Connect with us
48 birthday
top banner (1)

Kerala

രാഹുൽ ഗാന്ധിക്ക് ക്ഷേത്രത്തിൽ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഫാസിസത്തിന്റെ അങ്ങേയറ്റം; കെ സുധാകരൻ എംപി

Avatar

Published

on

തിരുവനന്തപുരം: ഇന്ത്യൻ ജനത അവരുടെ യഥാർത്ഥ നായകനായി രാഹുൽ ഗാന്ധിയെ സ്വീകരിച്ചതിന്റെ വെപ്രാളത്തിലാണ് ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ബിജെപി നടത്തുന്ന ആക്രമണങ്ങളെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. അയോധ്യ വിഷയം ഉയർത്തി പ്രധാനമന്ത്രി രാഷ്ട്രീയ നാടകം നടത്തുമ്പോൾ ഒരു വിശ്വാസിയായ രാഹുൽ ഗാന്ധിക്ക് ക്ഷേത്രത്തിൽ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഫാസിസത്തിന്റെ അങ്ങേയറ്റമാണ്. രാജ്യത്തെ മുഴുവൻ ഹിന്ദുക്കളുടെയും അപ്പോസ്‌തലൻ ആകാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന്
അദ്ദേഹം പറഞ്ഞു.

ഹിന്ദുമതത്തിൻ്റെ കുത്തക ബിജെപിക്ക് ആരും തീറെഴുതി നൽകിയിട്ടില്ല. ചാതുർവർണ്യത്തിൻ്റെ രാഷ്ട്രീയത്തിൽ ഇന്നും വിശ്വസിക്കുന്ന സംഘപരിവാർ അജണ്ട ഹിന്ദുവിശ്വാസികളിൽ അടിച്ചേൽപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയുടെ സർട്ടിഫിക്കറ്റ് ഉള്ളവർമാത്രം വിശ്വാസികളെന്ന തരത്തിലാണ് സംഘപരിവാർ ഹൈന്ദവ മതത്തെ രാഷ്ട്രീയവത്കരിക്കുന്നത്. വിശ്വാസിയായ രാഹുൽ ഗാന്ധിക്ക് ക്ഷേത്രദർശനം പോലും കൊട്ടിയടക്കപ്പെട്ടത് അങ്ങേയറ്റം അപലപനീയമാണ്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ഭാരത് ജോഡോ ന്യായ് യാത്രയുടെ പര്യടന വേളയിൽ അസമിലെ വൈഷ്വ പണ്ഡിതനായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ബട്ടദ്രവ സത്രത്തിൽ പ്രണാമം അർപ്പിക്കാനെത്തിയ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പോലീസ് തടഞ്ഞ നടപടി ഇന്ത്യൻ പൗരന്റെ ആരാധന സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണമാണ്. രാഹുൽ കറകളഞ്ഞ മതേതര ജനാധിപത്യവാദിയും ഒരു യഥാർത്ഥ വിശ്വാസിയുമാണ്. മോദിയെപ്പോലെ രാഷ്ട്രീയ നേട്ടത്തിന് ക്ഷേത്രദർശനം നടത്തുന്ന വ്യക്തിയല്ല അദ്ദേഹമെന്നും കെ. സുധാകരൻ പറഞ്ഞു.

പത്തുവർഷം രാജ്യം ഭരിച്ചിട്ടും ജനത്തിന് വേണ്ടി ഒന്നും ചെയ്യാതെ അവരെ വർഗീയമായി ഭിന്നിപ്പിക്കുന്ന സംഘപരിവാർ രാഷ്ട്രീയമാണ് നരേന്ദ്ര മോദിയുടെ കൈമുതൽ. രാജ്യത്ത് തൊഴിലില്ലായ്‌മ, കർഷക ആത്മഹത്യ, വിലക്കയറ്റം എന്നിവ വർധിച്ചു.സാധാരണ ജനങ്ങളെ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ മോദി ഭരണകൂടത്തിനായിട്ടില്ല. സമസ്‌ത മേഖലയിലും വികസന മുരടിപ്പാണ്. മോദി ഭരണത്തിൽ ജനത്തിന് പ്രതീക്ഷയറ്റു. നേട്ടങ്ങളുടെ പട്ടികയില്ലാത്തതിനാൽ വിശ്വാസങ്ങളെ കൂട്ടുപിടിച്ച് വീണ്ടും അധികാരം നേടാനുള്ള കുത്സിത ശ്രമങ്ങളാണ് മോദിയും ബിജെപിയും നടത്തുന്നത്. ബിജെപിയുടെ ആ കാപട്യം തിരിച്ചറിഞ്ഞ ഇന്ത്യൻ ജനത രാഹുൽ ഗാന്ധിയിൽ പൂർണ്ണ വിശ്വാസം അർപ്പിക്കുകയാണ്. അതിനാലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഭാരത് ജോഡോ യാത്രയിലും ഇപ്പോഴത്തെ ഭാരത് ജോഡോ ന്യായ് യാത്രയിലും പതിനായിരങ്ങൾ അണിനിരക്കുന്നത്. അതിൽ വിളറിപൂണ്ട ബിജെപിയാണ് വ്യാപക അക്രമം യാത്രക്ക്
നേരെ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

അസമിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്ര പ്രവേശിച്ചത് മുതൽ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ നടക്കുന്നത്. രാഹുൽഗാന്ധിക്കെതിരെ കേസെടുക്കുകയും അദ്ദേഹത്തിന്റെ്റെ വാഹന വ്യൂഹത്തെ ആക്രമിക്കുകയും എഐസിസി ജനറൽസെക്രട്ടറി ജയറാം രമേശിൻ്റെ വാഹനം അടിച്ചു തകർക്കുകയും അസം പിസിസി അധ്യക്ഷൻ ഭൂപൻ ബോറയെ കായികമായി ആക്രമിക്കുകയും ചെയ്‌തു. ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകുന്ന വഴികളിലെ പരിപാടികൾക്ക് അസം സർക്കാർ അകാരണമായി അനുമതി നിഷേധിച്ചു. കോൺഗ്രസ് പതാകകളും ബാനറുകളും നശിപ്പിച്ചു. ഭാരത് ജോഡോ ന്യായ് യാത്രക്കും രാഹുൽ ഗാന്ധിക്കും ജനങ്ങളിൽനിന്ന് ലഭിക്കുന്ന സ്വീകാര്യതയും പിന്തുണയും ബിജെപിയെ വിറളിപിടിപ്പിക്കുന്നുവെന്നും അദ്ദേഹത്തിന് മതിയായ സുരക്ഷ ഒരുക്കുന്നതിൽ അസം സർക്കാരും കേന്ദ്രസർക്കാരും പരാജയപ്പെട്ടുവെന്നും
അദ്ദേഹം പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

Kerala

മാത്യു കുഴൽനാടൻ എംഎൽഎയും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും അറസ്റ്റിൽ; സംസ്ഥാന വ്യാപക പ്രതിഷേധം

Published

on

കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎയും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും അറസ്റ്റിൽ. കോതമംഗലത്തെ സമരപ്പന്തലിൽ നിന്നാണ് പൊലീസ് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിലാണ് അറസ്റ്റ്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു. കോതമംഗലത്തെ സമരത്തിൽ ഇരുവർക്കുമെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. അതേസമയം, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉപവാസ പന്തലിലെത്തി. എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ ഉപവാസം തുടരുന്നു. അതേസമയം, സംസ്ഥാനത്ത് ഉടനീളം നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രതിഷേധം ശക്തമാവുകയാണ്.

Continue Reading

Kerala

കോതമംഗലത്ത് കോൺഗ്രസ് സമരപ്പന്തലിൽ പൊലീസ് അഴിഞ്ഞാട്ടം; ഡിസിസി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു

Published

on

കോതമംഗലം: വയോധികയെ കാട്ടാന ആക്രമിച്ചു കൊന്ന സംഭവത്തിലെ സർക്കാർ-വനം വകുപ്പ് സംവിധാനങ്ങളുടെ പാളിച്ചയിലും മൃതദേഹത്തോട് അനാദരവ് കാണിച്ച പൊലീസ് നടപടിയിലും പ്രതിഷേധിച്ച് കോതമംഗലത്ത് കോൺഗ്രസ് നടത്തുന്ന ഉപവാസ സമരത്തിന്റെ പന്തലിൽ പൊലീസ് അഴിഞ്ഞാട്ടം. എംഎൽഎമാരായ മാത്യു കുഴൽനാടന്റെയും എൽദോസ് കുന്നപ്പള്ളിയുടെയും നേതൃത്വത്തിൽ ഉപവാസ സമരത്തിലേക്ക് ആണ് പൊലീസ് അതിക്രമിച്ചു കയറി സംഘർഷാവസ്ഥ സൃഷ്ടിച്ചത്. പന്തലിൽ നിന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിൽ നിന്നുള്ള ഒരു മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അറസ്റ്റെന്ന സൂചന ലഭിക്കുന്നു. കോൺഗ്രസ് കോതമംഗലത്ത് നടത്തിയ പ്രതിഷേധം സർക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.

Continue Reading

Idukki

ഇടുക്കി പോലീസ് സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്; പ്രസിഡന്റ് ഉൾപ്പെടെ നിരവധി ഇടത് സംഘടന പൊലീസ് ഉദ്യോഗസ്ഥർ പ്രതികൾ

Published

on

ഇടുക്കി: ഇടുക്കി പൊലീസ് സഹകരണ സംഘത്തിൽ വൻ സാമ്പത്തിക തട്ടിപ്പ്. സംഘത്തിൽ നിന്നും വ്യാജരേഖ ചമച്ച് വായ്പ എടുത്തതിൽ ഇടതു സംഘടനയിൽ പെട്ട പൊലീസുകാർക്കെതിരെ കേസ്. ഒരു പൊലീസുകാരന്റെ അറിവോ സമ്മതവോ ഇല്ലാതെ പൊലീസിനുള്ളിലെ ഇടത് നേതാക്കൾ കൃത്രിമമായി രേഖ ചമച്ച് വായ്പ തരപ്പെടുത്തുകയായിരുന്നുലോൺ കുടിശിഖ ആയതോടെ റിക്കവറി നടപടികൾ ആരംഭിച്ചതോടെയാണ് പരാതിക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ തന്റെ പേരിൽ വായ്പ എടുത്തിട്ടുള്ള വിവരം അറിയുന്നത്. ഇയാളുടെ പരാതിയെ തുടർന്ന് ഇടുക്കി പോലീസ് crime 116/2024 ആയി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ ശിക്ഷാനിയമം 197,409,416,420,465,468,471,120(ബി) 34 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇടുക്കി പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇടത് സംഘടനയിൽ പെട്ട പൊലീസ് സഹകരണ സംഘത്തിന്റെ സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെയുള്ളവർ പ്രതിപട്ടികയിൽ ഉണ്ട്. സഹകരണസംഘം പ്രസിഡന്റ് സനൽ, സെക്രട്ടറി ശശി, അജീഷ്, മീനാകുമാരി, കെ കെ ജോസ്, അഖിൽ എന്നിവരാണ് പ്രതി പട്ടികയിൽ ഉള്ളവർ.

Continue Reading

Featured