നൂറില്‍ തൊടാന്‍ ഡീസല്‍, തലസ്ഥാനത്ത് വില Rs 99.10

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസൽവില നൂറു രൂപയിലേക്ക്. ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 10 പൈസയായി. പെട്രോൾ വില 105 രൂപ 78 പൈസയാണ്.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 103.80 രൂപയാണ് വില. ഇവിടെ ഡീസലിന് ഡീസൽ 97 രൂപ 20 പൈസയായി. കോഴിക്കോട് പെട്രോൾ വില 104.02ഉം ഡീസൽ വില 97.54ഉം ആണ് .

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇന്നലെയും വർധന ഉണ്ടായി.
മൂന്നു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ ക്രൂഡ് ഓയിൽ വില.

വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവിലയിൽ വർധനയ്ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ
പറയുന്നു.

Related posts

Leave a Comment