ജോജു ജോര്‍ജിന്റെ നിലപാടിന് എതിരെ ദീപാ നിശാന്ത് ; കോണ്‍ഗ്രസ് സമരത്തിന് പിന്തുണ

കൊച്ചി: ഇന്ധന വില വര്‍ദ്ധനവിനെ തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ നടന്ന കോണ്‍ഗ്രസ് സമരത്തെ അനുകൂലിച്ചാണ് ദീപാ നിശാന്ത് രംഗത്ത് എത്തിയിരിക്കുന്നത്. നടന്‍ ജോജു ജോര്‍ജിന്റെ നിലപാടിനേയും അവര്‍ വിമര്‍ശിച്ചു.ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ദീപാ നിശാന്ത് കോണ്‍ഗ്രസ് സമരത്തിന് പിന്തുണ അറിയിച്ചത്.തൃശൂര്‍ കേരളവര്‍മ കോളേജിലെ അദ്ധ്യാപിക എന്നതിലുപരി ഇടുതുപക്ഷ സഹയാത്രിക എന്ന ലേബലിലാണ് ദീപ നിശാന്ത് അറിയപ്പെടുന്നത്.

പെട്രോള്‍ വിലക്കയറ്റത്തിന്റെ സൂക്ഷ്മാനുഭവങ്ങളെപ്പറ്റി പ്രിവിലേജ്ഡ് ആയ നമ്മളില്‍ പലരും അജ്ഞരാണെന്നും സ്വന്തം കാല്‍ച്ചുവടുകളാണ് ലോകത്തിന്റെ അളവുകോലെന്ന് തെറ്റിദ്ധരിക്കുന്നവരാണെന്നും ദീപാ നിശാന്ത് പറയുന്നു.അരാഷ്ട്രീയതയെ താലോലിക്കുന്നതില്‍ ചില അപകടങ്ങള്‍ കൂടിയുണ്ട് എന്ന ബോധ്യത്തില്‍ ഇന്നലെ പെട്രോള്‍വിലവര്‍ധനവിനെതിരെ തെരുവില്‍ നടത്തിയ സമരത്തെ പിന്തുണക്കുന്നു എന്നായിരുന്നു ദീപാ നിശാന്ത് പോസ്റ്റില്‍ എഴുതിയത്

Related posts

Leave a Comment