Connect with us
48 birthday
top banner (1)

Delhi

കര്‍ഷകരെ നേരിടാന്‍ ഡ്രോണ്‍ ഉപയോഗിച്ച് ഡല്‍ഹി പൊലീസ്

Avatar

Published

on

ന്യൂഡല്‍ഹി: ‘ദില്ലി ചലോ’ റാലിയുമായി ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയ കര്‍ഷക പ്രക്ഷോഭകരെ നേരിടാന്‍ ഡ്രോണ്‍ ഉപയോഗിച്ച് ഡല്‍ഹി പൊലീസ്. പ്രത്യേക ഡ്രോണ്‍ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് മേല്‍ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയായിരുന്നു.പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ വെച്ചാണ് പൊലീസ് കര്‍ഷകരെ നേരിട്ടത്. ഇവിടെ വന്‍ സേനാ വിന്യാസം നടത്തിയിരുന്നു. കൂറ്റന്‍ ബാരിക്കേഡുകളും മുള്ളുവേലികളും സ്ഥാപിച്ചിരുന്നു. റോഡില്‍ ഇരുമ്പാണികള്‍ പതിച്ചും കര്‍ഷകരെ നേരിടാന്‍ പൊലീസ് തയാറെടുപ്പ് നടത്തി. ഇതിനിടയിലാണ് ഡ്രോണ്‍ ഉപയോഗിച്ച് വന്‍തോതില്‍ കണ്ണീര്‍വാതകം പ്രയോഗിച്ചത്.

കര്‍ഷകരെ നേരിടാന്‍ ഡ്രോണ്‍ ഉപയോഗിച്ച നടപടിക്കെതിരെ വ്യാപക വിമര്‍ശനമുയരുന്നുണ്ട്. ബി.ജെ.പിക്കാര്‍ നൂഹില്‍ വര്‍ഗീയകലാപമുണ്ടാക്കിയപ്പോള്‍ അവര്‍ക്കെതിരെ പ്രയോഗിക്കാത്ത ഡ്രോണാണ് ഇപ്പോള്‍ അവകാശങ്ങള്‍ക്കായി നിരായുധരായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ പ്രയോഗിക്കുന്നതെന്ന് തൃണമൂല്‍ എം.പി സാകേത് ഗോഖലെ കുറ്റപ്പെടുത്തി. ബി.ജെ.പിക്ക് കര്‍ഷകരോട് വെറുപ്പാണെന്നും അദ്ദേഹം എക്‌സ് പോസ്റ്റില്‍ പറഞ്ഞു.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് രാവിലെയാണ് കര്‍ഷകര്‍ ‘ദില്ലി ചലോ’ മാര്‍ച്ചിന് തുടക്കം കുറിച്ചത്. കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പഞ്ചാബിലെ ഫത്തേഗഡില്‍ നിന്ന് രാവിലെ 10ന് സമരം തുടങ്ങിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് കൂടുതല്‍ കര്‍ഷകര്‍ ശംഭുവിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

നീറ്റ് പരീക്ഷ ക്രമക്കേട്: സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

Published

on

ഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് (എന്‍.ടി.എ) സുപ്രീംകോടതി നോട്ടീസ്. കോട്ട കോച്ചിങ് സെന്ററില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതിന് കാരണം നീറ്റ്-യു.ജി ഫലങ്ങളല്ലെന്നും സി.ബി.ഐ അന്വേഷണത്തിനായി വൈകാരിക വാദങ്ങള്‍ ഹരജിക്കാര്‍ ഉന്നയിക്കരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മെഡിക്കല്‍ കൗണ്‍സിലിങ് നടപടികള്‍ തടയാന്‍ സാധിക്കില്ലെന്നും വിക്രം നാഥ്, സദ്ദീപ് മേത്ത എന്നിവരടങ്ങിയ അവധികാല ബെഞ്ച് വ്യക്തമാക്കി. മറ്റ് ഹരജികള്‍ക്കൊപ്പം ജൂലൈ എട്ടിന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന വിദ്യാര്‍ഥിനി ശിവാംഗി മിശ്രയുടെ ഹരജിയില്‍ ജൂണ്‍ 11ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് (എന്‍.ടി.എ) സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. നീറ്റ് ക്രമക്കേട് പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ അഹ്‌സാനുദ്ദീന്‍ അസ്മാനുള്ള, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തില്‍ എന്‍.ടി.എയുടെ കൃത്യമായി മറുപടി അനിവാര്യമാണെന്നും വ്യക്തമാക്കി.

Advertisement
inner ad

അതിനിടെ, നീറ്റ് പരീക്ഷയില്‍ ഗ്രേസ്മാര്‍ക്ക് ലഭിച്ച 1563 വിദ്യാര്‍ഥികളുടെ സ്‌കോര്‍ബോര്‍ഡ് റദ്ദാക്കാന്‍ ജൂണ്‍ 13ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പരീക്ഷയില്‍ വ്യാപകക്രമക്കേടുണ്ടായെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ഇവര്‍ക്ക് റീടെസ്റ്റിനുള്ള അവസരം നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് -യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചര്‍ച്ചയാകുന്നത്. ഇതില്‍ ആറു പേര്‍ ഒരേ സെന്ററില്‍ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാര്‍ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരില്‍ ചിലര്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കിയെന്നാണ് എന്‍.ടി.എ പറയുന്നത്.

