നിന്നും പത്ത് ലക്ഷം രൂപയായി ഉയർത്തുന്നതിനും ഒ.ഐ.സി.സി നാഷണൽ കമ്മിറ്റിതീരുമാനിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് വര്ഗീസ് പുതുകുളങ്ങര ജനറൽ സെക്രട്ടറി ബി.സ്. പിള്ള എന്നിവർ ചേർന്ന വാർത്ത കുറിപ്പിൽ അറിയിച്ചു. ഇതിനു പുറമെ ദുരന്തത്തോടനുബന്ധിച്ച് വിവിധ ജില്ലാ കമ്മിറ്റികളുടെ വകയായ പ്രത്യക ധനസഹായങ്ങളും പുരോഗമിക്കുന്നുണ്ട്.
Kuwait
ലുലു ഹൈപ്പർമാർക്കറ്റ് ‘ലെറ്റ്സ് ഈറ്റാലിയൻ 2024’ പ്രൊമോഷൻ ആരംഭിച്ചു!
കുവൈറ്റ് സിറ്റി : ഇറ്റാലിയൻ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്കും ഭക്ഷണങ്ങൾക്കും പ്രത്യേക ഓഫറുകളും കിഴിവുകളുമായി ‘ലെറ്റ്സ് ഈറ്റാലിയൻ 2024’ പ്രൊമോഷൻ ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ചു. ഇറ്റാലിയൻ ‘ബെല്ല വിറ്റ’ അല്ലെങ്കിൽ ‘സുന്ദരമായ ജീവിതം’ ആഘോഷിക്കുന്നതാണ് ‘ലെറ്റ്സ് ഈറ്റാലിയൻ 2024’. ഷോപ്പർമാരെ ഇറ്റലിയൻ ഗ്യാസ്ട്രോണമിക് യാത്രയിലേക്ക് കൊണ്ടുപോകുന്ന ഈ പ്രമോഷൻ, ലുലു ഹൈപ്പർമാർക്കറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും സെപ്റ്റംബർ ൪ -10 വരെ യുള്ള ഒരാഴ്ചക്കാലമാണ് ആചരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റ് ഖുറൈൻ ഔട്ട്‌ലെറ്റിൽ ബഹു: ഇറ്റാലിയൻ അംബാസഡർ ലോറെൻസോ മോറിനി യുടെ സാന്നിധ്യത്തിൽ ഇറ്റാലിയൻ ഫെസ്റ്റിവലിൻ്റെ ഉദ്ഘാടനം നടന്നു. ഇറ്റാലിയൻ സംഗീതത്തിൻ്റെ ശബ്ദങ്ങളുടെ മേമ്പൊടിയോടെയുള്ള ഉത്സവ അന്തരീക്ഷത്തിൽ മനോഹരമായ ഇറ്റലിയിലെ തെരുവുകളിലേക്ക് ഷോപ്പർമാരെ കൊണ്ടുപോകുന്നവിധം ഇറ്റാലിയൻ സ്മാരകങ്ങളുടെ പ്രദർശനങ്ങൾ ആകർഷകമായ അന്തരീക്ഷം സൃഷ്ടിച്ചു.
ഭക്ഷണ പ്രേമികൾക്ക് ഇറ്റാലിയൻ രുചികൾ കണ്ടെത്താനുള്ള സവിശേഷമായ അവസരമാണ് പ്രമോഷൻ പ്രദാനം ചെയ്യുന്നത്. ക്ലാസിക് പിസ്സകളും പാസ്തകളും മുതൽ പ്രാദേശിക സ്പെഷ്യാലിറ്റികൾ വരെ, ഇറ്റാലിയൻ ഫുഡ് സ്ട്രീറ്റ് സ്റ്റാളുകൾ ഒറിജിനൽ വിഭവങ്ങളുടെ വിശാലമായ നിരയിൽ അവതരിപ്പി ച്ചിട്ടുണ്ട്. അവിശ്വസനീയമായ വിലയിൽ രുചികരമായ ചേരുവകളും ഗാർഹിക അവശ്യസാധനങ്ങളും ഓഫറിലുണ്ട്, ഇത് ഷോപ്പർമാർക്ക് അവരുടെ മുൻഗണനകൾ നിറവേറ്റുന്ന ഉൽപ്പന്നങ്ങളുടെ വിശാലമായ തിരഞ്ഞെടുപ്പ് അനുവദിക്കുന്നു. ഇറ്റലിയിലെ രുചികരമായ പാചക ലോകത്തിലൂടെയുള്ള ഒരാഴ്ച നീണ്ട യാത്ര ഷോപ്പർമാരുടെ രുചിഅനുഭവിച്ചറിയാനുള്ള അവസരമായി തീരുന്നു.
