National
ഡോക്കുമെന്ററിയുടെ പ്രദർശനം നിഷേധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായത് കൊണ്ട് ബിസിസി ലോകവ്യാപകമായി പ്രദർശിപ്പിച്ച ഡോക്മെൻ്റ്റി ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ അനുദിക്കില്ലെന്ന കേന്ദ്ര സർക്കാരിൻ്റെ നിലപാട് ജനാധിപതൃ വിരുദ്ധവും അഭിപ്രായ സ്വാതന്ത്യത്തിന്മേ ളുള്ള വെല്ലുവിളിയുമാണെന്ന് കോൺസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
. ഇന്ത്യ എന്നും അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന നാടാണ്. ഡോക്കുമെന്ററിയുടെ പ്രദർശനം തടയുമെന്ന ഭീഷണി ശരിയല്ല.
ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദി – അമിത് ഷാ മാരുടെ പങ്ക് ലോകത്തിൽ എല്ലാ പേർക്കും ബോധ്യമുള്ള കാര്യമാണ്. അത് എത്ര മറച്ച് പിടിച്ചാലും മൂടിവയ്ക്കാൻ കഴിയില്ല.
എത്ര ഭീഷണി ഉയർന്നാലും ഡോക്ക്മെൻററി പ്രദർശിപ്പിക്കുക തന്നെ വേണം. പ്രദർശനത്തെ പൂർണ്ണമായും പിന്തുണക്കുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Business
കൃത്രിമക്കണക്കുകൾ പുറത്ത് വിടുമ്പോൾദേശീയത പറഞ്ഞ് തട്ടിപ്പ് മറച്ചുവയ്ക്കാനാകില്ല; അദാനി ഗ്രൂപ്പിനോട് ഹിൻഡൻബർഗ്

.ന്യൂയോർക്ക്: കൃത്രിമക്കണക്കുകൾ പുറത്ത് വിടുമ്പോൾ ദേശീയത പറഞ്ഞ് തട്ടിപ്പ് മറച്ചുവയ്ക്കാനാകില്ല. അദാനിഗ്രൂപ്പിനോട് ഹിൻഡൻബർഗിൻ്റെ മറുപടി.
അമേരിക്കൻ നിക്ഷേപ – ഗവേഷണ ഏജൻസിയായ ഹിൻഡൻബർഗും അദാനി ഗ്രൂപ്പും വനേർക്കുനേർ കൊമ്പുകോർക്കൽ തുടരുന്നു. കൃത്രിമ കണക്കുകൾ ചൂണ്ടിക്കാട്ടി ഗുരുതര ആരോപണങ്ങൾ ഉൾപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് 413 പേജുള്ള വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ 30 പേജിലുള്ള മറുപടിയുമായിട്ടാണ് ഹിൻഡൻബർഗ് തിങ്കളാഴ്ച രംഗത്തെത്തിയത്.
ദേശീയത പറഞ്ഞ് തട്ടിപ്പ് മറച്ചുവെക്കാൻ കഴിയില്ലെന്നാണ് ഹിൻഡൻബർ മറുപടിയിൽ ആരോപിക്കുന്നത്.
പ്രധാന ആരോപണങ്ങൾക്കൊന്നും മറുപടി പറയാതെ ഊതിവീർപ്പിച്ച വിശദീകരണമാണ് അദാനി ഗ്രൂപ്പ് നൽകിയതെന്നും ഹിൻഡൻബർഗ് മറുപടിയിൽ പറയുന്നു. വിദേശത്തുള്ള കമ്പനികളുമായി നടത്തിയ സംശയകരമായ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് മറുപടി നൽകിയിട്ടേയില്ല. 88 ചോദ്യങ്ങളിൽ 62 എണ്ണത്തിനും കൃത്യമായ മറുപടി നൽകാൻ അദാനി ഗ്രൂപ്പിന് കഴിഞ്ഞിട്ടില്ലെന്നും മറുപടിയിൽ ഹിൻഡൻബർഗ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാൽ അദാനി ഗ്രൂപ്പിൻ്റെ ക്രമക്കേടുകൾക്ക് മുന്നിൽ മോദി സർക്കാർ മൗനമാണ്.
തെറ്റായ വിപണി സൃഷ്ടിച്ച് സാമ്പത്തിക നേട്ടം ലക്ഷ്യമിടുന്നുണ്ട് എന്നും ഹിൻഡൻബർഗിൻ്റെ
റിപോർട്ടിൽ പറയുന്നു.
