ഡെങ്കിപ്പനി വ്യാപനം ; രാജ്യതലസ്ഥാനം ആശങ്കയിൽ

ഡൽഹിയിൽ വീണ്ടും ഡെങ്കിപ്പനി വ്യാപിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം റിപ്പോർട്ട് ചെയ്തത് 60 പുതിയ കേസുകൾ. ജനുവരി ഒന്നു മുതൽ സെപ്തംബർ 25 വരെയുള്ള കാലയളവിൽ 273 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 149 ഉം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തതാണ്. മൊത്തം കേസുകളുടെ 54 ശതമാനമാണിത്. ആഗസ്റ്റ് മാസത്തിൽ 72 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഡെങ്കിപ്പനിയോടപ്പം ചിക്കുൻഗുനിയയും, മലേറിയയും പടരുന്നുണ്ട്. ഈ വർഷം ഇതുവരെ 102 മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 52 ചിക്കുൻഗുനിയയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച്‌ ഡെങ്കികേസുകൾ കുറയുകയാണെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു.

Related posts

Leave a Comment