Connect with us
inner ad

Dubai

എം.എ. യൂസഫലിക്കെതിരായ വാർത്തകൾ: മറുനാടൻ മലയാളി സസ്പെൻഡ് ചെയ്യാൻ യുട്യൂബിനു കോടതി നിർദേശം

Avatar

Published

on

ന്യൂഡൽഹി: അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു എന്നു ചൂണ്ടിക്കാട്ടി പ്രശസ്ത മാധ്യമ പ്രവർത്തകൻ സാജൻ സ്കറിയക്കെതിരെ ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം. 24 മണിക്കൂറിനകം അപകീർത്തികരമായ വാർത്തകൾ പിൻവലിച്ചില്ലെങ്കിൽ മറുനാടൻ ചാനൽ സസ്പെൻഡ് ചെയ്യാൻ യൂട്യൂബിന് കോടതി നിർദ്ദേശം നൽകി.
ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറുനാടൻ മലയാളിയുടെ ഉടമയായ സാജൻ സ്കറിയ ദുരുപയോഗം ചെയ്യുന്നതായി ഡൽഹി ഹൈക്കൊടതി. ലുലു ഗ്രൂപ്പിനും ചെയർമാൻ എം.എ. യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കം അടങ്ങിയ എല്ലാ വീഡിയോകളും വാർത്തകളും പിൻവലിക്കാൻ സാജൻ സ്കറിയയോട് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു. സാജൻ സ്കറിയക്ക് ഹൈക്കോടതി സമൻസ് അയച്ചു.
ഫലപ്രദമായ ജനാധിപത്യത്തിൻ്റെ അവിഭാജ്യ ഘടകമാണ് മൗലിക അവകാശമായ അഭിപ്രായ സ്വാതന്ത്ര്യം. എന്നാൽ ഇത് മറ്റൊരു വ്യക്തിയെ അപകാനിക്കുന്നതിനോ വ്യക്തിഹത്യ നടത്തുവാനോ അവരുടെ സ്വാതന്ത്ര്യത്തിനെ അവഹേളിക്കുന്നതിനോ ഉള്ള അവകാശം അല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാജ്യത്തിൻ്റെ ഉന്നത ഭരണഘടനാ സ്ഥാനങ്ങളിൽ ഇരിക്കുന്ന വ്യക്തികളെ തെറ്റായ ആരോപണങ്ങൾ വാർത്തയിലൂടെ പ്രക്ഷേപണം ചെയ്ത് അവഹേളിക്കുന്നതായും കോടതി നിരീക്ഷിച്ചു. തനിക്കും ലുലു ഗ്രൂപ്പിനും എതിരായ അപകീർത്തികരവും സ്വകാര്യത ലംഘിക്കുന്നതും ജീവിക്കുവാനുള്ള അവകാശം ഹനിക്കുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് സാജൻ സ്കറിയയെയും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്നവരെയും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂസഫലിയുടെ ഹർജി പരിഗണിച്ച് കൊണ്ടാണ് ഡൽഹി ഹൈക്കൊടതിയുടെ സുപ്രധാനമായ ഉത്തരവ്.

ലുലു ഗ്രൂപ്പിനും എം.എ. യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങൾ അടങ്ങിയ എല്ലാ വീഡിയോകളും പിൻവലിക്കാൻ സാജൻ സ്കറിയാക്ക് 24 മണിക്കൂർ സമയമാണ് ഡൽഹി ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. ഈ നിർദ്ദേശം പാലിക്കാൻ മറുനാടൻ മലയാളി തയ്യാറായില്ലെങ്കിൽ മറുനാടൻ ചാനൽ സസ്പെൻഡ് ചെയ്യാനും അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കൊടതി നിർദ്ദേശം നൽകി.

Advertisement
VKSHNM NWS KWT 1000 x 180 PX-01

കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീർത്തികരമാാ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് സാജൻ സ്കറിയയെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്.

