ഡല്‍ഹി സ്കൂളുകള്‍ സെപ്റ്റംബര്‍ ഒന്നിനു തുറക്കും

ന്യൂഡല്‍ഹിഃ രാജ്യത്തേക്കും കോവിഡ് അതിരൂക്ഷമായിരുന്ന ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക്. രോഗ സ്ഥിരീകരണ നിരക്ക് ഒരു ശതമാനം വരെ കുറയുകയും അധ്യാപകരുടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഡല്‍ഹിയിലെ സ്കൂളുകള്‍ അടുത്ത മാസം ഒന്നു മുതല്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിദഗ്ധ സമിതിയുടെ അനുമതി. ഒന്‍പതു മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ഒന്നാം തീയതി തുടങ്ങുക. ആറ് മുതല്‍ എട്ടു വരെയുള്ള ക്ലാസുകള്‍ അടുത്ത മാസം എട്ടിനും തുടങ്ങും. മറ്റ് സ്കൂള്‍ ക്ലാസുകള്‍ തുറക്കുന്ന തീയതി തീരുമാനിച്ചില്ല. കോളെജുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കു മാറി വരുന്നതായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു..

Related posts

Leave a Comment