ഡെൽറ്റയും ഒമിക്രോണും ചേർന്ന് ഡെൽറ്റക്രോൺ വരുന്നു

ന്യൂഡൽഹി: ലോകത്ത് വ്യാപകമായി പടരുന്ന കൊറോണ വൈറസ് വകഭേദങ്ങളായ ഡെൽറ്റയുടെയും ഒമിക്രോണിന്റെയും സങ്കരം സൈപ്രസിലെ ഗവേഷകർ കണ്ടെത്തി. ഡെൽറ്റക്രോൺ എന്നാണ് ഇതിനു പേരു നൽകിയിരിക്കുന്നത്. ഡെൽറ്റയുടെ ജീനോമിൽ ഒമിക്രോണിന്റേതുപോലുള്ള ജനിതകം കണ്ടെത്തിയതിനാലാണ് ഈ പേരിട്ടതെന്ന് സൈപ്രസ് സർവകലാശാലയിലെ ലബോറട്ടറി ഓഫ് ബയോടെക്‌നോളജി ആൻഡ് മോളിക്യുലാർ വൈറോളജി മേധാവി ലിയോൺഡിയോസ് കോസ്റ്റികിസ് പറഞ്ഞു. 25 ഡെൽറ്റക്രോൺ കേസുകളാണ് കോസ്റ്റികിസും സഹപ്രവർത്തകരും സൈപ്രസിൽ കണ്ടെത്തിയത്. ഈ വകഭേദം കൂടുതൽ ഗുരുതരമാണോ വ്യാപനശേഷി കൂടിയതാണോ എന്നെല്ലാമുള്ള വിലയിരുത്തൽ നടക്കുന്നതേയുള്ളൂ.

Related posts

Leave a Comment