കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ച് ഡെൻമാർക്ക്

കോവിഡ് നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും പിൻവലിച്ച് ഡെൻമാർക്ക്. കോവിഡ് പഴയതുപോലെ അപകടകാരിയല്ല എന്ന വിശദീകരണമാണ് തീരുമാനത്തിന് സർക്കാർ നൽകുന്നത്. ഉയർന്ന വാക്സിനേഷൻ നിരക്ക് ഡെൻമാർക്കിലുണ്ടെന്നും പ്രധാനമന്ത്രി മേറ്റ് ഫ്രെഡെറിക്സൺ പറഞ്ഞു. രാജ്യത്ത് ഒമിക്രോൺ തരംഗം ശക്തമായി നിൽക്കെയാണ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചത്. ഡെൻമാർക്കിലെ പ്രതിദിന കോവിഡ് കേസുകൾ 29000ത്തിൽ നിൽക്കെയാണ് നിയന്ത്രണങ്ങൾ നീക്കിയത്. മാസ്‌ക് അടക്കം എല്ലാ കോവിഡ് നിയന്ത്രണങ്ങളും പൂർണമായി നീക്കുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമാണ് ഡെന്മാർക്ക്. നിശാ ക്ലബ്ബുകൾക്ക് ഇനി ഉപാധികൾ ഇല്ലാതെ പ്രവർത്തിക്കാം. സമ്പർക്കം റിപ്പോർട്ട് ചെയ്യാനുള്ള മൊബൈൽ ആപ്പും പിൻവലിച്ചു. സാമൂഹിക അകലം ഇനി വേണ്ടെന്ന് ഡെന്മാർക്ക് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, കോവിഡ്​ നിയന്ത്രണങ്ങൾ ഇനിയും കൊണ്ടു വരുമോയെന്ന്​ ഇപ്പോൾ പറയാനാവില്ലെന്ന്​ പ്രധാനമന്ത്രി മേറ്റ് ഫ്രെഡെറിക്സൺ പറഞ്ഞു. നിയന്ത്രണങ്ങളോട്​ അവസാനമായി ഗുഡ്​ബൈ പറയുകയാണെന്ന്​ വിചാരിക്കരുത്​. പുതിയ കോവിഡ്​ വകഭേദം വന്നാൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാമെന്നും ഡെൻമാർക്ക്​ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഡെൻമാർക്കിന്​ പുറമേ കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടും കോവിഡ്​ നിയന്ത്രണങ്ങൾ നീക്കിയിരുന്നു. മാസ്ക്​ ധരിക്കുന്നത്​ നിർബന്ധമാക്കിയത്​ ഉൾപ്പടെയുള്ള നിയന്ത്രണങ്ങളാണ്​ നീക്കിയത്​. അയർലാൻഡും സമാനമായി നിയന്ത്രണങ്ങളിൽ ഇളവ്​ നൽകിയിരുന്നു. നെതർലാൻഡ്​ ലോക്​ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.

Related posts

Leave a Comment