Global
മരണമുനയിൽ സഹകരണ ബാങ്കുകൾ
ഒരു സഖാവ് വേറൊരു സഖാവിനെ സംശയത്തിന്റെ മുനയിൽ നിർത്തരുതെന്നു കല്പിച്ചത് പണ്ട് പിണറായി വിജയനായിരുന്നു. ലാവലിൻ കേസിലടക്കം പാർട്ടിക്കുള്ളിൽ വി.എസ്. അച്യുതാനന്ദൻ ഉയർത്തിയ കലാപക്കൊടി ചൂണ്ടി ആയിരുന്നു പിണറായിയുടെ പ്രതികരണം. അന്നു പിണറായി ആയിരുന്നു പാർട്ടി സെക്രട്ടറി. ഇപ്പോഴത്തെ സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം പാർട്ടിയുടെ തൃശൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ സഖാക്കൾക്കു നൽകിയ താക്കീത് അതിലും കടുത്ത ഭാഷയിലായിരുന്നു.
സഖാക്കൾ തന്നെ നേതാക്കളെ ഒറ്റരുതെന്നായിരുന്നു കല്പന. 300 കോടി രൂപയുടെ തീവെട്ടി കൊള്ള നടന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ ഇഡിയും ആദായ നികുതി വകുപ്പും നടത്തുന്ന വ്യാപക പരിശോധനയിലും തെളിവെടുപ്പിലും ഒളിഞ്ഞും തെളിഞ്ഞും രേഖകൾ കൈമാറുന്നത് സിപിഎമ്മിലെ തന്നെ സഖാക്കളാണെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഗോവിന്ദന്റെ ശാസന.
പക്ഷേ, ഗോവിന്ദന്റെ ശാസന സഖാക്കൾ അംഗീകരിക്കുന്നില്ല. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായ എ.സി. മോയ്ദീനിതെരേ തെളിവുകളുമായി ഇഡിക്കു മുന്നിൽ നിൽക്കുന്നവരെല്ലാം കൊടികെട്ടിയ സിപിഎം കേഡറുകളാണ്. മൊയ്ദീനെതിരേ പാർട്ടി നടത്തിയ അന്വേഷണ റിപ്പോർട്ട് പോലും അവർ ഇഡിക്കു കൈമാറി. അത്രയ്ക്കു ദ്രോഹമാണ് മൊയ്ദീൻ അവരോടു കാണിച്ചത്. ബാങ്കിലെ നിക്ഷേപകർക്ക് 300 കോടിയോളം രൂപ നഷ്ടം വന്നപ്പോൾ, മൊയ്ദീനും ബിനാമികളുടെ കൂടി വെളിപ്പിച്ചതും വടക്കാക്കി തനിക്കാക്കിയും തട്ടിയെടുത്തത് 30 കോടിയോളം രൂപയാണെന്നാണു പുറത്തു വരുന്ന വിവരം. ജീവിത കാലത്തെ മുഴുവൻ സമ്പാദ്യങ്ങളും നിക്ഷേപിച്ച ബാങ്കിൽ നിന്നു ചികിത്സ ചെലവിനു പോലും പണം കിട്ടാതെ നിക്ഷേപകർ ശ്വാസം മുട്ടുമ്പോൾ ഉറ്റവരുടെ പേരിൽ ഡസൺ കണക്കിന് അക്കൗണ്ടുകളുണ്ടാക്കി പണം മാറ്റുകയായിരുന്നു നേതൃത്വം ചെയ്തത്. തട്ടിപ്പ് പുറത്തു വന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും പ്രതികൾക്കു കുറ്റപത്രം പോലും നൽകാൻ പിണറായി സർക്കാരിന്റെ പൊലീസിനോ ക്രൈം ബ്രാഞ്ചിനോ കഴിഞ്ഞില്ല.
കരുവന്നൂരിനു പിന്നാലെ തൃശൂർ സഹകരണ ബാങ്കിൽ നൂറ് കോടിയുടെ നിക്ഷേപ തട്ടിപ്പു നടന്നു എന്ന വിവരവും പുറത്തു വന്നു. ഈ ബാങ്കിന്റെ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എം.കെ. കണ്ണനെ കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് അധികൃതർ ചോദ്യം ചെയ്തിരുന്നു. കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റ് കാടിയാണ് ഇദ്ദേഹം. കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ഇവിടെ നിക്ഷേപിക്കുകയോ വായ്പ എടുക്കുകയോ ചെയ്ത നിരവധി പേർ ആത്മഹത്യയുടെ മുനമ്പിലാണ്. കാരണം, അവരറിയാതെ സംഭവിച്ച കടക്കെണി, അല്ലെങ്കിൽ നിക്ഷേപം തിരിച്ചു കിട്ടാത്ത സംഭവം.