ഗൗതം അദാനിയും കുടുംബാംഗങ്ങളും ഉൾപ്പെട്ട കൂട്ടുകുടുംബ വ്യവസായത്തെ കൃത്രിമ കണക്കുകളിലൂടെ രാജ്യത്തെതന്നെ വൻ കോർപ്പറേറ്റ് സാമ്രാജ്യമായി ഉയർത്തിയെന്ന് ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. ഓഹരിവിലയിൽ ഷെൽ കമ്പനികൾ വഴി കൃത്രിമം നടക്കുന്നു. കണക്കുകൾ പലതും വസ്തുതാപരമല്ല, തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോർട്ടിൽ ആരോപിച്ചിരുന്നത്. ഇതേ തുടർന്ന് അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ വിപണിമൂല്യത്തിൽ കോടികളുടെ നഷ്ടമുണ്ടാക്കിയിരുന്നു
അസാധാരണമായ ഉറവിടങ്ങളില് നിന്ന് കണ്ടെത്താന് ഏറ്റവും പ്രയാസകരമായ വിവരങ്ങള് കണ്ടെത്തുകയും അതില് ഗവേഷണം നടത്തുകയും ചെയ്യുക. പ്രത്യേകിച്ച് അക്കൗണ്ട്കളിലെ ക്രമക്കേടുകൾ എന്നിവ
ഹിൻഡൻബർഗ്
കണ്ടെത്തുന്നു.
Featured
ഭാരത് ജോഡോ സമാപന സമ്മേളനം തുടങ്ങി

- മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്
ശ്രീനഗർ: ലോക ചരിത്രത്തിൽ ഇടം പിടിച്ച ഭാരത് ജോഡോ യത്രയുട സമാപന സമ്മേളനം തുടങ്ങി. മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്. ശ്രീനഗറിൽ വ്യാപകമായ മഞ്ഞു മഴയാണു കാരണം. രാവിലെ ശക്തമായ മൂടൽ മഞ്ഞുമുണ്ടായിരുന്നു. അതിരാവിലെ തന്നെ അതിശൈത്യവുമുണ്ടായി. തുടർന്നായിരുന്നു മഞ്ഞു വീഴ്ച. രാവിലെ 11 നു സമാപന സമ്മേളനം തുടങ്ങുമെന്നായിരുന്നു അറിയിപ്പ്.
ഇന്നു രാവിലെ ജമ്മു കശ്മീർ പിസിസി ഓഫീസിൽ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തി.
Kerala
ചരിത്രമായി സഫല യാത്ര ശ്രീനഗറിൽ ; ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ പ്രതിപക്ഷ പാർട്ടികളുടെ സംഗമം

ശ്രീനഗർ: ചരിത്രമായി സഫല യാത്ര ശ്രീനഗറിൽ. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ പ്രതിപക്ഷ പാർട്ടികളുടെ സംഗമം.
അഞ്ച് മാസങ്ങൾ നീണ്ട് നിന്ന
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് സമാപനം. രാജ്യത്തെ ഒന്നിപ്പിക്കുക എന്ന മഹത്തായ സന്ദേശം ജനഹൃദയങ്ങളിൽ സമ്മാനിച്ച് എരിയുന്ന വേനലും
തിമിർത്ത് പെയ്ത മഴയും
കഠിന ശൈത്യവും താണ്ടി മഞ്ഞ്മാരി പെയ്തിറങ്ങുന്ന കാശ്മീരിനെ മൂവർണ്ണമണിയിച്ച് ശ്രീനഗറിലാണ് സമാപനം.
പിസിസി ഓഫീസിൽ രാവിലെ പത്ത് മണിക്ക് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ പതാക ഉയർത്തും. 11 മണിക്ക് സമാപന സമ്മേളനം തുടങ്ങും. രണ്ട് മണി വരെ നീണ്ടുനിൽക്കുന്ന പൊതുസമ്മേളനത്തിൽ 13 പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കും.
136 ദിവസത്തിൽ 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര സമാപിക്കുന്നത്
2022 സെപ്റ്റംബർ 7നാണ് യാത്ര തമിഴ്നാട്ടിലെ കന്യാകുമാരി കടൽ തീരത്ത് നിന്നും ദണ്ഡിയാത്രയെ അനുസ്മരിപ്പിച്ചു കൊണ്ട് ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്. കനത്ത വെയിലിൽ ആയിരുന്നു യാത്ര.
നാല് ദിവസത്തെ തമിഴ്നാട് പര്യടനത്തിന് ശേഷം യാത്ര കേരളത്തിൽ പ്രവേശിച്ചു.
19 ദിവസങ്ങളാണ് പാറശാല മുതൽ നിലമ്പൂർ വഴിക്കടവ് വരെ കേരളത്തിൻ്റെ ഏഴ് ജില്ലകളിലൂടെ യാത്ര കടന്നുപോയത്. സെപ്റ്റംബർ 30ന് കർണാടകയിൽ യാത്ര ആരംഭിച്ചു. ആരോഗ്യ പ്രശ്നങ്ങൾ വകവയ്ക്കാതെ സോണിയ ഗാന്ധിയും കർണാടകയിലെ യാത്രയിൽ പങ്കെടുത്തു.
