കോവിഡ് ഹോം ടെസ്റ്റിംഗ് കിറ്റിന്റെ ഡിമാൻഡിൽ ഇന്ത്യയിൽ 4.5 മടങ്ങ് വർദ്ധനവ്

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സ്വയം-പരിശോധനാ ആന്റിജൻ ടെസ്റ്റ് കിറ്റായ കോവിസെൽഫിന്റെ (CoviSelf) ഡിമാൻഡിൽ 4.5 മടങ്ങ് വർദ്ധനവ്.കോവിസെൽഫിന്റെ സ്വയം പരിശോധനാ കിറ്റിന് ഓമിക്രോൺ ഉൾപ്പെടെയുള്ള കൊറോണ വൈറസിന്റെ പ്രധാന വകഭേദങ്ങളെ കണ്ടെത്താനാകും.

”കഴിഞ്ഞ 11 ആഴ്ചയ്ക്കുള്ളിൽ കോവിസെൽഫിന്റെ സെൽഫ് ടെസ്റ്റിംഗ് കിറ്റിന്റെ ആവശ്യകതയിൽ 4.5 മടങ്ങാണ് വർദ്ധനവ് വന്നിരിക്കുന്നത്.പോർട്ട്ഫോളിയോ കോവിഡ് ടെസ്റ്റ് കിറ്റുകളുടെ 2.4 ദശലക്ഷം യൂണിറ്റുകളുടെ ഉൽപ്പാദന ശേഷിയുണ്ട്. കൂടതൽ സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ അത് വർദ്ധിപ്പിക്കാൻ തയ്യാറാണെന്നും.വരും മാസങ്ങളിൽ കൂടുതൽ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ടെന്നും മൈലാബ് ഡിസ്‌കവറി സൊല്യൂഷൻസിന്റെ എംഡിയും സഹസ്ഥാപകനുമായ ഹസ്മുഖ് റാവൽ പറഞ്ഞു”.

നിലവിൽ ഹോാം ടെസ്റ്റിംഗ് കിറ്റ് എല്ലാ പ്രധാന ഓൺലൈൻ ചാനലുകൾ വഴിയും കമ്പനി വെബ്സൈറ്റിൽ ഓൺലൈൻ ഓർഡർ ചെയ്യുന്നതിനും സാധിക്കുംഐസിഎംആർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് രോഗലക്ഷണങ്ങൾ ഉള്ളവർക്കും ഇല്ലാത്തവർക്കും, കേസുകൾ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധം പുലർത്തിയവർക്കും ഇത് ഉപയോഗിക്കാവുന്നതാണ്.

മിഡ്-നാസൽ സ്വാബ് ടെസ്റ്റായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ടെസ്റ്റിൽ 15 മിനിറ്റിനുള്ളിൽ പോസിറ്റീവ് ഫലങ്ങൾ കണ്ടെത്താൻ കഴിയുന്നതാണ്. ഓരോ യൂണിറ്റിലും ഒരു ടെസ്റ്റിംഗ് കിറ്റ്, ഉപയോഗിക്കാനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ഒരു (IFU) ലഘുലേഖയും കൂടാതെ പരിശോധനയ്ക്ക് ശേഷം സുരക്ഷിതമായി ഇതിനെ നശിപ്പിച്ചു കളയുവാനുള്ള ഒരു ബാഗ് എന്നിവയും അടങ്ങിയിരിക്കുന്നു.

Related posts

Leave a Comment