മണിക്കുട്ടനും കുടുംബവും ജീവനൊടുക്കിയത് കടബാധ്യതയും പഞ്ചായത്ത് പീഡനവും മൂലമെന്നു ബന്ധുക്കൾ

ആറ്റിങ്ങൽ: ന​ഗരൂർ ​ഗ്രാമ പ‍ഞ്ചായത്തിലെ ചാത്തമ്പാറയിൽ ഒരു വീട്ടിലെ അഞ്ചു പേർ ജീവനൊടുക്കിയ സംഭവത്തിനു പിന്നിൽ കടബാധ്യതയും ന​ഗരൂർ ​ഗ്രാമ പഞ്ചായത്ത് ‌ആരോ​ഗ്യ വിഭാ​ഗം തീവനക്കാരുടെ പീഡനവുമെന്ന് ബന്ധുക്ക‌ൾ. കല്ലമ്പലം ചാത്തമ്പാറയിൽ തട്ടു കട നടത്തുന്ന മണിക്കുട്ടൻ 46, ഭാര്യ സന്ധ്യ 36, മക്കൾ അജീഷ് 19, അമേയ 13, മാതൃസഹോദരി ദേവകി 85 എന്നിവരെ ഇന്നു പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവർ വിഷം കഴിച്ച നിലയിലുമായിരുന്നു. മണിക്കുട്ടന്റെ അമ്മ വാസന്തി സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നെങ്കിലും വിവരം അറ‍ിഞ്ഞില്ല.
താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മണിക്കുട്ടൻ അടുത്ത സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ന​ഗരൂർ ​ഗ്രാമ പഞ്ചായത്ത് ആരോ​ഗ്യ വിഭാ​ഗം ഉദ്യോ​ഗസ്ഥർ ചാത്തമ്പാറയിലെ മണികണ്ഠന്റെ തട്ടുകട പരിശോധിച്ചത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് കട പ്രവർത്തിക്കുന്നതെന്നു കാണിച്ച് 50,000 രൂപ പിഴ ഇടുകയും ചെയ്തു. ഈ തുക കണ്ടെത്താൻ കഴിയാതെ രണ്ടു ദിവസമായി കട തുറക്കാൻ കഴിഞ്ഞില്ല.
ഇന്നു രാവിലെ കട തുറക്കാൻ പദ്ധതിയിട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അതിനായി ഇന്നലെ പച്ചക്കറി അടക്കം സാധനങ്ങളും വാങ്ങി. കട തുറക്കാനും ഭക്ഷണം ഉണ്ടാക്കാനുമായി കടയിലെ ജീവനക്കാരൻ രാവിലെ മണിക്കുട്ടന്റെ വീട്ടിലെത്തി. വാതിൽ മുട്ടിവിളിച്ചപ്പോൾ അമ്മയാണു വന്നു കതകു തുറന്നത്. തുടർന്ന് അമ്മയും ജോലിക്കാരനും കൂടി മണിക്കുട്ടൻ കിടന്ന മുറിയുടെ വാതിൽ തട്ടിവിളിച്ചെങ്കിലും കതകു തുറന്നില്ല. മാതാവും ജോലിക്കാരനും കൂടി അടുത്തുള്ള ബന്ധുക്കളെ വിവരമറിയിച്ചു. അവർ വന്നു കതകു ചവിട്ടിപ്പൊളിച്ചപ്പോളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. .

Related posts

Leave a Comment