തൃശൂർ ജില്ലയിലെ തട്ടിപ്പുകൾ പുറത്തു വരാൻ കാരണം സിപിഎമ്മിലെ വിഭാഗീയതയാണ്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ നടന്ന 10 കോടി രൂപയുടെ കമ്മിഷൻ ഇടപാടിൽ അന്നത്തെ സഹകരണ മന്ത്രി എ.സി. മൊയ്ദീനും ഇപ്പോഴത്തെ എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിയും തമ്മിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതയാണ് ജില്ലയിലെ പാർട്ടി തട്ടിപ്പുകൾ വെളിച്ചത്തു കൊണ്ടുവന്നത്. അവ ഓരോന്നായി പുറത്തു കൊണ്ടുവരുന്നത് തട്ടിപ്പിനിരയായ പാർട്ടി അംഗങ്ങളും അനുഭാവികളും. ഇതാണ് ഗോവിന്ദനെ ചോടുപ്പിച്ചതും സഖാക്കൾ നേതാക്കളെ ഒറ്റരുതെന്ന് ആജ്ഞാപിച്ചതും. പക്ഷേ, തട്ടിപ്പിനിരയായി ജീവിതം നഷ്ടപ്പെട്ടവർ ഈ താക്കീത് അവജ്ഞയോടെ തള്ളുന്നു. നേതൃത്വത്തിനെതിരേ ഇനിയും തെളിവ് നൽകുമെന്ന് അവർ വെല്ലുവിളിക്കുന്നു.
തൃശൂർ ജില്ലയിൽ മാത്രം ഒതുങ്ങുന്നതല്ല സഹകരണ ബാങ്ക് കൊള്ള. മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെയും ജയരാജന്മാരുടെയും അവരുടെയൊക്കെ ബിനാമികളുടെയും പേരിൽ കണ്ണൂർ ജില്ലയിൽ നടക്കുന്ന തട്ടിപ്പുകൾ ആരെയും അമ്പരപ്പിക്കും. സിപിഎം ഭരിക്കുന്ന അഴീക്കോട് സർവീസ് സഹകരണ ബാങ്കിൽ ക്രമക്കേടുകൾ മൂലം പ്രവർത്തന മൂലധനത്തിന്റെ 7.38 ശതമാനം നഷ്ടമായെന്ന് ഓഡിറ്റിൽ കണ്ടെത്തി. ഇത് ഓഹരി മൂലധനത്തിന്റെ ആറിരട്ടി വരും. ബാങ്കിന്റെ നിലനില്പിനെ പോലും ചോദ്യം ചെയ്യുന്നതാണ് ഈ കൊള്ള.
ഇതെല്ലാം വെറും സാമ്പിളുകൾ മാത്രമാണ്. പേരുമാറി കേരള ബാങ്കായ പഴയ സംസ്ഥാന സഹകരണ ബാങ്കും 1500ൽപ്പരം പ്രാഥമിക സഹകരണ ബാങ്കുകളിൽ സിപിഎം ഭരിക്കുന്ന ഒട്ടുമിക്ക ബാങ്കുകളും തകർച്ചയുടെ വക്കിലാണ്. ഏതു നിമിഷവും ഇവയ്ക്കു താഴ് വീഴാം. അതിനുള്ള നടപടികൾ ഓരോന്നായി തുടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിനു കേരള ബാങ്ക്. സംസ്ഥാന സർക്കാരിന്റെ ഭരണപരാജയത്തിന്റെ ബാധ്യത ഏറ്റെടുത്ത് വഴി കേരള ബാങ്ക് 900 കോടി രൂപയാണു ദീവാളി കുളിച്ചത്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം, പെൻഷൻ എന്നിവയ്ക്കു പുറമേ ദൈനം ദിന ആവശ്യങ്ങൾക്കു പോലും കേരള ഗതാഗത വികസന ധനകാര്യ കോർപറേഷനു (കെ ടിഡി എഫ് സി ) വായ്പ നൽകിയ വകയിലാണ് ഈ കിട്ടാക്കടം.
