‘സിപിഎമ്മിനും ബാലനും പ്രിയങ്കരനായിരുന്നു ദീപക്’ ; മകന്റെ വിവാഹത്തിന് മോഹന്‍ലാല്‍ എത്തണമെന്ന എകെ ബാലന്റെ ആഗ്രഹം നടത്തിക്കൊടുത്തത് ദീപക് ധര്‍മ്മടം

കൊച്ചി : മരംമുറി കേസിൽ പ്രതികൾക്കുവേണ്ടി ഇടപെടലുകൾ നടത്തിയ 24 ചാനലിലെ മാധ്യമ പ്രവർത്തകൻ ദീപക് ധർമിടവുമായി മുൻ മന്ത്രി ഏ കെ ബാലന് അടുത്ത ബന്ധമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നു.മകന്റെ വിവാഹത്തിന് മോഹന്‍ലാല്‍ എത്തണമെന്നത് മന്ത്രിയായിരിക്കെ എകെ ബാലന്റെ ആഗ്രഹമായിരുന്നു. അത് നടത്തി കൊടുത്തത് ദീപക് ധര്‍മ്മടമായിരുന്നു എന്നതാണ് ഈ ഘട്ടത്തിലെ യാദൃശ്ചികത. സാധാരണ മോഹന്‍ലാല്‍ കല്യാണങ്ങള്‍ക്ക് പോകുന്ന പതിവ് കുറവാണ്. ഒഴിവാക്കാന്‍ കഴിയാത്ത ചടങ്ങുകള്‍ക്കേ പോകൂ. പക്ഷേ ദീപക്കിന്റെ സ്‌നേഹ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ബാലന്റെ വീട്ടില്‍ മോഹന്‍ലാല്‍ എത്തി. ദീപക്കും ഒപ്പമുണ്ടായിരുന്നു.മന്ത്രി എകെ ബാലന്റെ മകന് വിവാഹ മംഗളാശംസകള്‍ നേരാന്‍ നടന്‍ മോഹന്‍ലാല്‍ മന്ത്രിയുടെ വീട്ടിലെത്തിയത് വലിയ ചര്‍ച്ചയുമായിരുന്നു. പത്മഭൂഷന്‍ അംഗീകാരവുമേന്തിയാണ് മോഹന്‍ലാല്‍ എത്തിയതെന്നത് ഇരട്ടി മധുരമായെന്ന് മന്ത്രി പ്രതികരിക്കുകും ചെയ്തു.. വസതിയില്‍ വെച്ച്‌ പൊന്നാടയണിയിച്ച്‌ മന്ത്രി അദ്ദേഹത്തെ സ്വീകരിച്ചു. കുഞ്ഞാലി മരക്കാര്‍ സിനിമയുടെ ഷൂട്ടിങ് തിരക്കിനിടയിലാണ് മന്ത്രിയുടെ ക്ഷണം സ്വീകരിച്ച്‌ മകന് വിവാഹ ആശംസകള്‍ നേരാനായി മോഹന്‍ലാല്‍ എത്തിയത്. ഇതിന് കാരണം ദീപക്കിന്റെ ഇടപെടലായിരുന്നു. ഈ വാര്‍ത്തയോടെ ബാലന്റെ മകന്റെ വിവാഹം എന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

Related posts

Leave a Comment