Connect with us
48 birthday
top banner (1)

Kerala

ജോലി കിട്ടാത്തതിൽ മനോവിഷമം:
തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തു

Avatar

Published

on

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂർ മടവൂരിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മടവൂര്‍ കക്കോട് സുജിത്ത് ഭവനില്‍ തുളസി-സുനിത ദമ്പതിമാരുടെ മകന്‍ സുജിത്തിനെയാണ് (26) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മടവൂര്‍ കക്കോടുള്ള പാറക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ജോലി ലഭിക്കാത്തതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിച്ച് സുജിത്ത് എഴുതിയതെന്ന് കരുതുന്ന കത്തും കണ്ടെത്തിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞ സുജിത്ത് പി.എസ്.സി പരിശീലനത്തിന് പോകുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മുതൽ സുജിത്തിനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പാറക്കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. നാവായിക്കുളത്തുനിന്ന് ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് കുമാറിന്റെയും തിരുവനന്തപുരത്തുനിന്ന് സുഭാഷിന്റെ നേതൃത്വത്തില്‍ സ്കൂബ സംഘവും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരി സുജി (മാളു). പള്ളിക്കല്‍ പൊലീസ് കേസെടുത്തു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

‘കാർ അമിതവേഗതയിലായിരുന്നില്ല; അമിത ഭാരമാണ് അപകട കാരണം’; ആലപ്പുഴ ആർടിഒ

Published

on

ആലപ്പുഴ: ആലപ്പുഴ കളർകോ‍‍ട് അപകടത്തിന്റെ കാരണം വാഹനത്തിലെ അമിതഭാരമെന്ന് ആലപ്പുഴ ആർടിഒ. ഈ സമയത്ത് മഴ ഉണ്ടായിരുന്നതും വാഹനത്തിന്റെ പഴക്കവും അപകട കാരണമായെന്ന് ആർടിഒ പറഞ്ഞു. കാർ അമിത വേഗതയിൽ ആയിരുന്നില്ലയെന്നും ആർ ടി ഒ വ്യക്തമാക്കി. വാഹനത്തിന്റെ ഉടമയെ അന്വേഷിക്കേണ്ടതുണ്ടെന്നും 14 വർഷം പഴക്കമുള്ള വാഹനമാണിതെന്നും കാറിന് ആന്റിലോക്ക് ബ്രേക്കിങ് സംവിധാനമില്ലായിരുന്നുവെന്നും ആർടിഒ പറഞ്ഞു. റോഡിൽ വെളിച്ചം കുറവായിരുന്നു. വാഹനം ഓവർലോഡ് ആയിരുന്നതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്ന് ആർടിഒ പറഞ്ഞു. എന്തോ ഒന്ന് കാറിനു മുന്നിൽ കണ്ടുവെന്നും പെട്ടന്ന് വണ്ടി വെട്ടിച്ചെന്നുമാണ് ഡ്രൈവർ ആയിരുന്ന വിദ്യാർത്ഥി പറഞ്ഞത്. എന്നാൽ വീഡിയോയിൽ ഇത് കാണാത്തതിനാൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും ആർടിഒ പറഞ്ഞു.

Continue Reading

Alappuzha

‘മിടുക്കരായ വിദ്യാർത്ഥികളെയാണ് നഷ്ടപ്പെട്ടത്’: വണ്ടാനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

Published

on

ആലപ്പുഴ: ഇന്നലെ രാത്രിയിൽ കെഎസ്ആർടിസി ബസിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ നഷ്ടപ്പെട്ട നടുക്കത്തിലാണ് വണ്ടാനം മെഡിക്കല്‍ കോളേജ്. കോളേജ് ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ വൈകീട്ടോടെ പുറത്തേക്ക് പോയതാണെന്നും ഇതിനിടെയാണ് അപകടം സംഭവിച്ചതെന്നും വണ്ടാനം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ മറിയം വര്‍ക്കി പറഞ്ഞു

“അപകടത്തെ കുറിച്ച് അറിഞ്ഞയുടന്‍ അധ്യാപകരുള്‍പ്പെടെ എല്ലാവരും ആശുപത്രിയില്‍ എത്തിയിരുന്നു. അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും ആശുപത്രിയിലെത്തിയിരുന്നു. കോളേജ് ഹോസ്റ്റലില്‍ തന്നെയായിരുന്നു വിദ്യാർത്ഥികൾ താമസിച്ചിരുന്നത്. എന്തോ ആവശ്യത്തിന് അവര്‍ നേരത്തേ ഹോസ്റ്റലില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. നല്ല മഴയുണ്ടായിരുന്നു. വൈകുന്നേരം മുതല്‍ മഴ കനക്കുന്നതിനാല്‍ കാഴ്ച വളരെ കുറവായിരുന്നു. 11 കുട്ടികളാണ് കാറിലുണ്ടായിരുന്നത്. 5 പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. 4 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്; 2 പേര്‍ക്ക് വലിയ പരിക്കുകളില്ല. കുട്ടികള്‍ അപകടനില ഇനിയും തരണം ചെയ്തിട്ടില്ല. ഗുരുതര പരിക്കേറ്റ 4 വിദ്യാര്‍ത്ഥികളും ഐസിയുവിലാണ്”: പ്രിൻസിപ്പൽ പറഞ്ഞു.

Advertisement
inner ad
Continue Reading

Alappuzha

ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് നാല് മരണം

മരിച്ചത് വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ

Published

on

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ച നാലുപേരും. കാറും കെഎസ്ആർടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കെഎസ്ആർടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരുക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Featured