Connect with us
48 birthday
top banner (1)

Education

സ്‌കൂൾ കോമ്പൗണ്ടിലും പരിസരത്തും യൂണിഫോം വില്പന വിലയ്ക്കി ഡിഇഒയുടെ നിർദ്ദേശം

Avatar

Published

on

Advertisement
inner ad

ഹൈദരാബാദ്: സ്‌കൂൾ കോമ്പൗണ്ടിലും പരിസരത്തും യൂണിഫോം വിൽക്കുന്നതിന് മാനേജ്‌മെൻ്റുകൾക്ക് വിലക്ക്. കുട്ടികളുടെ യൂണിഫോം, ഷൂസ്, ബെൽറ്റ് തുടങ്ങിയവയുടെ വിൽപനയും നിരോധിച്ചു. ഹൈദരാബാദിലാണ് സംഭവം. വ്യാപാരികളുടെ പരാതിയെ തുടർന്നാണ് നടപടി. സ്വകാര്യ സ്കൂളിൽ യൂണിഫോം, ഷൂസ്, മറ്റ് സൗകര്യങ്ങൾ എന്നിവ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഹൈദരാബാദ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) വെള്ളിയാഴ്ച നഗരത്തിലെ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
2024-25 അധ്യയന വർഷത്തേക്ക് ആവശ്യമായ പർച്ചേസുകൾ എല്ലാം സ്വകാര്യ സ്‌കൂളുകളിൽ ചേരുന്ന നിരവധി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഇതിനകം നടത്തി കഴിഞ്ഞുവെന്നാണ് വസ്തുത. ഒരു സ്വകാര്യ സ്‌കൂൾ മാനേജ്‌മെൻ്റും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഹൈദരാബാദ് ഡിഇഒ എല്ലാ ഡെപ്യൂട്ടി വിദ്യാഭ്യാസ ഓഫീസർമാർക്കും സ്‌കൂളുകളുടെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർമാർക്കും നിർദേശം നൽകി.

Advertisement
inner ad

Education

മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Published

on

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സ് 13-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ കോഴ്സിന്റെ കാലാവധി മൂന്നു മാസമാണ്. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000/- രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 16. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: (കൊച്ചി സെന്റര്‍) – 8281360360, 0484-2422275, (തിരുവനന്തപുരം സെന്റര്‍)- 9447225524, 0471-2726275.

Continue Reading

Education

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഡിസംബറില്‍

Published

on

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള വിജ്ഞാപനം പിഎസ് സി ഉടൻ തന്നെ പുറപ്പെടുവിക്കും. വിശദ സിലബസും സ്‌കീമും വിജ്ഞാപനത്തോടൊപ്പം ഇറക്കും.സെക്രട്ടേറിയറ്റ്, പിഎസ് സി, നിയമസഭ, അഡ്വക്കറ്റ് ജനറല്‍ ഓഫീസ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ്, വിജിലന്‍സ് ട്രൈബ്യൂണല്‍, സ്‌പെഷല്‍ ജഡ്ജ് ആന്റ് എന്‍ക്വയറി കമ്മീഷണര്‍ ഓഫീസ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ്, ഓഡിറ്റര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനം ഡിസംബറില്‍ പ്രസിദ്ധീകരിക്കും. മുഖ്യപരീക്ഷ, അഭിമുഖം എന്നിവയ്ക്ക് ശേഷമാകും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. അപേക്ഷകര്‍ക്ക് ബിരുദതല പ്രാഥമിക പൊതുപരീക്ഷ നടത്തി അര്‍ഹതാപട്ടിക പ്രസിദ്ധീകരിക്കും. അതിലുള്ളവര്‍ക്കാണ് മുഖ്യപരീക്ഷയെഴുതാന്‍ അര്‍ഹത.മുഖ്യപരീക്ഷയ്ക്ക് 100 വീതം മാര്‍ക്കുള്ള രണ്ട് പേപ്പറുകള്‍ ഉണ്ടായിരിക്കും.

Continue Reading

Education

പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി ക്വാട്ടയിലും ഏകജാലകം വരുന്നു

Published

on

തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശത്തിനുള്ള കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നത് അടുത്ത അധ്യയനവർഷം മുതല്‍ ഏകജാലകം വഴിയാക്കും. നിലവില്‍ സ്കൂളുകളിലാണ് അപേക്ഷിക്കേണ്ടത്. സ്കൂള്‍ അധികൃതരാണ് അപേക്ഷ പ്രകാരം ഡേറ്റാ എൻട്രി നടത്തുന്നത്. ഈ രീതി പൂർണമായും അവസാനിപ്പിക്കാനാണ് നീക്കം.

പിന്നാക്ക, ന്യൂനപക്ഷ മാനേജ്‌മെന്റ് സ്കൂളുകളില്‍ അതത് സമുദായങ്ങള്‍ക്ക് 20 ശതമാനം സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയായി അനുവദിച്ചിട്ടുള്ളത്. മാനേജ്‌മെന്റ് ഉള്‍പ്പെടുന്ന സമുദായത്തിലെ കുട്ടികള്‍ക്കേ ഈ സീറ്റില്‍ പ്രവേശനം പാടുള്ളൂ. എന്നാല്‍, ചില മാനേജ്‌മെന്റുകള്‍ സാമുദായിക മാനദണ്ഡം അട്ടിമറിക്കുന്നതായി ആക്ഷേപമുയർന്നിരുന്നു. തുടർന്നാണ് ഏകജാലകത്തിലേക്ക് കൊണ്ടുവരുന്നത്.

Advertisement
inner ad

ഇത്തവണ പ്ലസ്‌വണ്‍ പ്രവേശനത്തിന് 24,253 സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയില്‍ ഉള്‍പ്പെട്ടത്. 21,347 സീറ്റില്‍ പ്രവേശനം നടന്നു. എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനം സീറ്റ് മാനേജ്‌മെന്റ് ക്വാട്ടയാണ്.

Advertisement
inner ad
Continue Reading

Featured