ഡൽഹി തുറക്കുന്നു ; നാളെ മുതൽ മേളകൾക്കും പ്രദർശനങ്ങൾക്കും അനുമതി .

ന്യൂഡൽഹി:കൊറോണ മൂലം അടച്ച ഡൽഹി നാളെ മുതൽ തുറക്കും . ഡൽഹിയിൽ മേളകളും പ്രദർശനങ്ങളും അനുവദിക്കും. ഡൽഹി ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) യാണ് ഉത്തരവ് ഇറക്കിയത്.
കൊറോണ രണ്ടാം തരംഗത്തിലെ ലോക്ക്ഡൗൺ കാരണം തടസ്സപ്പെട്ട വാണിജ്യ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി വീണ്ടും തുറക്കാനാണ് തീരുമാനമെന്നും ഡിഡിഎംഎ അറിയിച്ചു.

നഗരത്തിൽ ബിസിനസ്-ടു-കൺസ്യൂമർ പ്രദർശനങ്ങൾ നടത്താൻ അനുമതിയുണ്ടെന്നും ഡിഡിഎംഎ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു.

എന്നാൽ ഇത്തരം പ്രദർശനങ്ങളും മേളകളും നടത്താൻ ബാങ്ക്വറ്റ് ഹാളുകളാണ് അനുവദിക്കുക. എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ഉടൻ തന്നെ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

വാണിജ്യ വ്യവസായ മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ കർശനമായി പാലിച്ചുകൊണ്ട് മാത്രമേ പ്രദർശനങ്ങളും മേളകളും നടത്താൻ അനുമതി നൽകൂ എന്നും ഡിഡിഎംഎ അറിയിച്ചു.

Related posts

Leave a Comment