യുഎസിലെ സ്വാതന്ത്ര്യദിനാഘോഷ വെടിവയ്പ്: മരണ സംഖ്യ 6

ചിക്കാഗോ: അമേരിക്കയുടെ ജൂലൈ 4 സ്വാതന്ത്ര്യ ദിനാഘോഷ പരേഡിന് നേരേയുണ്ടായ വെടിവെപ്പിൽ മരണമടഞ്ഞവരുടെ എണ്ണം ആറായി. 24 പേർക്ക് പരിക്കേറ്റെന്നും ചിക്കാഗോ ഗവർണർ അറിയിച്ചു. ആറുമണിക്കൂർ തെരച്ചലിന് ശേഷം അക്രമിയായ 22 കാരനെ സുരക്ഷ സൈന്യം പിടികൂടി. 22 കാരനായ അക്രമി റോബർട്ട് ക്രീമോക്കാണ് പിടിയിലായത്.
അമേരിക്കയുടെ 246ാം സ്വാതന്ത്ര്യ ദിനമായിരുന്നു ഇന്നലെ. അത്യാഹ്ലാദത്തോടെയും അഭിമാനത്തോടെയും സ്വാതന്ത്ര്യ ദിന പരേഡ് കാണാനും അതിൽ പങ്കെടുക്കാനുമാണ് നൂറ് കണക്കിനാളുകൾ ഹൈലന്റ് പാർക്കിലെ തെരുവിലെത്തിയത്. പരേഡ് നടന്നുകൊണ്ടിരിക്കെയാണ് പെട്ടെന്ന് വെടിവെപ്പുണ്ടായത്. സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് അജ്ഞാതനായ ഒരാൾ പത്ത് മിനുറ്റോളം നിർത്താതെ വെടിയുതിർക്കുകയായിരുന്നു. കൗമാരക്കരനായ അക്രമിയുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Related posts

Leave a Comment