National
ഡല്‍ഹിയില്‍ യുവാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

ഡല്‍ഹിയില്‍ യുവാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ആമസോണില്‍ മാനേജരായി ജോലി ചെയ്യുന്ന ഹര്‍പ്രീത് ഗില്ലാണ് മരണപ്പെട്ടത്. ഡല്‍ഹിയിലെ ഭജന്‍പുരയിലെ സുഭാഷ് വിഹാര്‍ പ്രദേശത്താണ് സംഭവം നടന്നത്. തലയ്ക്ക് വെടിയേറ്റ ഹര്‍പ്രീത് ഗില്‍ ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. യുവാവിനൊപ്പമുണ്ടായിരുന്ന അമ്മാവന്‍ ചികിത്സയിലാണ്. അഞ്ച് അക്രമികള്‍ തനിക്കും മരുമകനും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മരിച്ചയാളുടെ അമ്മാവന്‍ പോലീസിന് മൊഴി നല്‍കി.കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
Featured
സംസ്ഥാന ഭരണം ആഡംബര ബസിൽ, ഇന്നു മുതൽ യുഡിഎഫ് വിചാരണ സദസ്

കൊല്ലം: ഒന്നരമാസം സെക്രട്ടറിയേറ്റ് അടച്ചിട്ട് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാരോടൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ഊര് ചുറ്റുന്നത് മൂലം കേരളത്തിന്റെ ഭരണം പൂർണമായും സ്തംഭിച്ച സാഹചര്യത്തിൽ പ്രതിഷേധവുമായി യുഡിഎഫ്. അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും ഭീകരമായ ക്രമസമാധാന തകർച്ചയും അതിരൂക്ഷമായ വിലക്കയറ്റവും കൊണ്ട് സംസ്ഥാനവും ജനങ്ങളും പൊറുതിമുട്ടുമ്പോൾ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ട മുഖ്യമന്ത്രിയും മന്ത്രിമാരും വിനോദയാത്ര നടത്തും പോലെ നവ കേരള യാത്ര നടത്തുന്നത് തികഞ്ഞ ഉത്തരവാദിത്ത രാഹിത്യമാണെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ നവ കേരള യാത്രക്കും ദുർഭരണത്തിനും അഴിമതിക്കും എതിരെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുറ്റവിചാരണ നടത്താനുള്ള യുഡിഎഫിന്റെ വിചാരണ സദസ്സുകളിൽ ജനകീയ വിചാരണ ഇന്ന് ആരംഭിക്കുമെന്ന് എം എം ഹസ്സൻ പറഞ്ഞു.
ഡിസംബർ 2 മുതൽ 31 വരെ കേരളത്തിലെ 140 നി യോജക മണ്ഡലങ്ങളിലും നടക്കുന്ന വിചാരണ സദസ്സുകളിൽ സർക്കാരിന്റെ ദുർഭരണം കൊണ്ട് ദുരിതമനുഭവിക്കുന്നവർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും ഡിസംബർ രണ്ടിന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരിൽ പ്രതിപക്ഷ നേതാവ് വീ ഡി സതീശനും വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായ നിയമത്തെ കെപിസിസി പ്രസിഡന്റ്് കെ സുധാകരനും സ്‌പോർട്‌സ് മന്ത്രിയുടെ മണ്ഡലമായ താനൂരിൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും വിചാരണ സദസ്സുകളുടെ ഉദ്ഘാടനം നിർവഹിക്കും.
ഡിസംബർ 2 ന് ഉച്ചയ്ക്ക് മൂന്നു മണിമുതൽ 6 മണി വരെയാണ് വിചാരണ സദസ് സംഘടിപ്പിക്കുന്നത് ഏറ്റുമാനൂരിൽ പി ജെ ജോസഫും തൃത്താലയിൽ രമേശ് ചെന്നിത്തലയും ചേർത്തലയിൽ എം എം ഹസ്സനും കാസർഗോട്ട് ഇ ടി മുഹമ്മദ് ബഷീറും കളമശ്ശേരിയിൽ കെ മുരളീധരനും ആറന്മുളയിൽ ഷിബു ബേബി ജോണും ഇടുക്കിയിൽ അനുപ്‌ജേക്കബും ഇരിഞ്ഞാലക്കുടയിൽ സിപി ജോണും കൊട്ടാരക്കര ജി ദേവരാജനുമാണ് വിചാരണ സദസുക ഉദ്ഘാടനം ചെയ്യുന്നത്.തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന സദസ്സുകൾ യുഡിഎഫ് എംപിമാർ എംഎൽഎമാർ മറ്റു പ്രമുഖ സംസ്ഥാന നേതാക്കൾ ഉദ്ഘാടനം ചെയ്യുമെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ അറിയിച്ചു
പഴയങ്ങാടിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായിട്ടാണ് തല്ലിച്ചതച്ചത്. അവരെ അക്രമിച്ചവരെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി.പഴയങ്ങാടിയിലെ ഡിവൈഎഫ്‌ഐക്കാരുടെ ക്രൂര മർദ്ദനത്തെ മനുഷ്യത്വപരമായ മാതൃക പ്രവർത്തനമായി ന്യായീകരിച്ചത് പിണറായി വിജയന്റെ ക്രിമിനൽ മനോഭാവത്തിന്റെ തെളിവാണെന്ന് ഹസൻ പറഞ്ഞു . മുഖ്യമന്ത്രി കടന്ന് പോകുന്നിടങ്ങളിൽ യൂത്ത് കോൺഗ്രസിന്റെയും ലീഗിന്റെയും പ്രവർത്തകരെയും അകാരണമായിട്ടാണ് കരുതൽ തടങ്കലിൽ അറസ്റ്റ് ചെയ്യുകയാണ.് ആളുകളെ കസ്റ്റഡിയിൽ എടുക്കാനുള്ള മാർഗ്ഗനിർദേശങ്ങൾ ലംഘിച്ച് ഇപ്പോഴും എല്ലാ ജില്ലകളിലും കരുതൽ തടങ്കൽ തുടരുകയാണ്.
നവംബർ 25ന് കോഴിക്കോട് എരഞ്ഞിപ്പാലത്ത് വച്ച് കെഎസ്യു യൂണിറ്റ് പ്രസിഡന്റ്’ജോയൽ ആന്റണിയെയും മറ്റ് കെഎസ്യു പ്രവർത്തകരെയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച കോഴിക്കോട് ഡിസിപി ഇ കെ ബൈജു പോലീസ് സേനയിലെ സേനയിലെ സിപിഎം അനുഭാവിയായി ക്രിമിനൽ മനോഭാവമുള്ള ഓഫീസർ ആണെന്ന് ഹസൻ ആരോപിച്ചു ഡിസിപിയുടെ മാതൃകാപരമായ പ്രവർത്തനത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹസൻ ചോദിച്ചു. പ്രതിഷേധ പ്രകടനം നടത്തിയ ജോയൽ ആന്റണിയെയും മറ്റു സഹപ്രവർത്തകരെയും ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിച്ച ഡിസിപി ബൈജുവിനെ സസ്‌പെൻഡ് ചെയ്ത് കേസെടുത്ത് അന്വേഷണം നടത്തണമെന്നും യുഡിഎഫ് കൺവീനർ ഡിജിപിയുടെ ആവശ്യപ്പെട്ടു.
സ്‌കൂൾ ബസുകൾ നവ കേരള യാത്രയ്ക്ക് നൽകുന്നതിനേയും വിദ്യാർത്ഥികളെ ചുട്ടുപൊള്ളുന്ന വെയിലിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അണിനിരത്തുന്നതിനേയും ആഢംബര ബെൻസ് ബസ്സിന് കയറാൻ സർക്കാർ സ്‌കൂളുകളുടെ മതിലിടിക്കുന്നതിനേയും ഹൈക്കോടതി തടഞ്ഞിട്ടും ഇപ്പോഴും കോടതി വിധി പലയിടത്തും ലംഘിക്കുകയാണെന്ന് എം എം ഹസ്സൻ ചൂണ്ടിക്കാണിച്ചു കോടതിവിധി ലംഘിക്കുന്നവർക്കെതിരെ കോർട്ടലക്ഷ്യത്തിന് കേസെടുക്കണമെന്നും കൺവീനർ ആവശ്യപ്പെട്ടു.
Featured
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറിൽ മികച്ച പോളിങ്

