Connect with us
48 birthday
top banner (1)

Kannur

തൃശ്ശൂരിലേയും ആലത്തൂരിലേയും തോൽവി ഗൗരവമായി പരിശോധിക്കും; വി.ഡി സതീശൻ

Avatar

Published

on

കണ്ണൂർ: തൃശ്ശൂരിലേയും ആലത്തൂരിലേയും തോൽവി പാർട്ടിയും മുന്നണിയും ഗൗരവമായി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വയനാട് സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് ഹൈക്കമാൻഡ് ആണ്. ഇക്കാര്യം തീരുമാനിക്കുന്നത് താനല്ല. ചില മാധ്യമങ്ങൾ കുത്തി തിരിപ്പുമായി ഇറങ്ങിയിരിക്കുകയാണെന്നും അതിൽ താൻ വീഴില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. മുരളിയെ തൃശൂരിൽ മത്സരിപ്പിക്കാൻ എടുത്ത തീരുമാനം എല്ലാവരും കൂട്ടായി എടുത്തതാണ്. തൃശൂരിലെയും ആലത്തൂരിലെയും പരാജയത്തിൽ ആരെയും നേരത്തെ കുറ്റക്കാരായി വിധിക്കാൻ കഴിയില്ല. പാർട്ടിയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ലഭിക്കട്ടെയെന്നും വി. ഡി. സതീശൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Kannur

പി.പി ദിവ്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

Published

on

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അറസ്റ്റിലായ സിപിഎ നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി.ദിവ്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ 11 മുതൽ മൂന്ന് വരെയാണ് അന്വേഷണസംഘം ദിവ്യയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു വൈദ്യപരിശോധന നടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം ദിവ്യയെ കണ്ണൂരിലെ വനിതാ ജയിലിലേക്ക് തിരികെ എത്തിച്ചു.

കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് വൈകുന്നേരം വരെ ദിവ്യയെ കസ്റ്റഡിയിൽ വിട്ടത്. അറസ്റ്റിലായ ദിവസം മൂന്ന് മണിക്കൂർ ചോദ്യം ചെയ്തെങ്കിലും ദിവ്യ ഇതിനോട് സഹകരിച്ചിരുന്നില്ല. കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് തുണി കാണിച്ച് പോലീസ് അപേക്ഷ നൽകുകയായിരുന്നു.

Advertisement
inner ad

രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് നൽകിയത്. എന്നാൽ ഒരു ദിവസ ത്തേക്കാണ് ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.

Advertisement
inner ad
Continue Reading

Featured

കളക്ടര്‍ അരുണ്‍ കെ വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്‍

Published

on

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍, കളക്ടര്‍ അരുണ്‍ കെ വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കളക്ടര്‍ എന്തിനാണ് ദിവ്യയെ സംസാരിക്കാന്‍ അനുവദിച്ചതെന്നും ആണാണെന്ന് പറഞ്ഞാല്‍ പോരാ, ആണത്തം വേണമെന്നും സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചു.

പി പി ദിവ്യക്ക് കളക്ടര്‍ പൂര്‍ണപിന്തുണ നല്‍കിയെന്നും സുധാകരന്‍ ആരോപിച്ചു. വെറുമൊരു ഡിപ്പാര്‍ട്ടമെന്റ് മീറ്റിംഗില്‍ പി പി ദിവ്യക്ക് എന്താണ് കാര്യം? അഴിമതിരഹിതനായ ഒരുദ്യോഗസ്ഥനെക്കുറിച്ച് ഇങ്ങനെ പറയാന്‍ എന്തിന് കളക്ടര്‍ ദിവ്യയെ അനുവദിച്ചുവെന്നും കണ്ണൂരിലെ ജനങ്ങളുടെ മനസ്സില്‍ കുറ്റപത്രം ചാര്‍ത്തപ്പെട്ടയാളായി കളക്ടര്‍ മാറിയെന്നും സുധാകരന്‍ വിമര്‍ശിച്ചു. മനസിനെ നോവിച്ച തിക്തമായ അനുഭവമാണ് നവീന്‍ ബാബുവിന്റേതെന്നും സുധാകരന്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. അപമാനഭാരം കൊണ്ട് ഒരാള്‍ പോലും ഒരിക്കലും ജീവിതമവസാനിക്കാന്‍ പാടില്ലാത്തതാണ്. നവീന്‍ ബാബു ഒരാളില്‍ നിന്ന് പോലും കൈകൂലി വാങ്ങിയിട്ടില്ലെന്നും പത്തനംതിട്ടയില്‍ പോലും നല്ല പേരാണ് അദ്ദേഹത്തിനെന്നും പറഞ്ഞ സുധാകരന്‍, അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കളെയും ഭാര്യയെയും കണ്ടപ്പോള്‍ മനസുടഞ്ഞുപോയെന്നും പറഞ്ഞു.

Advertisement
inner ad

അതേസമയം, കലക്ടര്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്നും പിരിഞ്ഞുപോകാന്‍ തയ്യാറാകാത്ത പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured

പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു: ഇന്ന് വൈകിട്ട് വരെ ചോദ്യം ചെയ്യും

Published

on

തലശ്ശേരി: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് വിട്ടത്. രണ്ട് ദിവസത്തേക്കായിരുന്നു പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, വൈകീട്ട് വരെയാണ് കോടതി അനുവദിച്ചത്.

