ഡെൽറ്റ വകഭേദം; രാജ്യത്തിന്റെ വടക്ക് കിഴക്കൻ മേഖലകളിൽ കടുത്ത നിയന്ത്രണം

ന്യൂഡൽഹി: ഡെൽറ്റ വേരിയൻറിന്മേലുള്ള ആശങ്കകൾ നിലനിൽക്കേ വടക്കുകിഴക്കൻ ഭാഗങ്ങളിൽ കർശന നിയ​ന്ത്രണം ഏർപ്പെടുത്തി. രാജ്യത്ത് അണുബാധ വ്യാപിക്കുന്നത്​, വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ഏറെ ആശങ്കയണ്ടാക്കുകയാണെന്ന്​ ഗവേഷകർ പറയുന്നു.കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആസാമും സിക്കിമും കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.മേഖലയിൽ കൂടുതൽ ഡെൽറ്റ വേരിയന്റുകൾ സ്ഥിരീകരിച്ചുവരുന്നതിനാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പലയിടത്തും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് പുതിയ ലോക്ക്​ ഡൗൺ അല്ലെങ്കിൽ ജനക്കൂട്ട നിയന്ത്രണ നടപടികൾ പ്രഖ്യാപിക്കുകയാണ്​.മണിപ്പൂർ 10 ദിവസത്തെ ലോക്ക്​ഡൗണും, മിസോറാം ഇന്ന് അർദ്ധരാത്രി മുതൽ ഈ മാസം 24 വരെ കർശനമായ ലോക്ക്​ ഡൗണും പ്രഖ്യാപിച്ചു. അതേസമയം, ത്രിപുരയിൽ തലസ്ഥാനമായ അഗർത്തലയിലും മറ്റ് 11 നഗര തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും ജൂലൈ 19 മുതൽ ജൂലൈ 23 വരെ വാരാന്ത്യ കർഫ്യൂവും ഒരു ദിവസത്തെ കർഫ്യൂവും ഏർപ്പെടുത്തി.

Related posts

Leave a Comment