Connect with us
48 birthday
top banner (1)

Malappuram

നിര്യാതയായി !

കൃഷ്ണൻ കടലുണ്ടി

Published

on


ചേലേമ്പ്ര : പുല്ലിപ്പറമ്പ് നെല്ലിക്കോട്ട് (പരേതനായ) മാമ്മുകുട്ടി എന്നവരുടെ ഭാര്യചിന്നകുട്ടി എന്ന കല്യാണി(90 )വാർധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി. ജനു.5 വെള്ളിയാഴ്ച രാവിലെ സംസ്കാര ചടങ്ങുകൾ നടന്നു.


കോൺഗ്രസ് ചേലേമ്പ്ര മണ്ഡലം മുൻ ജന. സെക്രട്ടറിയും ലേബർ ഇന്ത്യ പുബ്ലിക്കേഷൻസ് സെയിൽസ് മാനേജരും കാലിക്കറ്റ് യൂണിവേഴ്സിറ്റി പെൻഷനേഴ്‌സ് കോ ഓപ് സൊസൈറ്റി മുൻ ജീവനക്കാരനുമായ കൃഷ്ണൻകുട്ടി, ദേവകി അമ്മ മെമ്മോറിയൽ ഇൻസ്റ്റിട്യൂഷൻസ് ലെ ജീവനക്കാരനായ ഷാജി, പാറോൽ കുട്ടായി എന്നവരുടെ ഭാര്യ പത്മിനി, ആരക്കോട്ട് അപ്പുട്ടി (പള്ളിക്കൽ) എന്നവരുടെ ഭാര്യ കമല, പരേതനായ കൂടം വെട്ടി ദാസൻ (പരുത്തിപ്പാറ) എന്നവരുടെ ഭാര്യ (കാർത്യായനി),കോണത്ത് സോമൻ(മണ്ണൂർ) എന്നവരുടെ ഭാര്യ വസന്ത, കൃഷ്ണൻ കടലുണ്ടി (കുവൈറ്റ്) യുടെ ഭാര്യ ജയലളിത എന്നിവർ മക്കളാണ്. ചാലിയം പി ബി എം സ്‌കൂൾ അദ്ധ്യാപിക വി പി ഗീത, ദേവകിഅമ്മ മെമ്മോറിയൽ ഇൻസ്റ്റിട്യൂഷൻസ്ജീവനക്കാരി ജിഷ എന്നിവരാണ് മറ്റു മരുമക്കൾ.

Advertisement
inner ad

കോൺഗ്രസ്സ് നേതാക്കളായ പിടി അജയ് മോഹൻ, റിയാസ് മുക്കോളി തുടങ്ങി നിരവധിനേതാക്കൾ മരണ വീട് സന്ദർശിച്ച് അനുശോചനമറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Malappuram

മലപ്പുറത്ത് കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ മരിച്ചു

Published

on

നിലമ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. മൂത്തേടം ഉച്ചക്കുളം നഗറിലെ കരിയന്റെ ഭാര്യ സരോജിനി (52) ആണ് മരിച്ചത്. വീടിനു തൊട്ടുപിറകിൽ വനത്തിൽ ആടിനെ മേയ്ക്കാൻ പോയപ്പോഴായിരുന്നു അപകടം. രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സരോജിനിയെ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 10 ദിവസം മുൻപ് ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ആദിവാസി യുവാവ് പൂച്ചപ്പാറ മണി (40) മരിച്ചിരുന്നു.

Continue Reading

Kerala

നിറത്തിന്റെ പേരില്‍ ഭർത്താവിന്റെ അവഹേളനം, നവവധു ആത്മഹത്യ ചെയ്തു

Published

on

മലപ്പുറം: നിറത്തിന്റെ പേരില്‍ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെ മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു.കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുംതാസിന് നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞ് ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചെന്നാണ് ഷഹാനയുടെ കുടുംബം പരാതിയില്‍ പറയുന്നത്.

വിവാഹബന്ധം വേർപ്പെടുത്താൻ ഷഹാനയെ നിർബന്ധിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു. ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരെയാണ് പരാതി. 2024 മെയ് 27ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ ശേഷം 20 ദിവസമാണ് ഇരുവരും ഒന്നിച്ച്‌ കഴിഞ്ഞത്. ശേഷം ഭർത്താവ് ഗള്‍ഫില്‍ തിരിച്ച്‌ പോയി. അവിടെ പോയശേഷം നിരന്തരം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച്‌ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ബിരുദ വിദ്യാർത്ഥിനിയാണ് ഷഹാന. ഭർത്താവിനും മാതാപിതാക്കള്‍ക്കും എതിരായ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement
inner ad
Continue Reading

Malappuram

തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

Published

on

മലപ്പുറം: തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണന്‍കുട്ടി (54) ആണ് മരിച്ചത്. കോട്ടക്കലില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്ച രാത്രി ഒരു മണിക്കായിരുന്നു സംഭവം. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. കൃഷ്ണന്‍കുട്ടിയെ ആന തുമ്പിക്കൈകൊണ്ട് തൂക്കി എറിയുകയായിരുന്നു. 27 പേര്‍ക്ക് പരുക്കേറ്റു. രണ്ട് പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.

Continue Reading

Featured