അപകടമല്ല ഗൂഢാലോചന ; ഡൽഹി തീപിടുത്തം ചുരുളഴിയുന്നു

ന്യൂഡൽഹി: ഡൽഹി ഓക്‌ല ഹർകേഷ് നഗറിൽ വെള്ളിയാഴ്ചയുണ്ടായ തീപിടിത്തം അപകടം മൂലമല്ലെന്ന് ഡൽഹി പോലിസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലിസ്, ആരോ കരുതിക്കൂട്ടി തീകൊടുത്തതാണെന്ന നിഗമനത്തിലാണ്. വെള്ളിയാഴ്ച പുലർച്ചെയാണ് ഒക് ലയിലെ ഗോഡൗണിന് തീപിടിച്ചത്.
തീപിടിച്ച സമയത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അയാളെ ചോദ്യം ചെയ്താൽ മാത്രമേ എന്താണ് സംഭവത്തിനു പിന്നിലെന്ന് തിരിച്ചറിയുകയുള്ളൂ. വിവിധ വിഭാഗങ്ങൾക്കിടയിലുള്ള ശത്രുതയാണെന്ന സൂചനയുണ്ട്.

വെള്ളിയാഴ്ച പുലർച്ചെ 3.45നാണ് കോട്ടൻ നൂലും വസ്ത്രങ്ങളും നിറഞ്ഞ ഗോഡൗണിന്റെ താഴെയുള്ള നിലയിൽ തീപിടിച്ചത്. 18ഓളം അഗ്നിശമന വാഹനങ്ങൾ ഉപയോഗിച്ചാണ് തീ അണച്ചത്.

കത്തിനശിച്ചതല്ലാതെ ആർക്കും ജീവഹാനിയോ പരിക്കോ പറ്റിയിട്ടില്ല.

Related posts

Leave a Comment