Connect with us
48 birthday
top banner (1)

Delhi

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിന് തിരിച്ചടി

Avatar

Published

on

ന്യൂഡൽഹി: മദ്യഅഴിമതിക്കേസിലെ ഇഡി സമന്‍സ് സ്റ്റേ ചെയ്യണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഹര്‍ജി സെഷൻസ് കോടതി തള്ളി.കേസില്‍ നാളെ മജിസ്ട്രേറ്റ് കോടതിയില്‍ കെജ്രിവാള്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. ഡൽഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരിട്ട് ഹാജരാകാന്‍ കഴിഞ്ഞമാസം കോടതി സമയം നീട്ടി നല്‍കിയിരുന്നു. മാര്‍ച്ച്‌ പതിനാറിന് നേരിട്ടെത്തണമെന്ന് ഡൽഹി റൗസ് അവന്യൂ കോടതി കഴിഞ്ഞമാസം നിര്‍ദേശിച്ചിരുന്നത്. മദ്യനയക്കേസില്‍ ചോദ്യം ചെയ്യാൻ അഞ്ച് നോട്ടീസുകള്‍ ഇഡി നല്‍കിയിട്ടും കെജ്രിവാള്‍ ഹാജരായിരുന്നില്ല. തുടർന്ന് ഇഡി നല്‍കിയ അപേക്ഷയില്‍ നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഓണ്‍ലൈനായിട്ടാണ് കെജ്രിവാള്‍ റൗസ് അവന്യു കോടതിയില്‍ ഹാജരായത്.

നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ നേരിട്ട് ഹാജരാകുന്നതില്‍ തടസമുണ്ടെന്ന് കോടതിയെ അറിയിക്കുകയായിരുന്നുസമയം നീട്ടി നല്‍കണമെന്ന കെജരിവാളിന്റെ അപേക്ഷ പരിഗണിച്ച കോടതി അടുത്ത മാസം പതിനാറിലേക്ക് വാദം മാറ്റുകയായിരുന്നു. ഇതിനിടയിലാണ് ഇഡി സമന്‍സ് തള്ളണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. അപേക്ഷ തള്ളിയതോടെ ഡൽഹി റൗസ് അവന്യൂ കോടതി നേരത്തെ നിര്‍ദേശിച്ചത് പ്രകാരം നാളെ കോടതിയില്‍ ഹാജരാകണം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

വയനാട് ദുരന്തം: കണക്കുകള്‍ സമര്‍പ്പിക്കാന്‍ കേരളം വൈകിയെന്ന് അമിത് ഷാ

Published

on


ന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. വിശദമായ കണക്കുകള്‍ സമര്‍പ്പിക്കാന്‍ കേരളം വൈകിയെന്നാണ് വയനാട് എം.പി പ്രിയങ്ക ഗാന്ധിക്ക് നല്‍കിയ മറുപടിയിലെ കുറ്റപ്പെടുത്തല്‍. കഴിഞ്ഞ ദിവസമാണ് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസഹായം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്ത് നല്‍കിയത്.

എന്നാല്‍ ഏറെ വൈകിയാണ് സംസ്ഥാനം നിവേദനം നല്‍കിയതെന്ന് പ്രിയങ്ക ഗാന്ധിക്ക് കേന്ദ്രം മറുപടി നല്‍കി. മൂന്നരമാസത്തിന് ശേഷമാണ് 2219 കോടിയുടെ സഹായം കേരളം ആവശ്യപ്പെട്ടത്. ഇതുവരെ 291 കോടി രൂപയുടെ സഹായം നല്‍കിയെന്നും കേന്ദ്രം വ്യക്തമാക്കി.

Advertisement
inner ad

അതിനിടെ സഹായധനം സംബന്ധിച്ച കണക്കുകളില്‍ വ്യക്തത വരുത്തണമെന്ന് ഹൈകോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ നീക്കിയിരുപ്പ് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണം. എത്ര ഫണ്ട് നല്‍കിയെന്നും, ഇനിയെത്ര കൊടുക്കുമെന്ന് കേന്ദ്രവും വ്യക്തമാക്കണം.സാങ്കേതിക പദപ്രയോഗങ്ങളല്ലാ നടത്തേണ്ടത് എന്നും കോടതി ചൂണ്ടിക്കാട്ടി. നാളെ എസ്.ഡി.ആര്‍.എഫ് അക്കൗണ്ട് ഓഫിസര്‍ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement
inner ad
Continue Reading

Delhi

കൃത്യസമയത്ത് ഊബര്‍ എത്തിയില്ല: വിമാനം നഷ്ടപ്പെട്ട സംഭവത്തില്‍ പരാതിക്കാരന് 54,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

Published

on


ന്യൂഡല്‍ഹി: കൃത്യസമയത്ത് ബുക് ചെയ്ത ഉബര്‍ വരാത്തതിനെ തുടര്‍ന്ന് വിമാനം നഷ്ടപ്പെട്ട സംഭവത്തില്‍ പരാതിക്കാരന് 54,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി.2022ല്‍ ഡല്‍ഹി നിവാസിയായ ഉപേന്ദ്ര സിങ് ആണ് ഉബറിനെതിരെ ഉപഭോക്തൃ കോടതിയില്‍ കേസ് കൊടുത്തത്. അസൗകര്യത്തിനും മാനസിക ക്ലേശത്തിനും ഡല്‍ഹി സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ 54,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉബറിനോട് നിര്‍ദേശിച്ചു.

ഉബര്‍ എത്താത്തത് സേവനത്തിലെ പോരായ്മയാണ് എന്ന് കോടതി വിശേഷിപ്പിച്ചു. കമ്പനിയുടെ ഉത്തരവാദിത്തമില്ലായ്മ കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്തു. 2022 നവംബറില്‍ ഇന്‍ഡോറിലേക്കുള്ള വിമാനത്തിനായി ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്താന്‍ പുലര്‍ച്ചെ 3:15ന് ഉപേന്ദ്ര സിങ് യൂബര്‍ ബുക് ചെയ്തു. എന്നാല്‍ ഷെഡ്യൂള്‍ ചെയ്ത സമയത്ത് കാര്‍ എത്തിയില്ല. കൂടാതെ കമ്പനിയുമായി ബന്ധപ്പെടാനുള്ള പരാതിക്കാരന്റെ ശ്രമങ്ങള്‍ക്ക് ഉത്തരം ലഭിച്ചില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement
inner ad

സമയം വൈകിയതിനെ തുടര്‍ന്ന് പരാതിക്കാരനും ഭാര്യയും വേറെ ടാക്‌സി വാടകയ്ക്കെടുത്ത് വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും ഫ്‌ലൈറ്റ് നഷ്ടമായിരുന്നു.

Advertisement
inner ad
Continue Reading

Delhi

വീക്ഷണം കലണ്ടർ കെസി വേണുഗോപാൽ എം.പി പ്രകാശനം ചെയ്തു

Published

on

ന്യൂഡൽഹി: സമഗ്ര വിവരങ്ങൾ അടങ്ങിയ 2025ലെ വീക്ഷണം കലണ്ടർ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഡൽഹിയിൽ പ്രകാശനം ചെയ്തു. വീക്ഷണം എംഡി ജെയ്സൺ ജോസഫ്, മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി എന്നിവർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം.

Continue Reading

Featured