കുളത്തിൽ വീണ് പിഞ്ചുബാലന് ദാരുണാന്ത്യം

മുരിക്കാശ്ശേരി : പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ പെരുമറ്റത്തിൽ സജിയുടെയും ശില്പയുടെയും മകൻ ഇവാൻ (4) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഇവാൻ വീടിനോട് ചേർന്നുള്ള മീൻകുളത്തിൽ വീഴുകയായിരുന്നു. കുട്ടിയുടെ അമ്മ ശില്പയും ശില്‌പയുടെ മാതാവും ഈ സമയം മുറ്റത്ത് തന്നെ ഉണ്ടായിരുന്നു. ഇവർ മാറിയ സമയത്താണ് ഇവാൻ കുളത്തിൽ വീഴുന്നത്. സജിയുടെ ഭാര്യാമാതാവാണ് കുട്ടി കുളത്തിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10:30 ന് വീട്ടുവളപ്പിൽ .

Related posts

Leave a Comment