കടുവയെ കിടുവ പിടിച്ച അവസ്ഥയിലാണ് കെടിഡിഎഫ്സി. ഈ ധനകാര്യ സ്ഥാപനത്തിൽ തൃശൂരിലെ ശ്രീ രാമകൃഷ്ണ മിഷൻ 130 കോടി രൂപ സ്ഥിരനിക്ഷേപം നടത്തിയിരുന്നു. കാലാവധി പൂർത്തിയായപ്പോൾ അവർ പണം തിരികെ ചോദിച്ചു. കോർപ്പറേഷൻ കൈമലർത്തി. അവർ പരാതിയുമായി റിസർവ് ബാങ്കിനെ സമീപിച്ചു. തുടർന്നു റിസർവ് ബാങ്ക് നടത്തിയ അന്വേഷണത്തിൽ കെടിഡി എഫ് സി യുടെ പൂച്ചു പുറത്തായി. കേരള ബാങ്കിൽ നിന്നെടുത്ത വായ്പയുടെ പലിശ പോലും അടയ്ക്കാൻ നിവൃത്തിയില്ലാതെ കോർപ്പേറഷൻ പരുങ്ങലിലാണ്. ചിത്രം വ്യക്തമായതോടെ കെടിഡിഎഫ്സി ഇനി മേലിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും വായ്പ എടുക്കുന്നതും കൊടുക്കുന്നതും വിലക്കിക്കൊണ്ട് റിസർവ് ബാങ്ക് ഉത്തരവിറക്കി. കെ ടിഡി എഫ് സി യുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. കെ ടിഡി എഫ് സി നിക്ഷേപങ്ങൾക്ക് സർക്കാർ ഗാറൻ്റിയുണ്ടെങ്കിലും പരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ ഭൂരിഭാഗം നിക്ഷേപകർക്കും തുക തിരിച്ചു കിട്ടില്ല. കിട്ടുമെന്ന് ഉറപ്പുമില്ല.
കേരള ബാങ്കിനു പുറമെ പ്രധാന ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നും കെടിഡി എഫ് സി കോടികൾ വായ്പ എടുത്തിട്ടുണ്ട്. ഈ തുകയും നിഷ്ക്രിയ ആസ്തികളായി മാറുന്നത് കേരളത്തിലെ സഹകരണ മേഖലയെയാകെ തകർക്കും. കെടിഡി എഫ് സി ക്കുണ്ടായ തകർച്ച ക്രമേണ കേരള ബാങ്കിലേക്കും സഹകരണ ബാങ്കുകളിലേക്കും പടർന്നു പിടിക്കും.
കെ എസ് ആർ ടി സിക്ക് ദൈനംദിന പ്രവർത്തനങ്ങൾക്കു വരെ കെടിഡി എഫ് സി യിൽ നിന്നു കോടികൾ വായ്പ എടുത്തിരുന്നു. തിരിച്ചടയ്ക്കാൻ കഴിയാതായതോടെ കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലെ ഷോപ്പിങ് കോംപ്ലക്സുകൾ സഹിതമുള്ള ആസ്തികൾ കെ ടിഡി എഫ് സി ഏറ്റെടുത്തു. പക്ഷേ കെ ടി ഡി എഫ്‌സിയിൽ നിക്ഷേപകർക്ക് കാലാവധിക്കു ശേഷം തുക മടക്കി നൽകാനാകാത്ത സ്ഥിതിയുണ്ടായി. കോടികൾ മുടക്കി അശാസ്ത്രീയമായി നിർമിച്ച കെ എസ് ആർ ടി സി ഷോപ്പിങ് കോംപ്ലക്സുകൾ പ്രേതഭവനങ്ങളായി. അവയിൽ നിന്നു വരുമാനമില്ല. ലേലം ചെയ്തു വിൽക്കാനും കഴിയുന്നില്ല.
