ദത്ത് വിവാദം; ശിശുക്ഷേമ സമിതിക്കും സിഡബ്ല്യുസിക്കും ഗുരുതര വീഴ്ച്ച

തിരുവനന്തപുരം : അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയെന്ന കേസിൽ ഗുരുതര പിഴവ് സംഭവിച്ചതായി വകുപ്പുതല അന്വേഷണ റിപ്പോർട്ട്. വനിത ശിശുവികസന ഡയറക്ടർ ടിവി അനുപമയുടേതാണ് റിപ്പോർട്ട്. ശിശുക്ഷേമ സമിതിക്കും സിഡ്ബ്ല്യുസിക്കും വീഴ്ച സംഭവിച്ചതായും വകുപ്പ് തല അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ശിശുക്ഷേമ സമിതി റിപ്പോർട്ടിലെ ഒരുഭാഗം മായ്ച്ചുകളഞ്ഞുവെന്നും ദത്ത് തടയാൻ സിഡബ്ല്യുസി ഇടപെട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ദത്തുമായി ബന്ധപ്പെട്ട കാര്യം സിഡബ്ല്യുസി പൊലീസിനെ അറിയിച്ചില്ല. അനുപമയുടെ പരാതി ലഭിച്ചിട്ടും സിഡബ്ല്യുസി ദത്ത് നടപടികളുമായി മുന്നോട്ടുപോയെന്നും റിപ്പോർട്ടിൽ പറയുന്നു. ദത്ത് നടപടിക്രമങ്ങളിൽ ക്രമക്കേട് നടന്നെന്ന അനുപമയുടെ വാദങ്ങൾ ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തൽ.

Related posts

Leave a Comment