Connect with us
,KIJU

Kerala

​ഗോവിന്ദനും ദേശാഭിമാനിക്കുമെതിരേ സുധാകരൻ കേസ് ഫയൽ ചെയ്തു

Avatar

Published

on

തിരുവനന്തപുരം:പോക്സോ കേസിൽ തനിക്കെതിരായ പരാമർശത്തിൽ സിപിഎം സെക്രട്ടറി എംവി ഗോവിന്ദനെതിരെ മാനനഷ്ടക്കേസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എറണാകുളം സിജെഎം കോടതിയിൽ നേരിട്ടെത്തിയാണ് സുധാകരൻ മാനനഷ്ടകേസ് നൽകിയത്. എംവി ഗോവിന്ദൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യ, ദേശാഭിമാനി ദിനപ്പത്രം എന്നിവരെ കക്ഷിയാക്കിയാണ് മാനനഷ്ട കേസ് സമർപ്പിച്ചിരിക്കുന്നത്. മോൻസൻ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് അവിടെ കെ സുധാകരൻ ഉണ്ടായിരുന്നുവെന്ന വാർത്തകളുണ്ടെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.

കേസ് എറണാകുളം സിജെഎം കോടതി നാളെ പരിഗണിക്കാനായി മാറ്റി. ഇതിൽ കൂടുതൽ തന്നെ അപമാനിക്കാനില്ലെന്ന് കെ.സുധാകാരൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ പോലൊരാൾ കേൾക്കാൻ ആഗ്രഹിക്കാത്ത ഒരിക്കലും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കാത്ത കേസിലാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. വിധി വന്ന കേസിലാണ് ആരോപണം ഉന്നയിച്ചത്. മനസാ വാചാ അറിയാത്ത കാര്യമാണ് പ്രചരിപ്പിച്ചത്. ഏത് കാര്യവും കൃത്യമായി ഫോളോ ചെയ്യുന്ന ആളാണ് താൻ. ക്രിമിനൽ അപകീർത്തി കേസായതിനാലാണ് നേരിട്ട് കോടതിയിൽ ഹാജരായതെന്നും കെ സുധാകരൻ പറഞ്ഞു.

Advertisement
inner ad

മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്നായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം. താൻ പീഡിപ്പിക്കപ്പെടുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നാണ് അതിജീവിതയുടെ മൊഴിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഒരു പത്രത്തിൽ വാർത്ത വന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് കെ സുധാകരനെതിരെ എം വി ഗോവിന്ദൻ ആരോപണം ഉന്നയിച്ചത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കോസ്റ്റൽ പോലീസിന്റെ ബോട്ടുകൾ അടിയന്തരമായി പ്രവർത്തനസജ്ജമാക്കണം –
സൂരജ് രവി

Published

on

ആഴക്കടലിൽ വെച്ച് രോഗബാധിതനായി യഥാസമയം ചികിത്സ ലഭിക്കാതെ പള്ളിത്തോട്ടം സ്വദേശിയായ മത്സ്യത്തൊഴിലാളി മരണമടഞ്ഞ സാഹചര്യത്തിൽ കോസ്റ്റൽ പോലീസിന്റെ ബോട്ടുകൾ അടിയന്തരമായി ഉപയോഗയോഗ്യമാക്കണമെന്ന് കെപിസിസി സെക്രട്ടറി സൂരജ് രവി ആവശ്യപ്പെട്ടു. കോസ്റ്റൽ പോലീസിന്റെ ജീവൻരക്ഷാ ബോട്ടിന്റെ സഹായം ലഭിച്ചിരുന്നുവെങ്കിൽ തോമസ് എന്ന മത്സ്യത്തൊഴിലാളിയുടെ ജീവൻ രക്ഷിക്കാമായിരുന്നു. കൊല്ലം നീണ്ടകര പോർട്ടുകളിലേക്ക് സജ്ജീകരിച്ചിട്ടുള്ള ബോട്ടുകൾ ആറു മാസക്കാലമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ ജീവന് തെല്ലെങ്കിലും ഗവൺമെന്റ് വിലകൽപ്പിച്ചിട്ടുണ്ടെങ്കിൽ ജീവൻ രക്ഷാ ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി തീർക്കാനും പുതുതായി ബോട്ട് ആംബുലൻസ് ആരംഭിക്കാനുമുള്ള നടപടികൾ കൈക്കൊള്ളാൻ സർക്കാർ തയ്യാറാകണമെന്ന് സൂരജ് രവി ആവശ്യപ്പെട്ടു.

Continue Reading

Kerala

ബിനോയ് വിശ്വത്തിനു ചുമതല നൽകണം

Published

on

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല മുതിർന്ന നേതാവ് ബിനോയ് വിശ്വത്തെ ഏല്പിക്കണമെന്നു കേന്ദ്ര നേതൃത്വത്തിനു കത്തെഴുതിയ ശേഷമാണ് കാനം രാജേന്ദ്രൻ വിടപറയുന്നത്. ഏതാനും ദിവസം മുൻപാണ് ഈ ആവശ്യവുമായി കാനം ദേശീയ നേതൃത്വത്തിനു കത്ത് നൽകിയത്. ഈ മാസം 16നു തുടങ്ങുന്ന ദേശീയ നിർവാഹക സമിതി യോ​ഗം ഇക്കാര്യം പരി​ഗണിക്കാനിരിക്കെയാണ് ഇന്ന് കാനത്തിന്റെ വിയോ​ഗം. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കടുത്ത ഹൃദ്രോഗം കാനത്തിൻറെ ആരോഗ്യാവസ്ഥ വഷളാക്കിയിരുന്നു. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ. മൂന്ന് മാസത്തെ അവധിക്ക് അപേക്ഷ നൽകിയ ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.

Continue Reading

Kerala

കാനം രാജേന്ദ്രൻ അന്തരിച്ചു

Published

on

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു, ഹൃദയാഘാതത്തെ തുടർന്നാണ് മരണം.73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ.1950 നവംബർ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബർദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു. 1982-ലും 87-ലും വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ പൂർണമായും സംഘടനാരംഗത്തേക്ക് മാറിയ കാനം 2015-ൽ സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2018-ൽ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2022 ഒക്ടോബറിൽ മൂന്നാംവട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി. ഭാര്യ – വനജ. മക്കൾ – സ്മിത, സന്ദീപ്.

Continue Reading

Featured