നവംബർ ഏഴിന് മഹാരാഷ്ട്രയിൽ യാത്ര കടന്നു. 14 ദിവസമാണ് മഹാരാഷ്ട്രയിൽ യാത്ര കടന്നുപോയത്. നവംബർ 23ന് മധ്യപ്രദേശിലേക്കും യാത്ര കടന്നു.
ഡിസംബർ 4ന് രാജസ്ഥാനിലെത്തി. ഡിസംബർ 16ന് യാത്ര 100 ദിവസം തികച്ചു. 21ന് ഹരിയാനയിലും 24ന് ഡൽഹിയിലുമെത്തി. പ്രിയങ്കാ ഗാന്ധി ഉൾപ്പെടെ നിരവധി പ്രമുഖരും യാത്രയിൽ പങ്ക് ചേർന്നു.
ജനുവരി 3നാണ് യാത്ര ഉത്തർപ്രദേശിൽ എത്തിയത്.
ജനുവരി 10ന് യാത്ര പഞ്ചാബിലെത്തി. 11 ദിവസമാണ് പഞ്ചാബിൽ പര്യടനം നടത്തിയത്. ഇതിന് പിന്നാലെ യാത്ര കാശ്മീരിലേക്ക് എത്തി.
സുരക്ഷാ വീഴ്ചകൾ വെല്ലുവിളികൾ തീർക്കുമ്പോൾ “എൻ്റെ സഹോദരനെ ദൈവം കാക്കും” എന്ന പ്രിയങ്കയുടെ വാക്കുകൾ ഭാരതത്തിൻ്റെ പ്രാർത്ഥനയായി മാറി.
വിമർശിക്കാൻ പഴുതുകളടഞ്ഞ രാഷ്ട്രീയ എതിരാളികളും
വർഗീയ ഫാിസ്റ്റുകളും രാഹുൽ എന്ന മനുഷ്യൻ്റെ വേഷത്തിലേക്കും ആഹാരത്തിലേക്കും ചൂഴ്ന്നിറങ്ങി..
രാജ്യം നേരിടുന്ന ഗുരതരമായ പ്രശ്നങ്ങൾ, അതിനിരയാകുന്ന ജീവിതങ്ങളോടും സാഹചര്യങ്ങളോടും ചർച്ച ചെയ്ത്
രാജ്യത്തെ സാധാരണക്കാരായ മനുഷ്യരെ ചേർത്ത് പിടിച്ചുള്ള രാഹുലിൻ്റെ മറുപടിക്ക് മുന്നിൽ ചൂളിപ്പോയി വിമർശകർ
സെപ്റ്റംബർ ഏഴ് മുതൽ ജനുവരി 30 വരെ എത്തി നിൽക്കുമ്പോൾ രാഹുലിനെ കണ്ടും അദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ടും മാറിയത് ജനമനസ്സുകൾ ആയിരുന്നു.
ആ മാറ്റം തന്നെയായിരുന്നു യാത്ര ഉയർത്തിയ സന്ദേശവും.
രാജ്യത്തെ യുവാക്കൾക്കും സ്ത്രീകൾക്കും ധൈര്യവും പ്രതീക്ഷയുമായി സമൂഹത്തിൻ്റെ സകല മേഖലകളിൽ ഉള്ളവരുമായും നേരിട്ട് ആശയ വിനിമയം നടത്തി
വെറുപ്പിൻ്റെ വിപണിയിൽ സ്നേഹത്തിൻ്റെ കടതുറന്ന് രാജ്യത്തെ ഒന്നിപ്പിക്കുക എന്ന വ്യാപാരം നടത്താൻ ഭാരത് ജോഡോ യാത്രയ്ക്ക് കഴിഞ്ഞു എന്നത് ഈ ചരിത്ര യാത്രയുടെ വിജയമാണ്.
രാഹുൽ മാറി എന്ന് പറയുമ്പോഴും, അക്ഷരാർത്ഥത്തിൽ എവിടെയൊക്കെയോ ആശങ്കപ്പെട്ടിരുന്ന ജന മനസ്സുകൾ കരുത്ത് ആർജിക്കുക ആയിരുന്നു.
ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ശക്തിതെളിയിക്കാനുള്ള രാഹുലിന്റെ അവസരമായി എന്നതിനപ്പുറം ഭാരതീയരെ നേരിട്ട് കാണാനും അവരുടെ ജീവിതം സ്പർശിച്ചറിയാനും രാഹുൽ നടക്കുകയായിരുന്നു ജോഡോ യാത്രയിലൂടെ, 4080 കിലോമീറ്ററുകൾ.
രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ മഹാത്മാവിൻ്റെ രക്തസാക്ഷി ദിനത്തിൽ മറ്റൊരു ഗാന്ധി പുനർജനിക്കുന്നു.
-
Business1 month ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured6 days ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured1 month ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login