Connect with us
48 birthday
top banner (1)

Featured

സീറ്റ് നിഷേധിച്ചു: ബി.ജെ.പി എം.എല്‍.എ ലക്ഷ്മണ്‍ നാപ പാര്‍ട്ടി വിട്ടു

Avatar

Published

on

പഞ്ചാബ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി എം.എല്‍.എയായിരുന്ന ലക്ഷ്മണ്‍ നാപ പാര്‍ട്ടി വിട്ടു. രാജിക്കത്ത് ബി.ജെ.പി സംസ്ഥാന നേതാവ് മോഹന്‍ ലാല്‍ ബദോലിക്ക് കൈമാറി. റതിയ നിയമസഭ മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു ലക്ഷ്മണ്‍ നാപ.

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി 67 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടിരുന്നു. അതില്‍ ലക്ഷ്മണ്‍ നാപയുടെ പേരുണ്ടായിരുന്നില്ല. ദാസിന്റെ സിറ്റിങ് സീറ്റായ റതിയ മണ്ഡലത്തില്‍ സിര്‍സ മുന്‍ എം.പി സുനിത ദഗ്ഗലിനെയാണ് ബി?.ജെ.പി മത്സരിപ്പിക്കുന്നത്.

Advertisement
inner ad

ദഗ്ഗലിന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരിഗണിച്ചിരുന്നില്ല. ആ സമയത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്ന അശോക് തന്‍വാറിനാണ് സീറ്റ് നല്‍കിയത്. എന്നാല്‍ അശോക് തന്‍വാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെടുകയായിരുന്നു.ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ എട്ടിന് ഫലം പ്രഖ്യാപിക്കും.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഹനീഫ് തളിക്കുളത്തിന്റെ തട്ടാരകുന്നിനപ്പുറത്ത് പ്രകാശനം ചെയ്തു

Published

on

ഷാർജ : പ്രവാസിയും, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ ഹനീഫ് തളിക്കുളത്തിന്റെ ‘തട്ടാരകുന്നിനപ്പുറത്ത്’ എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരൻ പി. കെ പോക്കർ നിർവഹിച്ചു എൽവിസ് ചുമ്മാർ പുസ്തകം ഏറ്റുവാങ്ങി. ഷാർജബുക്ക്‌ ഫയറിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ മുരളിമാഷ് മംഗലത്ത് പുസ്തകം പരിചയപ്പെടുത്തി. എം സി. എ നാസർ (മീഡിയ വൺ) മുഖ്യാതിഥി ആയി
കെഎംസിസി സീനിയർ നേതാവ് ടി. പി അബ്ബാസ് ഹാജി ജില്ല ഭാരവാഹികളായ ജമാൽ മനയത്ത്, ഗഫൂർ പട്ടിക്കര, ബഷീർ വരവൂർ, ആർവിഎം മുസ്തഫ, അഷ്‌റഫ്‌ കൊടുങ്ങല്ലൂർ, അബു ഷമീർ, നൗഷാദ് ടാസ്, ബഷീർ പെരിഞ്ഞനം മുഹമ്മദ്‌ വെട്ടുകാട് തൃശ്ശൂർ മണ്ഡലം പ്രസിഡന്റ് ഷമീർ പണിക്കത്ത്, സാഹിത്യകാരൻ അനസ് മാള തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രസാധാകൻ ലിപി അക്ബർ എന്നിവർ ആശംസകൾ നേർന്നു

Continue Reading

Cinema

നടൻ ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു

Published

on

ചെന്നൈ: തമിഴ് നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. തിരുനെൽവേലി സ്വദേശിയാണ്. തമിഴ് സിനിമയിലൂടെ തിളങ്ങിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും മറ്റു വിവിധ ഭാഷകളിലെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 400ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഗണേഷിന്റെ അവസാന ചിത്രം ഇന്ത്യൻ 2 ആണ്.

വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന ഗണേശ് സിനിമയിൽ അഭിനയിക്കാനായി ജോലി ഉപേക്ഷിച്ചു. ഗണേശ് യഥാർത്ഥ പേര് ഡല്‍ഹി ഗണേശ് എന്ന് മാറ്റിയത് സംവിധായകൻ കെ ബാലചന്ദര്‍ ആണ്. ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ നിരവധി മലയാള സിനിമകളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്

Advertisement
inner ad
Continue Reading

Featured

തിരുവനന്തപുരം നഗരത്തിലെ വിവിധ ഇടങ്ങളിൽ ജലവിതരണം മുടങ്ങും

Published

on

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും. ശാസ്താമംഗലം ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ചോർച്ച പരിഹരിക്കുന്നതിനാലാണ് ജലവിതരണം നിയന്ത്രിക്കുന്നത്. ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വാൽവ് നിയന്ത്രണം ഏർപെടുത്തുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്. ശാസ്തമംഗലം, പൈപ്പിന്മൂട്, ഊളൻപാറ, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, ജവഹർനഗർ എന്നിവിടങ്ങളിൽ ആണ് ജലവിതരണം മുടങ്ങുക. ജനങ്ങൾ വേണ്ട മുൻകരുതൽ സ്വീകരിക്കണം എന്ന് നേരത്തെ ജല അതോറിറ്റി അറിയിച്ചു. ശനിയാഴ്ച രാത്രി എട്ടു മണി വരെയാണ് നിയന്ത്രണം.

Continue Reading

Featured