ഡല്‍ഹി കോവിഡ് മുക്തമാകുന്നു, ഇന്ന് 66

ന്യൂഡല്‍ഹിഃ ഒരു കാലത്ത് കോവിഡ് വിറപ്പിച്ചു വിട്ട ഡല്‍ഹി രോഗമുക്ത നിലയിലേക്ക്. ഒരു കിടക്കയ്ക്ക് ലക്ഷങ്ങള്‍ ഈടാക്കിയ രാജ്യ തലസ്ഥാനത്തെ ആശുപത്രികളില്‍ മിക്കയിടത്തും ഇപ്പോള്‍ ഒരു രോഗിപോലുമില്ല. കര്‍ശന നിയന്ത്രണങ്ങളിലൂടെയും ശാസ്ത്രീയ പ്രതിരോധത്തിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. വെറും 66 പേര്‍ക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. 72 പേര്‍ കഴിഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ രോഗമുക്തി നേടി. രണ്ടു പേരാണ് ആകെ മരിച്ചത്. നിലവില്‍ 579 പേര്‍ ചികിത്സയിലുണ്ട്. 14 ലക്ഷം പേര്‍ ഇതുവരെ രോഗമുക്തി നേടിയെന്നും 25,043 പേര്‍ മരണത്തിനു കീഴടങ്ങിയെന്നും ഡല്‍ഹി ആരോഗ്യ മന്ത്രാലയത്തിന്‍റെ ബുള്ളറ്റിനില്‍ പറയുന്നു.

Related posts

Leave a Comment