Connect with us
48 birthday
top banner (1)

Ernakulam

കളമശ്ശേരി സ്ഫോടനത്തിൽ മരണം എട്ടായി; പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇടുക്കി സ്വദേശി മരിച്ചു

Avatar

Published

on

കൊച്ചി: യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ കളമശ്ശേരിയിൽ നടന്ന സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. ഇടുക്കി സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ലില്ലി. ഇവരുടെ ഭർത്താവ് എകെ ജോൺ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.

പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി ലെയോണ പൗലോസ് (60), കളമശ്ശേരി സ്വദേശി മോളി ജോയ് (61), മലയാറ്റൂർ നീലീശ്വരത്തെ ലിബ്‌ന(ഏഴ്), അമ്മ സാലി, സഹോദരൻ പ്രവീൺ, തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് സംഭവത്തിൽ ഇതുവരെ മരിച്ച മറ്റുള്ളവർ. കേസിൽ അറസ്റ്റിലായ ഏക പ്രതി ഡൊമിനിക് മാർട്ടിൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഉള്ളത്.

Advertisement
inner ad

Ernakulam

നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി, നടിക്ക് ആശ്വാസം

Published

on

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന പരാതിയില്‍ ജില്ലാ സെഷന്‍സ് ജഡ്ജി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറുന്നതില്‍ ദിലീപിന്റെ എതിര്‍പ്പ് തള്ളിയാണ് നടപടി. അന്വേഷണ റിപ്പോര്‍ട്ട് രഹസ്യ രേഖയാക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല.

കോടതി കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ഹണി എം വര്‍ഗീസ് നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് അതിജീവിതയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തള്ളിയതിന് പിറകെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് ആരെന്ന് അറിയാനുള്ള തന്റെ അവകാശം ലംഘിക്കുകയാണെന്നായിരുന്നു ഉപഹര്‍ജിയിലെ വാദം. എന്നാല്‍ റിപ്പോര്‍ട്ട് രഹസ്യ രേഖയാക്കണമെന്നും പകര്‍പ്പ് നടിയ്ക്ക് കൈമാറരുതെന്നും ദിലീപ് കോടതിയെ അറിയിച്ചു. ഈ ആവശ്യം തള്ളിയ ജസ്റ്റിസ് കെ ബാബു പകര്‍പ്പിനായി ദിലീപ് അപേക്ഷ നല്‍കിയിട്ടുണ്ടോ എന്നും ആരാഞ്ഞു.

Advertisement
inner ad

2018 ജനുവരി ഒന്‍പത് രാത്രി 9.58, 2018 ഡിസംബര്‍ 13 ന് രാത്രി 10.58 എന്നീ സമയങ്ങളില്‍ നടത്തിയ പരിശോധന അനധികൃതമാണെന്നായിരുന്നു അതിജീവിതയുടെ ഹര്‍ജിയില്‍ പറയുന്നത്. 2021 ജൂലായ് 19 ന് പകല്‍ 12.19 മുതല്‍ 12.54 വരെ നടത്തിയ പരിശോധന സംബന്ധിച്ചും സംശയമുണ്ട്. ഇത്തരം കാര്യങ്ങളാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡജ് നടത്തിയത്. ഈ അന്വേഷണത്തില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്ന് കണ്ടെത്തിയാല്‍ ക്രമിനല്‍ നടപടി ചട്ടപ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിയില്ലെങ്കില്‍ വീണ്ടും അതിജീവിതയക്ക് നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാം.

Advertisement
inner ad
Continue Reading

Ernakulam

ബില്ലടക്കാത്തതിനെ തുടര്‍ന്ന് വിച്ഛേദിച്ച എറണാകുളം കളക്ട്രേറ്റിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു

Published

on

കൊച്ചി: ബില്ലടക്കാത്തതിനെ തുടര്‍ന്ന് വിച്ഛേദിച്ച എറണാകുളം കളക്ട്രേറ്റിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു കെ.എസ്.ഇ.ബി. ബില്ലടക്കാത്തതിനെ തുടര്‍ന്ന് 30 ഓഫീസുകളിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. ഇന്ന് കലക്ടറുമായി നടന്ന ചര്‍ച്ചക്കൊടുവിലാണ് ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കെ.എസ്.ഇ.ബിയിലെ ജീവനക്കാരെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ജില്ലാ സപ്ലൈ ഓഫിസ്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസ്, ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസ്, സര്‍വേ ഡപ്യൂട്ടി ഡയറക്ടറേറ്റ്, ഭക്ഷ്യ സുരക്ഷ ഡപ്യൂട്ടി കമ്മിഷണറേറ്റ്, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫിസ്, യുവജന ക്ഷേമ ഓഫിസ്, ട്രഷറി എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം, ജില്ലാ ഓഡിറ്റ് വിഭാഗം, സഹകരണ ജോയിന്റ് റജിസ്ട്രാര്‍ ഓഫിസ്, ഇറിഗേഷന്‍ ഓഫിസ്, ഇലക്ഷന്‍ ഗോഡൗണും അനുബന്ധ വിഭാഗവും തുടങ്ങിയവയാണ് വൈദ്യുതി കണക്ഷന്‍ വിഛേദിച്ച പ്രധാന ഓഫിസുകള്‍. 57 ലക്ഷം രൂപ വിവിധ ഓഫീസുകള്‍ ചേര്‍ന്ന് കെ.എസ്.ഇ.ബി കുടിശ്ശികയായി നല്‍കാനുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.പലതവണ നോട്ടിസ് നല്‍കിയിരുന്നതായി വൈദ്യുതി സെക്ഷന്‍ അധികൃതര്‍ അറിയിച്ചു. ചീഫ് എന്‍ജിനീയറുടെ നിര്‍ദേശ പ്രകാരമാണ് വൈദ്യുതി വിഛേദിച്ചത്.

Advertisement
inner ad
Continue Reading

Ernakulam

പിണറായി വിജയൻ ജയിലിൽ കിടക്കേണ്ട സമയം കഴിഞ്ഞു; കെ.സുധാകരൻ

Published

on

പിണറായി വിജയൻ ജയിലിൽ കിടക്കേണ്ട സമയം കഴിഞ്ഞുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ലൈഫ് മിഷൻ കേസിൽ ശിവശങ്കർ അകത്ത് പോയെങ്കിൽ പിണറായി വിജയനും ജയിലിൽ കിടക്കേണ്ടതല്ലെയെന്നും സുധാകരൻ ചോദിച്ചു. സമരാഗ്നി വേദിയിലായിരുന്നു വിമർശനം. മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന കര്‍ണാടക ഹൈക്കോടതി വിധി പുറത്തുവന്നതിന് ശേഷം പിണറായി വിജയന് സിപിഎമ്മില്‍ നിന്നുള്ള പിന്തുണ കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് പ്രതിരോധം ഒരുക്കാന്‍ ചാടി വീഴുന്ന നേതാക്കളെ ആരെയും കാണാനില്ലെന്നത് സിപിഎമ്മില്‍ പിണറായി യുഗത്തിന് അന്ത്യമാകുന്നുവെന്നതിന്‍റെ സൂചനയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഫെബ്രുവരി 9ന് ആരംഭിച്ച സമരാഗ്നി പ്രക്ഷോഭയാത്ര 10 ദിവസത്തിന് ശേഷമാണ് എറണാകുളം ജില്ലയിൽ പ്രവേശിച്ചത്. ആലുവയിൽ നടന്ന പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മതവും രാഷ്ട്രീയവും കൂ‌ട്ടികലർത്തി വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് ഉദ്ഘാടനത്തോടനു​ബന്ധിച്ച് രമേശ് ചെന്നിത്തല പറ‍ഞ്ഞു.

Advertisement
inner ad

സമരം നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും ആഞ്ഞടിച്ചു. കർണാടക ഊർജ്ജവകുപ്പ് മന്ത്രി കെ.ജെ ജോർജ് സമ്മേളനത്തെ അഭിസംബോധന ചെയ്തു. വൈകിട്ട് 3ന് മൂവാറ്റുപുഴയിൽ ജില്ലയിലെ അവസാന പൊതുസമ്മേളനം നടക്കും. പിന്നീട് സമരാഗ്നി പ്രക്ഷോഭയാത്ര ഇടുക്കി ജില്ലയിലേക്ക് കടക്കും.

Advertisement
inner ad
Continue Reading

Featured