ഉത്തര സൂചികയില്‍ അപാകത : പ്ലസ്ടു കെമിസ്ട്രി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്‌ക്കരിച്ച് അധ്യാപകര്‍

കോഴിക്കോട്: ഉത്തര സൂചികയിലെ അപാകതയെ തുടര്‍ന്ന് പ്ലസ്ടു കെമിസ്ട്രി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്‌ക്കരിച്ച് അധ്യാപകര്‍.കോഴിക്കോട്,മലപ്പുറം,പാലക്കാട് ജില്ലകളിലെ 500 ഓളം അധ്യാപകരാണ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്‌കരിച്ചത്.സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്ന് തിരഞ്ഞെടുത്ത കെമിസ്ട്രി അധ്യാപകര്‍ തയ്യാറാക്കി ഹയര്‍ സെക്കണ്ടറി ജോ. ഡയറക്ടര്‍ക്ക് നല്‍കിയ ഉത്തര സൂചിക ഒഴിവാക്കിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.ഇത്തവണത്തെ പ്ലസ്ടു കെമിസ്ട്രി പരീക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് കഠിനമായിരുന്നു.വിദ്യാര്‍ത്ഥികളെ കുഴക്കിയ ചോദ്യങ്ങളാണ് ഭൂരിഭാഗമെന്നും പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരില്‍ നിന്നും ഉത്തരസൂചിക ശേഖരിച്ചത്.എന്നാല്‍ എളുപ്പമല്ലാത്ത ചോദ്യങ്ങള്‍ തയ്യാറാക്കിയവരുടെ ഉത്തരസൂചിക തന്നെയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും അധ്യാപകര്‍ പരാതിപ്പെട്ടു.ചില ചോദ്യങ്ങള്‍ക്ക് ഇക്കേഷനോ വിവരണമോ എഴുതിയാല്‍ മതിയെന്നായിരുന്നു ആദ്യ പറഞ്ഞിരുന്നത്.അധ്യാപകരും വിദ്യാര്‍ത്ഥികളോട് നിര്‍ദേശിച്ചത് അത് തന്നെയായിരുന്നു. എന്നാല്‍, പുതിയ ഉത്തര സൂചിക പ്രകാരം ഇക്കേഷനും വിവരണവും ഒരുമിച്ച് എഴുതിയാല്‍ മാത്രമേ മുഴുവന്‍ മാര്‍ക്ക് കൊടുത്താല്‍ മതിയെന്നാണ് അറിയിച്ചത്.ഇതിനെ അടിസ്ഥാനമാക്കി മൂല്യനിര്‍ണയം നടത്തിയാല്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും പരാജയപ്പെടുമെന്നും ക്യാമ്പ് ബഹിഷ്‌ക്കരിച്ച അധ്യാപകര്‍ വ്യക്തമാക്കി. സംഭവം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചെങ്കിലും പുതുതായി നല്‍കിയ ഉത്തരസൂചിക അടിസ്ഥാനമാക്കി മൂല്യനിര്‍ണയം നടത്തിയാല്‍ മതിയെന്നാണ് അറിയിച്ചത്. അധ്യാപകര്‍ തയ്യാറാക്കി നല്‍കിയ നല്‍കിയ ഉത്തരസൂചികകള്‍ ക്യാമ്പുകളില്‍ നല്‍കാതിരുന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അവ്യക്തതകള്‍ പരിഹരിച്ച് മൂല്യനിര്‍ണ്ണയം നടത്തണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു.

Related posts

Leave a Comment