വിവിധ കോടതികൾ വിലക്കിയിട്ടും യൂസഫലിക്കും ലുലു ഗ്രൂപ്പിനുമെതിരായ വ്യാജ വാർത്തകൾ സാജൻ സ്കറിയ പ്രസിദ്ധീകരിക്കുന്നുവെന്ന് യൂസഫലിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായിരുന്ന മുകുൾ റോത്തഗി ആരോപിച്ചു. എന്നാൽ ഡൽഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹർജി പരിഗണിക്കാൻ നിയമപരമായ അവകാശം ഇല്ലെന്നായിരുന്നു സാജൻ സ്കറിയയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രധാരി സിംഗ് സാജൻ സ്കറിയക്കെതിരെ രൂക്ഷ വിമർശനത്തോടെയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

Dubai

യുഎഇയിൽ മഴ കനത്തു; മൊബൈൽ ഫോണുകളിൽ അടിയന്തര മുന്നറിയിപ്പ്

Published

on

ദുബായ്: യുഎഇയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രി വൈകി മിക്കയിടത്തും മഴ കനത്തു. വടക്കൻ എമിറേറ്റുകളിൽ കനത്ത മഞ്ഞു വീഴ്തയുണ്ട്. ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴയാണ്. റോഡുകളിലെല്ലാം മഴവെള്ളം നിറഞ്ഞു. പലയിടത്തും ഗതാഗതം മന്ദഗതിയിലാണ്. രാജ്യത്ത് മിക്കയിടത്തും ശക്തമായ മഴ പെയ്യുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചു. സ്കൂളുകളിൽ വിദൂര പഠനമാണ് ന‌‌ടക്കുന്നത്. സ്വകാര്യ കമ്പനികളടക്കം വർക് ഫ്രം ഹോം നയം സ്വീകരിച്ചിട്ടുണ്ട്. സ്കൂളുകൾക്കും സ്വകാര്യ കമ്പനികൾക്കും അധികൃതർ ഇന്നലെ ഇതുസംബന്ധിച്ച് അനുവാദം നൽകിയിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Dubai

ഐ.സി.സി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് ജസ്പ്രീത് ബുംറ

Published

on

ദുബൈ: ഐ.സി.സിയുടെ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത് എത്തുന്ന ഇന്ത്യയുടെ ആദ്യ പേസ് ബൗളറാണ് ബുംറ. രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ബിഷന്‍ ബേദി എന്നിവരാണ് ടെസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയ മറ്റു ഇന്ത്യന്‍ ബൗളര്‍മാര്‍. അതേസമയം, ഐ.സി.സിയുടെ ടെസ്റ്റ്, ഏകദിനം, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ ഒന്നാമത് എത്തിയ ആദ്യ ഇന്ത്യന്‍ ബൗളര്‍ ആയും ബുംറ മാറി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ബുംറയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഹൈദരാബാദില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറ വിശാഖപ്പട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റുകള്‍ നേടിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ ജയത്തിലെത്തിച്ച ബുംറ തന്നെയായിരുന്ന കളിയിലെ താരവും.

Advertisement
VKSHNM NWS KWT 1000 x 180 PX-01

881 റേറ്റിങ്ങുള്ള ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബദയെയാണ് (851) മറികടന്നത്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിന്‍ 841 റേറ്റിങ്ങുമായി മൂന്നാമതാണ്. ഒമ്പതാം സ്ഥാനത്തായി രവീന്ദ്ര ജദേജയും പട്ടികയിലുണ്ട്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Dubai

മിച്ചല്‍ സ്റ്റാര്‍ക്കിന് പൊന്നുംവില; ഏറ്റവും വിലയേറിയ തരമായി ഓസ്ട്രേലിയന്‍ പേസര്‍, 24.75 കോടിടെ റെക്കോർഡ്

