മെഡി. കോളെജില്‍ കോവിഡ് രോഗിമരിച്ചത് ബന്ധുക്കളറിഞ്ഞത് രണ്ടു ദിവസം കഴിഞ്ഞ്

ആലപ്പുഴഃ കോവിഡ് ബാധിച്ചു ആശുപത്രി ഐസിയുവില്‍ മരിച്ച രോഗിയുടെ മരണവിവരം ബന്ധുക്കളറിഞ്ഞത് രണ്ടു ദിവസം കഴിഞ്ഞ്. ആശുപത്രി അധികൃതര്‍ക്കെതിരേ പരാതിയുമായി ബന്ധുക്കള്‍. ഹരിപ്പാട് സ്വദേശി ദേവദാസ് (55) ആണു മരിച്ചത്. കോവിഡ് ബാധിച്ച് വണ്ടാനം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കപ്പെട്ട ദേവദാസിന് അനുബന്ധ രോഗങ്ങള്‍ മൂലം മെഡിക്കല്‍ ഐസിയുവിലേക്കു മാറ്റി. ഇയാളുടെ ഭാര്യ കൂട്ടിരിപ്പിനു കൂടെയുണ്ടായിരുന്നു. എന്നാല്‍ ഐസിയുവിലേക്കു മാറ്റിയ ശേഷം ഒപ്പമിരിക്കാന്‍ കഴിഞ്ഞില്ല. അകത്തുള്ള ഭര്‍ത്താവിനെക്കുറിച്ചു വിവരമൊന്നും കി്ട്ടാതെ താന്‍ പുറത്തു കഴിയുകയായിരുന്നു എന്നാണിവര്‍ പറയുന്നത്. രണ്ടു ദിവസം കഴിഞ്ഞു മകള്‍ എത്തി ഐസിയുവില്‍ അന്വേഷിച്ചപ്പോഴാണ് രോഗി മരിച്ചതും മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയതും അറിയുന്നത്. ഇതേക്കുറിച്ച് അപ്പോള്‍ത്തന്നെ ആശുപത്രി സൂപ്രണ്ടിനു പരാതി നല്കി. പക്ഷേ ഒരു നടപടിയും ഉണ്ടായില്ലെന്നു മകള്‍ രമ്യ പറയുന്നു. തുടര്‍ന്നാണ് പരാതിയുമായി ആരോഗ്യ വകുപ്പ് അധികൃതരെ സമീപിച്ചതെന്നും അവര്‍ പറഞ്ഞു.

Related posts

Leave a Comment