Connect with us
48 birthday
top banner (1)

Palakkad

സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തോട് ‘നോ കോംപ്രമൈസ്’ പ്രഖ്യാപിച്ച നേതാവാണ് കുഞ്ഞുമോൻ; അഡ്വ. ജെയ്സൺ ജോസഫ്

Avatar

Published

on

നെന്മാറ: സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തോട് എന്നും നോ കോംപ്രമൈസ് പ്രഖ്യാപിച്ച നേതാവാണ് കെകെ കുഞ്ഞുമോനെന്ന് വീക്ഷണം മാനേജിങ് ഡയറക്ടർ അഡ്വ. ജെയ്സൺ ജോസഫ്. നെന്മാറ മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെകെ കുഞ്ഞുമോന്റെ മൂന്നാം ചരമവാർഷികത്തിൽ കെ.കെ. കുഞ്ഞുമോൻ സ്മാരകസിമതി സംഘടിപ്പിച്ച അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കെഎസ്‌യു പ്രവർത്തകർക്ക് മുന്നിൽ നിന്ന് സംരക്ഷണമൊരുക്കിയ നിർഭയനായ നേതാവായിരുന്നു കുഞ്ഞുമോൻ. മേഖലയിലെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് തടയിടാനും കുഞ്ഞുമോന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സ്മാരകസമിതി ചെയർമാൻ അഡ്വ. കെ.കെ അൻഷിൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കെപിസിസി അംഗം കെ.ജി എൽദോ, എസ്.എം ഷാജഹാൻ മാസ്റ്റർ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ജനാബ് അബ്‌ദുൾ റഹിം, ഡിസിസി സെക്രട്ടറി പത്മഗിരീശൻ, കെ ഗുരുവയുരപ്പൻ, കെവി ഗോപാലകൃഷ്ണൻ, പിപി ശിവപ്രസാദ്, കെ.എസ് ഗോപകുമാർ, സുധീർ പാറക്കളം, കെമോഹൻദാസ്, റെജി കെ മാത്യു, എ.ശിവരാമൻ, റിജേഷ് നാരായണൻ, എൻ.സോമൻ, കെകുഞ്ഞൻ വിനീത് കരിമ്പാറ, വിനീഷ് കരിമ്പാറ, പ്രദീപ്‌ നെമ്മാറ, സി.കെ ബിന്ദു, ഡെയ്സിമോൾ, ഷീജ കലാധരൻ, ഗീത രാജേന്ദ്രൻ, വസന്ത രാജൻ, റോയ് പുൽപറ, രാധാകൃഷ്ണൻ മാസ്റ്റർ, v വി.ലക്ഷ്മികുട്ടി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

സിപിഎം നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി പി.കെ ശശിയുടെ പുതുവത്സരാശംസ

Published

on

പാലക്കാട്‌: ആയിരങ്ങളുടെ വിയർപ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനത്തെ പിടിച്ചുപറിയും കൊള്ളയും നടത്തിയ പണം കൊണ്ട് വെള്ളപുതപ്പിച്ചുവെന്ന് സിപിഎ നേതാവും മുൻ എംഎല്‍എയുമായ പികെ ശശി. പുതുവത്സരാശംസ നേർന്നുകൊണ്ടുള്ള ഫേസ്‌ബുക്ക് കുറിപ്പില്‍ സിപിഎമ്മിനെതിരെ ശക്തമായ വിമർശനങ്ങളാണ് ശശി നടത്തുന്നത്. പലർക്കും 2024 സുന്ദരകാലമായിരുന്നുവെന്നും അവരെ കാത്തിരിക്കുന്നതു മഹാദുരന്തമാണെന്നാണ് കുറിപ്പിലുള്ളത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Advertisement
inner ad

2025, എല്ലാവർക്കും സമാധാനത്തിന്റെ, ഐശ്വര്യത്തിന്റെ, പുത്തൻ അനുഭൂതികളുടെ വർഷമായിത്തീരട്ടെ പുതുവർഷം.

2024 – പ്രതിസന്ധിയുടെ ഒരു കാലം. അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്ക് സുന്ദര കാലമായിരുന്നു. അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കും. മദ്യവും അതിനു മുകളില്‍ കഞ്ചാവുമടിച്ചു ഘോരഘോരം മദ്യത്തിനും മയക്കുമരുന്നിനുമേതിരെ പ്രസംഗിക്കുന്നവരുടെ നല്ല കാലം കഴിയുന്നു. ആയിരങ്ങളുടെ വിയർപ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച്‌, ആ പണം കൊണ്ട് ഉന്മാദിച്ചവർക്കും ആഹ്ലാദത്തിന് വക നല്‍കില്ല പുതുവർഷം.

Advertisement
inner ad

ശത്രുവിന്റെ ആയുധം വേണ്ട, അവരുടെ അലർച്ചക്കു മുമ്ബില്‍ പോലും ഓടിയോളിക്കുന്ന പരാക്രമകാരികളുടെ കാലം അവസാനിക്കും.

സന്മനസ്സുള്ളവർക്ക് സമാധാനം കിട്ടുന്ന പുതിയ വർഷത്തെ ആവേശത്തോടെ നമുക്ക് വരവേല്‍ക്കാം. കൂടെ നിന്ന് കുതികാല്‍വെട്ടിയും ചതിച്ചും ഖിയാമം നാള്‍ വരെ സുഖിക്കാമെന്ന് കരുതുന്നവർക്ക് നഷ്ടത്തിന്റെയും മോഹഭംഗതിന്റെയും കാലമായിരിക്കും വരാനിരിക്കുന്നത്.