Advertisement
inner ad

67 കുട്ടികള്‍ക്ക് 720 മാര്‍ക്ക് കിട്ടിയതും ഒരു സെന്ററിലെ ഏഴ് പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് കിട്ടിയതും വരാന്‍ പാടില്ലാത്ത 718, 719 എന്നീ മാര്‍ക്കുകള്‍ കിട്ടിയത് ഗ്രേസ്മാര്‍ക്ക് നല്‍കിയതിനാലാണെന്ന എന്‍.ടി.എയുടെ വിശദീകരണവും ഉള്‍പ്പെടെയെല്ലാം സംശയാസ്പദമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍, എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിനും രണ്ടാം റാങ്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സമയം കിട്ടിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നാണ് എന്‍.ടി.എയുടെ വീശദീകരണം. കൂടാതെ, മുന്‍ കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നും എന്‍.ടി.എ വ്യക്തമാക്കുന്നു.അതേസമയം, പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ സുബോദ് കുമാര്‍ സിങ് വിശദീകരിക്കുന്നത്.

Advertisement
inner ad
Continue Reading

Delhi

ഡല്‍ഹിയിലേക്ക് വിട്ടുനല്‍കാന്‍ അധിക ജലമില്ലെന്ന് ഹിമാചല്‍ പ്രദേശ്

Published

on

ഡല്‍ഹി: ജലക്ഷാമം രൂക്ഷമായ ഡല്‍ഹിയിലേക്ക് വിട്ടുനല്‍കാന്‍ അധിക ജലമില്ലെന്ന് ഹിമാചല്‍ പ്രദേശ് സുപ്രീംകോടതിയെ അറിയിച്ചു. അധിക ജലമുണ്ടെന്ന മുന്‍ പ്രസ്താവനക്ക് വിരുദ്ധമായ നിലപാടാണ് ഇന്ന് ഹിമാചല്‍ കോടതിയില്‍ സ്വീകരിച്ചത്. ഇതോടെ, ജലവിതരണം ഉറപ്പാക്കാന്‍ അപ്പര്‍ യമുന റിവര്‍ ബോര്‍ഡിനെ സമീപിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

മാനുഷിക പരിഗണന നല്‍കി ഡല്‍ഹിയില്‍ ജലവിതരണം നടത്തണമെന്ന് യമുന റിവര്‍ ബോര്‍ഡിന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ നല്‍കാനും കോടതി നിര്‍ദേശിച്ചു. ജലക്ഷാമം പരിഹരിക്കാന്‍ ഹിമാചല്‍ നല്‍കുന്ന അധിക ജലം വിട്ടുനല്‍കാന്‍ ഹരിയാനയോട് ആവശ്യപ്പെടണമെന്ന് കാണിച്ച് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്ര, പ്രസന്ന വരാല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയില്‍ വാദം കേട്ടത്.

Advertisement
inner ad

യമുനാ നദിയിലെ ജലം സംസ്ഥാനങ്ങള്‍ വീതിച്ചെടുക്കുന്നത് സങ്കീര്‍ണമായ കാര്യമാണെന്നും ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടാന്‍ സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി. നദീജല തര്‍ക്കം പരിഹരിക്കാന്‍ 1994ല്‍ സ്ഥാപിച്ച ബോര്‍ഡിന്റെ പരിഗണനയ്ക്ക് വിടണമെന്നും കോടതി പറഞ്ഞു.

Advertisement
inner ad
Continue Reading

Delhi

നീറ്റ് പരീക്ഷ: ചോദ്യ പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

Published

on

ഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് -യു.ജിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും ഇത്തരം ആരോപണങ്ങള്‍ സാധൂകരിക്കാന്‍ കഴിയുന്ന എന്തെങ്കിലും തെളിവ് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

”പരീക്ഷാ പേപ്പര്‍ ചോര്‍ന്നിട്ടില്ല, അത്തരത്തില്‍ യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. കോടതി നിര്‍ദേശിച്ചതു പ്രകാരം 1563 വിദ്യാര്‍ഥികളുടെ ഫലം റദ്ദാക്കും. ഇവര്‍ക്ക് വീണ്ടും ജൂണ്‍ 23ന് പരീക്ഷയെഴുതാം. ഇതായി പ്രത്യേക പാനല്‍ തയാറാക്കും. റീടെസ്റ്റ് എഴുതാത്തവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയുള്ള സ്‌കോര്‍ നല്‍കും. എല്ലാ വിവരങ്ങളും കോടതിയെ ധരിപ്പിക്കും. പരീക്ഷയെഴുതിയ കുട്ടികള്‍കള്‍ക്കും മാതാപിതാക്കളും നീതി ലഭിക്കും” -മന്ത്രി പറഞ്ഞു.

Advertisement
inner ad

മേയ് അഞ്ചിന് 4750 കേന്ദ്രങ്ങളിലായാണ് നാഷണനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നീറ്റ് പരീക്ഷ നടത്തിയത്. 24 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ജൂണ്‍ 14ന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ പരീക്ഷാഫലം, പത്ത് ദിവസം മുന്‍പ് ജൂണ്‍ നാലിനു തന്നെ പ്രസിദ്ധീകരിച്ചു. എന്‍.ടി.എയുടെ ചരിത്രത്തില്‍ ആദ്യമായി 67 പേര്‍ ഫുള്‍ മാര്‍ക്ക് നേടി. ഹരിയാനയിലെ ഫരീദബാദിലെ ഒറ്റ സെന്ററിലെ ആറു പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതോടെ ക്രമക്കേട് നടന്നിട്ടുണ്ടാകാമെന്ന ആശങ്കയുയര്‍ന്നു. പിന്നാലെ പരീക്ഷാഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം, നീറ്റിന്റെ കൗണ്‍സിലിങ്ങില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. പരീക്ഷ നടന്നിട്ടുണ്ടെങ്കില്‍ അതിനനുസരിച്ച് കൗണ്‍സിലിങ്ങും നടക്കും. ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. അതില്‍ ആരും ഭയപ്പെടേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് നീറ്റുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിച്ചത്.

Advertisement
inner ad
Continue Reading

Featured