ഡെല്‍റ്റ പ്ലസ് വകഭേദം ; മുംബൈയില്‍ ആദ്യ മരണം സ്ഥിരീകരിച്ചു

മുംബൈ : മുംബൈയില്‍ കൊറോണയുടെ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. 63കാരിയായ സ്ത്രീയാണ് മരിച്ചതെന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം അവസാനമാണ് കൊറോണയെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയില്‍ ഡെല്‍റ്റ പ്ലസ് വകഭേദമാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് പരിശോധന ഫലം ലഭിച്ചത്. അതിവ്യാപന ശേഷിയുള്ളതാണ് കൊറോണയുടെ ഡെല്‍റ്റ പ്ലസ് വകഭേദം.
മരിച്ച സ്ത്രീ രണ്ട് വാക്‌സിനും എടുത്തതാണെന്നും, പുറത്ത് എവിടേക്കും യാത്ര പോയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കൊറോണ ബാധിക്കുന്നതിന് മുന്‍പ് തന്നെ ഇവര്‍ക്ക് നെഞ്ചില്‍ അണുബാധ ഉണ്ടായിരുന്നു. ഇതിന് ചികിത്സ തേടിയിരുന്നു. കഴിഞ്ഞ മാസം അവസാനമാണ് ഇവര്‍ മരിച്ചത്.

Related posts

Leave a Comment