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ മണിക്കൂറിൽ മികച്ച പോളിങ്. രാവിലെ 7-ന് ആരംഭിച്ച വോട്ടെടുപ്പ് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ 10 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഢി, മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ അസറുദ്ദീൻ, തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ, ജൂനിയർ എൻടിആർ, ചിരഞ്ജീവി, എസ് എസ് രാജമൗലി, തുടങ്ങിയവർ രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി. 119 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.ഡിസംബർ മൂന്നിനാണ് ഫലപ്രഖ്യാപനം.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി വൻ സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. 2.5 ലക്ഷത്തിലധികം ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ചുമതലകളിൽ ഏർപ്പെടുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ വികാസ് രാജ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. തിരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം 77,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
Delhi
സിൽകാര ടണൽ രക്ഷാദൗത്യം വിജയം; തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചുതുടങ്ങി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചുതുടങ്ങി.
സിൽകാര ടണലിൽ നിന്ന് തൊഴിലാളികളെ പുറത്തേക്കെത്തിക്കുകയാണ്. നിലവിൽ 15 തൊഴിലാളികളെ പുറത്തേക്കെത്തിച്ചു. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 17 ദിവസങ്ങൾക്ക് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. നിർമ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. കരസേന ഉൾപ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവർത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login