മൂവാറ്റുപുഴ കോർമ്മലയെ ദുരന്തമുഖത്ത് നിന്നും സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി

മൂവാറ്റുപുഴ : കോർമ്മലയെ ദുരന്തമുഖത്ത് നിന്നും സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.  കോർമല മണ്ണിടിഞ്ഞ് അപകടത്തിലായ വെള്ളൂർക്കുന്നത്തെ പെട്രോൾ പമ്പിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപി. നിരവധി കുടുംബങ്ങൾ താമസിക്കുന്ന കോർമലയെ ദുരന്തത്തിൽ നിന്നും രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും എം പി ആവശ്യപെട്ടു,
വാട്ടർ അതോറിട്ടിയും ഗസ്റ്റ് ഹൗസും അപകടാവസ്ഥയിലാണ്. 2015 ൽ മണ്ണിടിച്ചുണ്ടായ അപകടത്തിൽ തകർന്ന കെട്ടിടങ്ങൾ ഇപ്പോഴും അപകടാവസ്ഥയിൽ തുടരുകയാണ്.  കോർമ്മലയെ  സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
മുനിസിപ്പൽ ചെയർമാൻ പി പി എൽദോസ് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം അബ്ദുൽ സലാം,  മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ  ചക്കുങ്ങൽ എന്നിവരും എംപിക്കൊപ്പമുണ്ടായിരുന്നു.

Related posts

Leave a Comment