Connect with us
48 birthday
top banner (1)

Delhi

ഗ്യാന്‍വ്യാപി മസ്ജിദിലെ പൂജ: അടിയന്തിര വാദം കേള്‍ക്കണമെന്ന് പള്ളിക്കമ്മറ്റി

Avatar

Published

on

ഡല്‍ഹി: ജില്ലാ കോടതിവിധിക്ക് പിന്നാലെ വാരാണസിയിലെ ഗ്യാന്‍വ്യാപി മസ്ജിദിന്റെ ബേസ്‌മെന്റില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും പൂജ നടന്നു. ഇന്നലെ കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി പള്ളിയുടെ തെക്ക് ഭാഗത്തുള്ള നിലവറകളില്‍ പൂജ നടത്തിയിരുന്നു. അതേസമയം, ഗ്യാന്‍വാപി പള്ളിയില്‍ പൂജ നടത്താനുള്ള ജില്ലാ കോടതി അനുമതിക്കെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. അടിയന്തര വാദം കേള്‍ക്കണമെന്നാണ് പള്ളിക്കമ്മറ്റിയുടെ ആവശ്യം.

ജില്ലാ കോടതി ഉത്തരവിനെതിരെ പള്ളിക്കമ്മറ്റി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് അനുമതി ലഭിയിരുന്നില്ല. ഹൈക്കോടതിയെ സമീപിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതിനെ തുടര്‍ന്നാണ് പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. അേേതാസമയം, ഹിന്ദു വിഭാഗം തടസ്സ ഹര്‍ജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.

Advertisement
inner ad

പള്ളിക്ക് താഴെ തെക്കുഭാഗത്തുള്ള നിലവറയില്‍ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളുണ്ടെന്നും ഇവിടെ പൂജക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ടാണ് വിവിധ ഹൈന്ദവ സംഘടനകള്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി, ശ്രീ കാശിവിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നിര്‍ദേശിക്കുന്ന പൂജാരിക്ക് ഇവിടെ പൂജ നടത്താമെന്ന് അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്നായിരുന്നു പൂജ നടന്നത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

നീറ്റ് പരീക്ഷ: ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് ജൂലൈ 18ലേയ്ക്ക് മാറ്റി

Published

on

ന്യൂഡല്‍ഹി: നീറ്റ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെച്ച് സുപ്രീംകോടതി. ജൂലൈ 18നായിരിക്കും ഇനി ഹര്‍ജികളില്‍ വാദം കേള്‍ക്കുക. കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എതിര്‍കക്ഷികള്‍ക്ക് മറുപടി സമര്‍പ്പിക്കാനും സുപ്രീംകോടതി അനുവദിച്ചു.

നീറ്റ് ഹരജികളില്‍ തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. എന്നാല്‍, വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോടതിയില്‍ ഹാജരാകാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് ജൂലൈ 18ലേക്ക് മാറ്റുകയായിരുന്നു.

