ഡെന്‍വ്2 വൈറസ്; ഡെങ്കിയുടെ പുതിയ വകഭേദം കേരളത്തിലും

ന്യൂഡല്‍ഹി: ഡെങ്കിപ്പനിയുടെ വകഭേദമായ ഡെന്‍വ് 2 വൈറസ് കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ കണ്ടെത്തി. ഡെന്‍വ് വൈറസ് കൂടുതല്‍ അപകടകാരിയായതിനാല്‍ അതീവ ജാഗ്രത അനിവാര്യമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതരെ കണ്ടെത്തി ചികിത്സാ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആവശ്യത്തിനു പരിശോധനാ കിറ്റുകളും മരുന്നുകളും സംഭരിക്കാനും മന്ത്രാലയം നിര്‍ദേശിച്ചു.

കേരളത്തിനു പുറമേ ആന്ധ്ര, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, യുപി, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലാണു ഡെന്‍വ് 2 വിഭാഗത്തിലുള്ള ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. സാധാരണ ഉണ്ടാവുന്നതിനെക്കാള്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കാവുന്ന വൈറസ് വകഭേദമാണിത്.

Related posts

Leave a Comment