Connect with us
48 birthday
top banner (1)

Kerala

ആശ്രിത നിയമനം: സമാശ്വാസ ധനമല്ല, ജോലിയാണ് വേണ്ടത്; ചവറ ജയകുമാര്‍

Avatar

Published

on

തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതിയുടെ അന്ത:സത്ത ചോര്‍ത്തി സമാശ്വാസ ധനം നല്‍കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും, സമാശ്വാസ ധനമല്ല ജോലിയാണ് നല്‍കേണ്ടതെന്നും കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ ആവശ്യപ്പെട്ടു. എന്‍ജിഒ അസോസിയേഷൻ്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആശ്രിതര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് പ്രായപരിധി ഏർപ്പെടുത്തുന്നത് എന്തടിസ്ഥാനത്തിലാണ്. സമാ ശ്വാസധനം നല്‍കിയാല്‍ മതിയെന്ന നിലപാട് തിരുത്തണം. ആശ്രിത നിയമനത്തിനുള്ള സാമ്പത്തിക പരിധി ഉയര്‍ത്തണം. 2015 ല്‍ നിശ്ചയിച്ച പരിധിയാണ് ഇപ്പോഴും നിലവിലുള്ളത്. സമാശ്വാസ തൊഴില്‍ദാന പദ്ധതി കാലോചിതമായി പരിഷ്ക്കരിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന്‍റെ മറവില്‍ തൊഴില്‍ കവരാനുള്ള നീക്കം അംഗീകരിക്കാനാവില്ല. ആശ്രിത നിയമനത്തിനുള്ള അപേക്ഷകള്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുകയാണ്. അവര്‍ക്ക് അടിയന്തിരമായി ജോലി നല്‍കാന്‍ തയ്യാറാകണം. ഇതിനായി സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കണം. അപേക്ഷ സമര്‍പ്പിച്ച എല്ലാവര്‍ക്കും ജോലി ലഭിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും ചവറ ജയകുമാർ ആവശ്യപ്പെട്ടു.

മുന്‍പ് ഈ പദ്ധതി പ്രകാരം ജോലി ലഭിച്ചവരുടെ നിയമനം റഗുലറൈസ് ചെയ്യുന്നത് നീണ്ടുപോകുകയാണ്. സര്‍വ്വീസില്‍ എത്തിയിട്ടും ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സാഹചര്യമാണ് ഈ ജീവനക്കാര്‍ നേരിടുന്നത്. ഇത് പരിഹരിച്ചേ മതിയാകൂ. റഗുലര്‍ ജീവനക്കാര്‍ക്കുള്ള എല്ലാ ആനുകൂല്യത്തിനും ആശ്രിതനിയമനം ലഭിച്ചവര്‍ക്ക് അര്‍ഹതയുണ്ടെന്നത് വിസ്മരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്താ കുടിശ്ശികയും ശമ്പള പരിഷ്ക്കരണത്തിന്‍റെ അരിയറും ലീവ് സറണ്ടറും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അന്യായമായി തടഞ്ഞു വച്ചിരിക്കുകയാണ്. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ്പ് ആകെ അവതാളത്തിലാണ്. ഈ സാഹചര്യത്തില്‍ നിലവിലുള്ള തൊഴില്‍ദാന പദ്ധതിയെക്കൂടി അട്ടിമറിക്കാനുള്ള നീക്കം ജീവനക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Advertisement
inner ad