Published

on

ദുബായ്: ഐപിഎല്‍ താരലേല ചരിത്രത്തിലെ റെക്കോർഡ് മണിക്കൂറുകൾക്കുള്ളിൽ തിരുത്തിക്കുറിച്ച് ഏറ്റവും വിലയേറിയ തരമായി ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഈ ലേലത്തില്‍ ഓസ്ട്രേലിയന്‍ ടീമിലെ സഹതാരം പാറ്റ് കമിന്‍സിനെ 20.50 കോടി മുടക്കി സണ്‍റൈസേഴ്സ് ഹൈരദാബാദ് സ്വന്തമാക്കിയതിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് 24.75 കോടി രൂപ മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. രണ്ട് കോടി രൂപ അടിസ്ഥാനവിലയുള്ള സ്റ്റാര്‍ക്കിനായി തുടക്കത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സുമാണ് ശക്തമായി രംഗത്തുവന്നത്.ഡല്‍ഹിക്കായി റിഷഭ് പന്തും മുംബൈക്കായി ആകാശ് അംബാനിയും വാശിയോടെ ലേലം വിളിച്ചു. ഒടുവില്‍ സ്റ്റാര്‍ക്കിന്‍റെ വില ഒമ്പത് കോടി കടന്നതോടെ ഡല്‍ഹി പിന്‍മാറി.ഈ സമയത്താണ് കൊല്‍ക്കത്ത സ്റ്റാര്‍ക്കിനായി രംഗത്തെത്തിയത്. സ്റ്റാര്‍ക്കിന്‍റെ മൂല്യം കുതിച്ചതോടെ മുംബൈയും പതുക്കെ കളം വിട്ടു. പിന്നീടെത്തിയത് ഗുജറാത്ത് ടൈറ്റന്‍സായിരുന്നു. കൊല്‍ക്കത്തയും ഗുജറാത്തും വിട്ടുകൊടുക്കാന്‍ തയാറാവാതിരുന്നതോടെ സ്റ്റാര്‍ 20 കോടി കടന്നു.

ഓസ്ട്രേലിയയുടെ മറ്റൊരു ലോകകപ്പ് താരം ട്രാവിസ് ഹെഡിനെയും സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 6.80 കോടി രൂപ മുടക്കിയാണ് ഹെഡിനെ ഹൈദരാബാദിന്റെ ഓറഞ്ച് ആർമിയിലെത്തിച്ചത്. ന്യുസിലാൻഡ് ലോകകപ്പ് ഹീറോകളായ ഡാരൽ മിച്ചലിനെ 14 കോടി രൂപ മുടക്കിയും രചിൻ രവീന്ദ്രയെ 1.80 കോടി രൂപ നൽകിയും ചെന്നൈ സൂപ്പർ കിം​ഗ്സ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് താരം ജെറാൾഡ് കോട്സീ അഞ്ച് കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിലെത്തി. ഷർദുൾ താക്കൂറിനെ നാല് കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിം​ഗ്സ് തട്ടകത്തിലെത്തിച്ചു. വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് താരം റോവ്മാൻ പവലിനെ 7.40 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.ഹാരി ബ്രൂക്കിനെ 4 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. അഫ്​ഗാൻ താരം അസമത്തുള്ള ഒമറൈസി 50 ലക്ഷം രൂപയ്ക്ക് ​ഗുജറാത്തിലെത്തി. വസീന്ദു ഹസരങ്കയക്ക് 1.50 കോടി രൂപയാണ് സൺറൈസേഴ്സ് ഹൈദരാബാദ് മുടക്കിയത്

Advertisement
VKSHNM NWS KWT 1000 x 180 PX-01

കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ പഞ്ചാബ് കിംഗ്സ് 18.50 കോടി മുടക്കി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറനെ സ്വന്തമാക്കിയതായിരുന്നു ഐപിഎല്ലില്‍ ഒരു കളിക്കാരനായി ടീം മുടക്കിയ ഏറ്റവും വലിയ തുക. ആ റെക്കോര്‍ഡാണ് കമിന്‍സ് ഇന്ന് മറികടന്നത്. 2020ലെ താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും കമിന്‍സിനെ 15.50 കോടി മുടക്കി ടീമിലെത്തിച്ചിരുന്നു. കാമറോണ്‍ ഗ്രീന്‍(17.50 കോടി), ബെന്‍ സ്റ്റോക്സ്(16.25 കോടി), ക്രിസ് മോറിസ്(16.25 കോടി), നിക്കോളാസ് പുരാന്‍(16 കോടി), യുവരാജ് സിംഗ്(16 കോടി) എന്നിവരാണ് ഐപിഎല്ലില്‍ 16 കോടി പിന്നിട്ട കളിക്കാര്‍.

Advertisement
VKSHNM NWS KWT 1000 x 180 PX-01

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured