അറസ്റ്റില്‍ പ്രതിഷേധിച്ച് സിഐക്ക് വധഭീഷണി, മനുഷ്യ വിസര്‍ജ്യം

കോഴിക്കോട്ഃ ആദിവാസികൗണ്‍സില്‍ ഭാരവാഹികളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതില്‍ പ്രകോപിതരായി സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ക്കു വധ ഭീഷണി. ഊമക്കത്തായി ലഭിച്ച ഭീഷണിക്കൊപ്പം മനുഷ്യവസര്‍ജ്യമടങ്ങിയ പാഴ്സലും ലഭിച്ചു.

സി ഐ വിനോദ് കൃഷ്ണനു നേര്‍ക്കാണു വധ ഭീഷണി. സംഭവത്തിൽ ഷോളയൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇന്നലെ രാവിലെയാണ് കോഴിക്കോടു നിന്ന് ഊമക്കത്തും കവറുമെത്തിയത്.സാധാണക്കാര്‍ക്ക് നേരെ നീതിപൂര്‍വമായ നടപടി എടുത്തില്ലെങ്കില്‍ വകവരുത്തുമെന്നാണ് അസഭ്യം നിറഞ്ഞ ഭീഷണിക്കത്തിന്റെ ഉള്ളടക്കം.

അടിപിടിക്കേസില്‍ വട്ടലക്കി ഊരിലെ ആദിവാസി ആക്‌ഷന്‍ കൗണ്‍സില്‍ ഭാരവാഹി വി എസ്.മുരുകന്‍, പിതാവ് ചെറിയന്‍ മൂപ്പന്‍ എന്നിവരെ ബലം പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്തതിന് പിന്നാലെ സിഐക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതില്‍ പ്രകോപിതരായ ആരെങ്കിലുമാകാം കത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. വ്യാപകമായ അന്വേഷണം തുടങ്ങി.

Related posts

Leave a Comment