സമാശ്വാസ ധനമെന്നത് ഒരിക്കലും ജോലിയ്ക്ക് പകരമാവില്ല. സര്‍വ്വീസിലിരിക്കെ മരണമടയുന്ന ആളിന്‍റെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത തൊഴിലുടമ എന്ന നിലയ്ക്ക് സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ജീവനക്കാരന്‍റെ അനന്തരാവകാശിയുടെ പ്രായം 13 വയസ്സില്‍ താഴെയായത് അയാളുടെ അവകാശം നിഷേധിക്കാനുള്ള മാനദണ്ഡം ആകരുത്. പങ്കാളിത്ത പെന്‍ഷനിലുള്ള ജീവനക്കാരുടെ ആശ്രിതര്‍ക്ക് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതുവരെ ആ വ്യക്തി അവസാനം വാങ്ങിയ ശമ്പളം നല്‍കുമെന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ ഉറപ്പ് ഈ സര്‍ക്കാര്‍ 30% ആയി വെട്ടിക്കുറച്ചിരുന്നു. ഇത് പങ്കാളിത്ത പെന്‍ഷനിലുള്ള ജീവനക്കാരോടുള്ള വെല്ലുവിളിയാണ്. മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് ജോലി ഉറപ്പു വരുത്തുന്ന തരത്തില്‍ വേണം പരിഷ്ക്കരണം നടത്തേണ്ടത്. സമാശ്വാസധനം നല്‍കി ആശ്രിതരെ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്‍ജിഒ അസോസിയേഷന്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്‍റ് ആര്‍.എസ്. പ്രശാന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം. ജാഫര്‍ഖാന്‍ മുഖ്യ പ്രഭാഷണം നടത്തി വി.എസ്. രാകേഷ്, സെക്രട്ടറി ജോര്‍ജ്ജ് ആന്‍റണി, പി.ജി. പ്രദീപ്, എം.എസ്.അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
inner ad

chennai

മധുരയിൽ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം

Published

on

മധുര: തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീൻ കുമാർ ആണ്‌ മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം. ജെല്ലിക്കെട്ടില്‍ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ നവീന് നെഞ്ചില്‍ ചവിട്ടേറ്റിരുന്നു. പിന്നീട് മധുര സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുപതോളം പേർക്കാണ് ജെല്ലിക്കെനിടെ ഇവിടെ പരിക്കേറ്റത്. 1,100 കാളകളും 900 വീരൻമാരുമാണ് മത്സരിച്ചത്. ഒന്നാമത്തെത്തുന്ന കാളയുടെ ഉടമയ്ക്ക് 12 ലക്ഷം രൂപയുടെ ട്രാക്ടറും, കൂടുതല്‍ കാളകളെ മെരുക്കുന്ന യുവാവിന് 8 ലക്ഷം രൂപയുടെ കാറുമായിരുന്നു സമ്മാനം.

Continue Reading

Kerala

നിറത്തിന്റെ പേരില്‍ ഭർത്താവിന്റെ അവഹേളനം, നവവധു ആത്മഹത്യ ചെയ്തു

Published

on

മലപ്പുറം: നിറത്തിന്റെ പേരില്‍ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെ മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു.കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുംതാസിന് നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞ് ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചെന്നാണ് ഷഹാനയുടെ കുടുംബം പരാതിയില്‍ പറയുന്നത്.

വിവാഹബന്ധം വേർപ്പെടുത്താൻ ഷഹാനയെ നിർബന്ധിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു. ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരെയാണ് പരാതി. 2024 മെയ് 27ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ ശേഷം 20 ദിവസമാണ് ഇരുവരും ഒന്നിച്ച്‌ കഴിഞ്ഞത്. ശേഷം ഭർത്താവ് ഗള്‍ഫില്‍ തിരിച്ച്‌ പോയി. അവിടെ പോയശേഷം നിരന്തരം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച്‌ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ബിരുദ വിദ്യാർത്ഥിനിയാണ് ഷഹാന. ഭർത്താവിനും മാതാപിതാക്കള്‍ക്കും എതിരായ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement
inner ad
Continue Reading

Ernakulam

തടവുകാർക്ക് ഐക്യദാർഢ്യം, ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ

Published

on

കൊച്ചി: ലൈം​ഗിക അധിക്ഷേപ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂരിൻ്റെ നീക്കം. ഇത്തരത്തിലുള്ള തടവുകാർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലിൽ തുടരുമെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ നിലപാട്. അഭിഭാഷകർ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാൻ വയ്ക്കാനും പറ്റാത്ത തടവുകാർ നിരവധി പേർ ജയിലിൽ തുടരുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് അറിയിച്ചിട്ടുണ്ട്. അതേസമയം, ബോബി ചെമ്മണ്ണൂർ ഇന്ന് ജയിലിൽ തുടരും. എന്നാൽ നാളെ പുറത്തിറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Continue Reading

Featured