ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ രാ​ജ്യ​ത്ത് ഒ​റ്റ പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​ണ് വേ​ണ്ട​ത്; കോ​ണ്‍​ഗ്ര​സ് അ​ല്ലാ​തെ മ​റ്റൊ​രു പാ​ര്‍​ട്ടി​ക്കും അ​തി​ന്‍റെ നേ​തൃ​ത്വം വഹിക്കാനാകില്ല: ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത്

മും​ബൈ: 2024ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് ഇ​ല്ലാ​ത്ത ഒ​രു പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തെ കു​റി​ച്ച്‌ ചി​ന്തി​ക്കു​ക സാ​ധ്യ​മ​ല്ലെ​ന്ന് ശി​വ​സേ​നാ നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത്. നി​ല​വി​ല്‍ പു​തി​യ പ്ര​തി​പ​ക്ഷ സ​ഖ്യം ഉ​ണ്ടാ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം അദ്ദേഹം പ​റ​ഞ്ഞു.യു​പി​എ​യെ​ക്കു​റി​ച്ചു​ള്ള തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​മ​ത ബാ​ന​ര്‍​ജി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കു​ള്ള മ​റു​പ​ടി​യായായിരുന്നു റാ​വ​ത്തി​ന്‍റെ ഈ പ​രാ​മ​ര്‍​ശം. ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ രാ​ജ്യ​ത്ത് ഒ​റ്റ പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​ണ് വേ​ണ്ട​ത്. കോ​ണ്‍​ഗ്ര​സ് അ​ല്ലാ​തെ മ​റ്റൊ​രു പാ​ര്‍​ട്ടി​ക്കും അ​തി​ന്‍റെ നേ​തൃ​ത്വം വ​ഹി​ക്കാ​നാ​കി​ല്ലെ​ന്നും റാ​വ​ത്ത് പ​റ​ഞ്ഞു.

Related posts

Leave a Comment