കെടിഡിഎഫ്സി പൂട്ടിയാൽ കേരള ബാങ്കും പ്രതിസന്ധിയിലാകും. അതോടെ പ്രാഥമിക സഹകരണ ബാങ്കുകളിലടക്കം നിക്ഷേപിച്ചിട്ടുള്ള ലക്ഷക്കണക്കിന് ആളുകൾ പെരുവഴിയിലാകും. ഇപ്പോൾത്തന്നെ ഈ ബാങ്കുകൾക്കു മുന്നിൽ നിക്ഷേപകരുടെ തള്ളിക്കയറ്റമാണ്. ഏതു വിധേനയും തങ്ങളുടെ നിക്ഷേപം തിരികെ വാങ്ങാനാണ് തിരക്ക്. അവധി പറഞ്ഞും ഭീഷണിപ്പെടുത്തിയും ഭരണാധികാരികൾ മുങ്ങി നടന്നും ഇതെത്രകാലം? കാൽ നൂറ്റാണ്ടു മുമ്പ് കോട്ടയം എളങ്ങളം സർവീസ് സഹകരണ ബാങ്കിൽ നടന്ന 13 കോടി രൂപയുടെ തട്ടിപ്പിൽ തുടങ്ങിയതാണ് സിപിഎമ്മിന്റെ സഹകരണക്കൊള്ള. ഈ തട്ടിപ്പിലെ മുഖ്യ പ്രതിയാണ് ഇപ്പോഴത്തെ സഹകരണ മന്ത്രി എന്നതു തന്നെ സിപിഎമ്മിന്റെ സഹകരണ തട്ടിപ്പിന് ഏറ്റവും ദുഷിച്ച മാതൃക.
Oman
ഐഒസി ഒമാൻ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വീകരണം
സലാല: മുതിർന്ന കോൺഗ്രസ് നേതാവും വടകര നിയോജക മണ്ഡലം യുഡിഎഫ് കൺവീനറുമായ കോട്ടയിൽ രാധാകൃഷ്ണനും എടച്ചേരി പഞ്ചായത്ത് മെമ്പർ ബാബുവിനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒമാൻ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സലാലയിൽ സ്വീകരണം നൽകി. സലാല മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ ഐഒസി ട്രഷറർ ഷജിൽ മണി പേരാവൂർ എന്നിവർ ഇരുവരെയും ഷാൾ അണിയിച്ചു സ്വീകരിച്ചു.
ഐഒസി ഒമാൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ നിഷ്താറിന്റ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെഎംസിസി ജനറൽ സെക്രട്ടറി ഷബീർ കാലടി, ജോയിന്റ് സെക്രട്ടറി ഹാശിം കോട്ടക്കൽ, ഐഒസി സെക്രട്ടറി ദീപ ബെന്നി, ബാലചന്ദ്രൻ, എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന നന്ദി പ്രസംഗത്തിൽ ആനുകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് കോട്ടയിൽ രാധാകൃഷ്ണൻ വിശദമായി സംസാരിച്ചു. നമ്മുടെ നാടിന്റെ പുനർ നിർമ്മതിയിൽ പ്രവാസികൾ വഹിക്കുന്ന പങ്കിനെ കുറിച് സംസാരിച്ച അദ്ദേഹം പ്രവാസികൾക്കു നമ്മുടെ നാട് ആ ബഹുമാനം എന്നും നൽകും എന്ന് സൂചിപ്പിച്ചു. കോൺഗ്രസ് അതിന്റെ ചരിത്രപരമായ പ്രാധാന്യം മുറുകെ പിടിക്കുന്നതിനോടൊപ്പം പുതിയ രാഷ്ട്രീയ പ്രവർത്തന സാഹചര്യം മനസിലാക്കി മുന്നോട്ടു പോകുമ്പോ പ്രവാസികൾക്ക് നവ മാധ്യമങ്ങൾ വഴി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഐഒസി കേരള ചാപ്റ്റർ സെക്രട്ടറി അബ്‌ദുള്ള സ്വാഗതം പറഞ്ഞ പരിപാടിക്ക് വൈസ് പ്രസിഡന്റ് ശ്യാം മോഹൻ നന്ദി പറഞ്ഞു.