Advertisement
inner ad

ഒന്നിന്റെ മുൻപിലും ആത്മാഭിമാനം പണയപ്പെടുത്താതിരിക്കുക. ആരുടെ മുന്നിലും ചെറുതാവാതിരിക്കുക. എവിടെയും സ്വന്തം അഭിപ്രായം പറയാൻ മടിക്കാതിരിക്കുക. ഉയിര് പോകും വരെ ഉശിരു കൈവിടാതിരിക്കുക. ഇവിടെ നാം വിപ്ലവകാരികളെ ഓർക്കുക. വിശ്വകവി ടാഗോറിന്റെ വരികള്‍ കടമെടുക്കട്ടെ. “എവിടെ നിർഭയമാകുന്നു മാനസം, അവിടെ നില്‍ക്കുന്നു ശീർഷം സമുന്നതം”

ലോകത്തില്‍ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർക്ക് ശക്തി നല്‍കുന്നതാവട്ടെ പുതിയ വർഷം. ഒരു കയ്യില്‍ സമാധാനത്തിന്റെ ഒലീവില കൊമ്ബും മറുകയ്യില്‍ പോരാട്ടത്തിന്റെ മിഷീൻ ഗണ്ണുമായി നില്‍ക്കുന്ന പലസ്തീൻ പോരാളികളാണ് നമുക്ക് ആവേശം നല്‍കേണ്ടത്.

Advertisement
inner ad

ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക. വരും കാലം നിങ്ങളുടേതല്ല.

ഏവർക്കും ഹൃദ്യമായ പുതുവത്സരാശംസകള്‍!

Advertisement
inner ad
Continue Reading

Death

കുറുക്കന്‍ സ്‌കൂട്ടറിന് കുറുകെ ചാടി: അപകടത്തില്‍പ്പെട്ട അധ്യാപിക മരിച്ചു

Published

on

പാലക്കാട്: അലനല്ലൂര്‍ എടത്തനാട്ടുകര വട്ടമണ്ണപ്പുറം ഐ.ടി.സി. പടിയില്‍ പുളിക്കല്‍ ഷാജേന്ദ്രന്റെ ഭാര്യ സുനിതയാണ് (44) മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

ചളവറ ഗവ. യു പി സ്‌കൂളിലെ കമ്ബ്യൂട്ടര്‍ അധ്യാപികയാണ് സുനിത. ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ വട്ടമണ്ണപ്പുറത്ത് വെച്ചാണ് കുറുക്കന്‍ കുറുകെ ചാടി അപകടം ഉണ്ടായത്. തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഞായറാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മക്കള്‍ – രോഹിണി, അജന്യ. മരുമകന്‍ – അഖില്‍.

Advertisement
inner ad
Continue Reading

Kerala

സിപിഎമ്മിന് പിന്നാലെ ഡിവൈഎഫ്ഐയും ; നേതൃത്വത്തെ വെല്ലുവിളിച്ച് കൊഴിഞ്ഞാമ്പാറയിൽ ശക്തി പ്രകടനം

Published

on

പാലക്കാട്: സമാന്തര യൂത്ത് സെന്റര്‍ തുറന്നതിനു പിറകെ ഔദ്യോഗിക പക്ഷത്തെ വെല്ലുവിളിച്ച് പാലക്കാട് ചിറ്റൂരില്‍ കണ്‍വെന്‍ഷനും ശക്തിപ്രകടനവുമായി വിമത ഡിവൈഎഫ്‌ഐ. കൊഴിഞ്ഞാമ്പാറയില്‍ ഇന്ന് രാവിലെയാണ് ഡിവൈഎഫ്‌ഐയുടെ പതാകകളുമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനവും കണ്‍വെന്‍ഷനും നടത്തിയത്.
ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി എസ്. സദ്ദാം ഹുസൈന്‍, പ്രസിഡന്റ് കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. കഴിഞ്ഞദിവസം കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകളും മറ്റും സ്ഥാപിച്ചതോടെ ഇവരെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി വ്യക്തമാക്കിയിരുന്നു, ഇതിന് മറുപടിയെന്നോണമാണ് ഇന്നലെ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്. സമീപ പഞ്ചായത്തുകളായ എരുത്തേമ്പതി, വടകരപ്പതി എന്നിവിടങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ എത്തിയത് ഔദ്യോഗിക നേതൃത്വത്തിന് തിരിച്ചടിയായി.
കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ്, സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കണ്‍വെന്‍ഷന്‍. ഏരിയാ-ജില്ലാ നേതൃത്വങ്ങള്‍ക്കെതിരെ പടപ്പുറപ്പാടിനുള്ള തയ്യാറെടുപ്പിലാണ് ഡിവൈഎഫ്‌ഐ എന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലത്തെ പരിപാടി. ഡിവൈഎഫ്‌ഐയെ ആരുടെയും തൊഴുത്തില്‍ കെട്ടാന്‍ അനുവദിക്കില്ലെന്ന് മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രവര്‍ത്തകര്‍. സിപിഎം ജില്ലാ സെക്രട്ടറിയും ഔദ്യോഗികപക്ഷവും ഏകപക്ഷീയ തീരുമാനം കൈക്കൊള്ളുന്നുവെന്നും പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു.

Continue Reading

Featured