ദിവ്യ സമര്‍പ്പിച്ച ജാമ്യഹരജി തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി പരിഗണിക്കും. കേസില്‍ നവീന്റെ കുടുംബവും കക്ഷി ചേര്‍ന്നിട്ടുണ്ട്. തെറ്റുപറ്റിയെന്ന് എ.ഡി.എം നവീന്‍ബാബു കലക്ടര്‍ അരുണ്‍ കെ. വിജയനോട് പറഞ്ഞ മൊഴിയാണ് ദിവ്യയുടെ അഭിഭാഷകന്‍ പ്രധാനമായും ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. കലക്ടറുടെ മൊഴി പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement
inner ad

അതിനിടെ, തനിക്ക് തെറ്റുപറ്റിയെന്ന് എ.ഡി.എം കെ. നവീന്‍ ബാബു പറഞ്ഞെന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴിയെ ചൊല്ലിയുള്ള വിവാദം മുറുകുന്നു. എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യപ്രേരണാ കേസില്‍ റിമാന്‍ഡിലായ പി.പി. ദിവ്യയെ രക്ഷിക്കാനുള്ള നീക്കമാണ് കലക്ടര്‍ നടത്തിയതെന്നാണ് വ്യാപക വിമര്‍ശനം. കലക്ടറുടെ മൊഴി ഏറ്റെടുത്ത് ദിവ്യയുടെ അഭിഭാഷകന്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹരജി നല്‍കിയതോടെയാണ് സംശയം ബലപ്പെട്ടത്.

എ.ഡി.എമ്മിന്റെ മരണത്തിനുപിന്നാലെ കലക്ടര്‍ റവന്യൂ മന്ത്രിക്ക് നല്‍കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഇത്തരമൊരു പരാമര്‍ശമില്ല. പി.പി. ദിവ്യ അധിക്ഷേപിച്ച് സംസാരിച്ചതിനുശേഷം കലക്ടറുടെ ചേംബറില്‍ എ.ഡി.എമ്മുമായി കൂടിക്കാഴ്ച നടത്തിയ കാര്യം പോലും ആ റിപ്പോര്‍ട്ടിലില്ല. ഇത് റവന്യൂ മന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisement
inner ad

എ.ഡി.എമ്മിന്റെ മരണം അന്വേഷിച്ച കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരിക്ക് നല്‍കിയ മൊഴിയിലാണ് ‘തനിക്ക് തെറ്റുപറ്റിയെന്ന്’ പറഞ്ഞതായുള്ള മൊഴിയുള്ളത്.

ഒക്ടോബര്‍ 19നാണ് ലാന്‍ഡ് റവന്യൂ ജോയന്റ് കമീഷണര്‍ എ. ഗീത കണ്ണൂരിലെത്തിയത്. അവര്‍ക്കു മൊഴി നല്‍കിയതിനുശേഷം കലക്ടര്‍ മാധ്യമങ്ങളെ കണ്ടെങ്കിലും ദിവ്യയെ യാത്രയയപ്പ് യോഗത്തിന് ക്ഷണിച്ചില്ലെന്ന ഒറ്റ കാര്യമാണ് പ്രധാനമായും അദ്ദേഹം പറഞ്ഞത്. ലാന്‍ഡ് റവന്യൂ ജോയന്റ് കമീഷണര്‍ മൊഴിയെടുത്തശേഷം രാത്രി മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ കലക്ടര്‍ പിണറായിയിലെ വീട്ടിലെത്തി. എ.ഡി.എമ്മിന്റെ മരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസാരിച്ചതായി കലക്ടര്‍ തന്നെ പിറ്റേന്ന് പറയുകയും ചെയ്തു.ഒക്ടോബര്‍ 21ന് രാത്രി ക്യാമ്പ് ഓഫിസില്‍വെച്ചാണ് പൊലീസ് സംഘം കലക്ടറുടെ മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴിയിലാണ് എ.ഡി.എമ്മിന് തെറ്റുപറ്റിയെന്ന വിവാദ പരാമര്‍ശമുള്ളത്. ഇതാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള വിധിയില്‍ ഉദ്ധരിച്ചതും.

Advertisement
inner ad

കോടതിവിധി പുറത്തുവന്നപ്പോഴാണ് തെറ്റുപറ്റി പരാമര്‍ശമുള്ള മൊഴി തന്നെ പുറത്തറിയുന്നത്. അതുവരെ ആരോടും പറയാത്ത ഇക്കാര്യത്തിലാണ് പ്രതിപക്ഷ സംഘടനകള്‍ സംശയമുന്നയിക്കുന്നത്.

യാത്രയയപ്പ് യോഗം നടന്നതിനുശേഷം ഏകദേശം നാലുമിനിറ്റാണ് കലക്ടറുടെ ചേംബറില്‍ എ.ഡി.എമ്മുമായി സംസാരിച്ചത്. എന്തടിസ്ഥാനത്തിലാണ് തെറ്റുപറ്റിയെന്ന് എ.ഡി.എം പറഞ്ഞതെന്ന് കലക്ടര്‍ വിശദീകരിച്ചിട്ടുമില്ല. മൊഴി പൂര്‍ണമായും പുറത്തുവന്നില്ലെന്നാണ് അദ്ദേഹം നല്‍കിയ മറുപടി. കലക്ടറുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും. കലക്ടറുടെ വസതിക്കുമുന്നില്‍ വ്യാഴാഴ്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സമരം നടത്തി.

Advertisement
inner ad
Continue Reading

Featured