Featured
അണ്ടർ-19 ഏഷ്യ കപ്പ് ക്രിക്കറ്റ്; ഇന്ത്യ ഫൈനലില്‍
ദുബായ്: അണ്ടർ-19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിന്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 46.2 ഓവറില്‍ 173 റണ്‍സിന് പുറത്തായി. ഇന്ത്യക്കു വേണ്ടി ചേതൻ ശർമ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍, കിരണ്‍ ചോർമലെ ആയുഷ് മാത്രെ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആയുഷ് മാത്രെയും (28 പന്തില്‍ 34) രാജസ്ഥാൻ റോയല്‍സ് ഐപിഎല്‍ ലേലത്തില്‍ സ്വന്തമാക്കിയ വൈഭവ് സൂര്യവംശിയും (36 പന്തില്‍ 67) ചേർന്ന് വെടിക്കെട്ട് തുടക്കം നല്‍കി. ടീം സ്കോർ 91 റണ്‍സിലെത്തിയപ്പോഴാണ് മുംബൈ സീനിയർ ടീമിന്‍റെ ഓപ്പണറായ മാത്രെ പുറത്താകുന്നത്. ആക്രമണം തുടർന്ന പതിമൂന്നുകാരൻ സൂര്യവംശി ടൂർണമെന്‍റില്‍ തുടർച്ചയായ രണ്ടാം അർധ സെഞ്ച്വറിയും കണ്ടെത്തി. അഞ്ച് സിക്സും ആറ് ഫോറും ഉള്‍പ്പെട്ടതായിരുന്നു ഇന്നിങ്സ്.വെറും 21.4 ഓവറില്‍ ഇന്ത്യ ലക്ഷ്യം നേടി. ആന്ദ്രെ സിദ്ധാർഥ് 22 റണ്‍സെടുത്ത് പുറത്തായപ്പോള്‍, ക്യാപ്റ്റൻ മുഹമ്മദ് അമാൻ 25 റണ്‍സും കെ.പി. കാർത്തികേയ 11 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു.
Featured
കുവൈറ്റിലെ ബാങ്കിനെ കബളിപ്പിച്ചു മുങ്ങി മലയാളികൾ; 700 കോടിയുടെ തട്ടിപ്പ്
തിരുവനന്തപുരം: കുവൈറ്റിലെ ബാങ്കിന്‍റെ കോടികള്‍ കബളിപ്പിച്ച സംഭവത്തില്‍ 1425 മലയാളികള്‍ക്കെതിരെ അന്വേഷണം. ഗള്‍ഫ് ബാങ്ക് കുവൈറ്റിന്‍റെ 700 കോടി കബളിപ്പിച്ചെന്നാണ് നിഗമനം.കുവൈറ്റിലെ ബാങ്കിന്‍റെ ശതകോടികള്‍ കബളിപ്പിച്ച സംഭവത്തില്‍ 1425 മലയാളികള്‍ക്കെതിരെ അന്വേഷണം. ഗള്‍ഫ് ബാങ്ക് കുവൈറ്റിന്‍റെ 700 കോടി കബളിപ്പിച്ചെന്നാണ് നിഗമനം.തട്ടിപ്പ് നടത്തിയവരില്‍ 700 മലയാളി നഴ്സുമാരും ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം. ബാങ്കിന്‍റെ പരാതിയില്‍ സംസ്ഥാനത്ത് പത്ത് കേസുകള്‍ രജിസ്റ്റർചെയ്തു. കോവിഡ് സമയത്താണ് തട്ടിപ്പ് നടന്നിട്ടുള്ളത്. ബാങ്കില്‍നിന്ന് കോടികള്‍ ലോണെടുത്ത ശേഷം ഇവർ കടന്നുകളയുകയായിരുന്നു.
50 ലക്ഷം മുതല്‍ രണ്ട് കോടി വരേയാണ് പലരും ലോണ്‍ എടുത്തത്. കഴിഞ്ഞ മാസം കുവൈറ്റിലുള്ള ഗള്‍ഫ് ബാങ്ക് കുവൈറ്റിന്‍റെ ജീവനക്കാർ തിരുവനന്തപുരത്ത് എത്തി എഡിജിപിയെ കണ്ടതായും വിവരമുണ്ട്. 2020-22 കാലത്താണ് ബാങ്കില്‍ നിന്ന് ചെറിയ തുക ലോണ്‍ എടുത്തത്. അതായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. ലോണെടുത്ത തുക കൃത്യമായി അടച്ച് പിന്നീട് 2 കോടി രൂപ വരെ വലിയ ലോണ്‍ എടുക്കുകയായിരുന്നു. ലോണ്‍ തുക കൈപ്പറ്റിയ ശേഷം ഇവർ കുവൈറ്റില്‍ നിന്നും മുങ്ങുകയായിരുന്നു.
-
Kerala5 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login