Advertisement
inner ad

അതേസമയം, മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് – യു.ജിയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും ലോക്ക് പൊട്ടിയിട്ടില്ലെന്നും ആവര്‍ത്തിച്ച് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) രംഗത്തെത്തി. ഒരു പരീക്ഷാ കേന്ദ്രത്തിലെ ആറ് പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചത്, സമയനഷ്ടം മൂലം ഗ്രേസ് മാര്‍ക്ക് നല്‍കിയതിനാലാണ്. എന്നാല്‍ ജൂണ്‍ 23ന് നടത്തിയ പുനഃപരീക്ഷയില്‍ ഇവര്‍ക്ക് മുഴുവന്‍ മാര്‍ക്കും നേടാനായില്ല. ഇതോടെ 720ല്‍ 720 മാര്‍ക്കും നേടിയവരുടെ എണ്ണം 67ല്‍നിന്ന് 61 ആയി കുറഞ്ഞെന്നും എന്‍.ടി.എ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഹരിയാനയിലെ ഝജ്ജറില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് പുനഃപരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത്. മുഴുവന്‍ മാര്‍ക്ക് നേടിയ 61ല്‍ 17 പേര്‍ക്ക് പ്രൊവിഷനല്‍ ഉത്തര സൂചിക പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ഫുള്‍ മാര്‍ക്ക് ഉണ്ടായിരുന്നു. മറ്റ് 44 പേര്‍ക്ക് ഫിസിക്‌സ് പേപ്പറിന്റെ ഉത്തര സൂചിക റിവിഷന്‍ നടത്തിയതിനു ശേഷമാണ് മുഴുവന്‍ മാര്‍ക്ക് ലഭിച്ചത്. ഉത്തരസൂചികയില്‍ തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു. ഈ സമയത്ത് ഫിസിക്‌സ് പേപ്പറിലെ ഒരു ചോദ്യത്തിന്റെ ഉത്തരത്തെ നിരവധിപേര്‍ ചോദ്യം ചെയ്തു. എന്‍.സി.ഇ.ആര്‍.ടിയുടെ പഴയ പുസ്തകത്തിലും പുതിയതിലും ഇതിന് വ്യത്യസ്ത ഉത്തരങ്ങളാണുണ്ടായിരുന്നത്. ഇതോടെ രണ്ട് ഓപ്ഷനുകള്‍ ശരിയായി പരിഗണിക്കാമെന്ന് സബ്ജക്ട് എക്‌സ്‌പേര്‍ട്ടുകള്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഫലമായി 44 പേര്‍ക്ക് കൂടി ഫുള്‍ മാര്‍ക്ക് ലഭിച്ചെന്നും എന്‍.ടി.എ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Delhi

മുസ്‌ലിം വനിതകള്‍ക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശം തേടാന്‍ അവകാശം : സുപ്രീംകോടതി

Published

on

ന്യൂഡല്‍ഹി: മുസ്‌ലിം വനിതകള്‍ക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശം തേടാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി. ക്രിമിനല്‍ നടപടി ക്രമത്തിലെ 125ാം സെക്ഷന്‍ പ്രകാരം മുസ്‌ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശം തേടാമെന്നാണ് ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചത്.

മുന്‍ ഭാര്യക്ക് 10,000 രൂപ ജീവനാംശം നല്‍കാനുള്ള തെലങ്കാന ഹൈകോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 1986-ലെ മുസ്ലിം സ്ത്രീ വിവാഹമോചനാവകാശ സംരക്ഷണം നിയമം അനുസരിച്ച് വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് സെക്ഷന്‍ 125 സി.ആര്‍.പി.സി പ്രകാരം ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാല്‍, കോടതി ഇത് അംഗീകരിച്ചില്ല.

Advertisement
inner ad

മുസ്‌ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശം തേടാമെന്നും ഇതിനായി ക്രിമിനല്‍ നടപടി ചട്ടത്തിലെ 125 ആം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഇത് എല്ലാ വനിതകള്‍ക്കും ബാധകമാണെന്ന നിരീക്ഷണവും കോടതി നടത്തിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Delhi

സ്വവര്‍ഗ വിവാഹം: ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Published

on

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം സംബന്ധിച്ച സുപ്രധാന വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ഹിമ കോഹ്ലി, ബി.വി നാഗരത്ന, പമിഡിഘണ്ടം ശ്രീ നരസിംഹ എന്നിവരുള്‍പ്പെടെ പ്രത്യേകം രൂപീകരിച്ച അഞ്ചംഗ ബെഞ്ചാണ് ഹരജികള്‍ വിലയിരുത്തുന്നത്. ഇന്ന് ഉച്ചക്ക് 2നായിരിക്കും കേസ് പരിഗണിക്കുക.

പുതുതായി രൂപീകരിച്ച ബെഞ്ചില്‍ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ക്ക് പകരം ജസ്റ്റിസ് സഞ്ജീവ് ഖന്നയും ബി.വി നാഗരത്നയുമാണ് ഹരജി പരിഗണിക്കുന്നത്.

Advertisement
inner ad

മുന്‍ വിധിയെ ചോദ്യം ചെയ്തും സ്വവര്‍ഗാനുരാഗികളുടെ നിയമപരമായ അംഗീകാരം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് 13 ഹരജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സ്വവര്‍ഗവിവാഹത്തിന് നിയമപരമായ പിന്തുണ നല്‍കാന്‍ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 17-ന് വിസമ്മതിച്ചിരുന്നു.


Advertisement
inner ad
Continue Reading

Featured