ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം ; വായുഗുണനിലവാര സൂചിക വളരെ മോശം 

ന്യൂഡൽഹി: വായുമലിനീകരണത്തെ തുടർന്ന് ഡൽഹിയിലെ വായുഗുണനിലവാര സൂചിക വീണ്ടും വളരെ മോശം നിലവാരത്തിലെത്തിയെന്ന് സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (സഫർ) അറിയിച്ചു. ഞായറാഴ്ച രാവിലെയോടെ നഗരത്തിലെ വായുഗുണനിലവാര സൂചിക(എ.ക്യു.ഐ) 309ൽ എത്തി

അതേ സമയം ഗുരുഗ്രാമിലെ വായുഗുണനിലാവര മെച്ചപ്പെട്ട് 301 എന്ന നിലവാരത്തിലെത്തി.മുമ്പ് ഇവിടുത്തെ വായുഗുണനിലവാര സൂചിക ഗുരുതരമെന്ന നിലവാരത്തിലായിരുന്നു. എന്നാൽ നോയിഡയിലെ വായുഗുണനിലവാര സൂചിക മാറ്റമില്ലാതെ തുടരുകയാണ്.

വായു മലിനീകരണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഹരിയാണ സർക്കാർ ഡൽഹിയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന നാല് ജില്ലകളിലെ സ്കൂളുകൾ അടച്ചിടുവാൻ ഉത്തരവിറക്കി. ഡൽഹി സർക്കാരും നഗരത്തെ സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. നിലവിൽ ഡൽഹിയിലേക്ക് ട്രക്കുകൾക്ക് പ്രവേശന വിലക്കുണ്ട്. ആവശ്യ വസ്തുക്കൾ കൊണ്ടു വരുന്ന ട്രക്കുകൾ, സി.എൻ.ജി, ഇലക്ട്രിക്ക് ട്രക്ക് എന്നിവയ്ക്ക് മാത്രമാണ് പ്രവേശനാനുമതി.

Related posts

Leave a Comment