Kuwait
സാരഥികുവൈറ്റ് വയനാടിനൊ പ്പം : വിദ്യാഭ്യാസമേഖലയിൽ സമഗ്രപദ്ധതികൾ പ്രഖ്യാപിച്ചു!
സർവീസ് ടു ഹ്യുമാനിറ്റി എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി പ്രവർത്തിച്ചു വരുന്ന സാരഥി കുവൈറ്റ്, സിൽവർ ജൂബിലി വർഷത്തിൽ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം നൽകുവാൻ തീരുമാനിച്ചു. ഇതേ ദിശയിൽ കഴിഞ്ഞ 25 വർഷമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടനയാണ് സാരഥി കുവൈറ്റ്.
അർഹരായ 25 വിദ്യാർത്ഥികൾക്ക് നാല് വർഷത്തെ പഠനകാലയളവിൽ ആവശ്യമായ സാമ്പത്തിക സഹായമാണ് നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്. ഉപദേശക സമിതി അംഗം സുരേഷ് കെ പി നേതൃത്വം നൽകുന്ന സ്കോളർഷിപ്പ് കമ്മിറ്റിയിൽ സാരഥി വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ, മുൻ പ്രസിഡന്റ് സജീവ് നാരായണൻ, മുൻ ട്രസ്റ്റ് വൈസ് ചെയർമാൻമാരായ സജീവ് കുമാർ, വിനോദ് കുമാർ സി എസ്, ലീഗൽ അഡ്വൈസർ രാജേഷ് സാഗർ, മുൻ കേന്ദ്ര കമ്മിറ്റി അംഗം ഉദയഭാനു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷിബു സുകുമാരൻ എന്നിവർ അംഗങ്ങളാണ്.
സാരഥിയുടെ 170മത് ഗുരുദേവജയന്തി ആഘോഷങ്ങളുടെ വേദിയിൽ സാരഥി പ്രസിഡന്റ് അജി കെ ആർ സമഗ്രപദ്ധതി പ്രഖ്യാപിച്ചു. സാരഥി സിൽവർ ജൂബിലി ചെയർമാൻ സുരേഷ് കെ സ്കോളർഷിപ്പിന്റെ വിശദാംശങ്ങൾ വിശദീകരിച്ചു. നവംബർ 15ന് നടക്കുന്ന വാർഷികാഘോഷമായ ‘സാരഥീയം – 25 ‘ ന്റെ ഫ്ലയർ പ്രകാശനം വേദിയിൽ വെച്ച് നടന്നു. ഇതിനു പുറമെ വയനാട് ദുരന്ത ബാധിത പ്രദേശങ്ങളിൽ നിന്നുമുള്ള 25 കുട്ടികൾക്കായി പ്രത്യേക അക്കാദമിക് പാക്കേജ് സമഗ്ര വിദ്യാഭാസ പദ്ധതികളുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് സാരഥി കുവൈറ്റിന്റെ വിദ്യാഭ്യാസ സ്ഥാപനമായ ചേർത്തലയിൽ പ്രവർത്തിക്കുന്ന സാരഥി സെന്റർ ഫോർ എക്സലൻസിൽ കേന്ദ്ര സർവീസുകളിലെക്ക് തൊഴിൽ അധിഷ്ഠിതമായി സൗജന്യപരിശീലനം നൽകുമെന്ന് സാരഥി കുവൈറ്റ് പ്രസിഡന്റ് അജി കെ ആർ അറിയിച്ചു. ചടങ്ങിൽ സിൽവർ ജൂബിലി വൈസ് ചെയർമാൻമാരായ വിനീഷ് വിശ്വം, സിജു സദാശിവൻ, സുരേഷ് ബാബു, ബിനു എം കെ, കൂടാതെ സാരഥിയുടെ കേന്ദ്ര കമ്മിറ്റി – വനിതാവേദി -ട്രസ്റ്റ് ഭാരവാഹികളും, ഉപദേശക സമിതി അംഗങ്ങളും പങ്കെടുത്തു.
-
Featured4 weeks ago
പാലിയേക്കര ടോള്: കരാര് കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News3 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login