മരണമഴ; രാജസ്ഥാനിൽ മരിച്ചവരുടെ എണ്ണം 80 കടന്നു

ജയ്പൂർ: ശക്തമായ മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ രാജസ്ഥാനിൽ മരണം 80 പിന്നിട്ടു. 55 പേർക്കാണ് പരിക്കേറ്റത്.
ബുണ്ഡിയിൽ 16പേരും സംസ്ഥാന തലസ്ഥാനമായ ജയ്പൂരിൽ 15 പേരും മരിച്ചു. ജയപൂരിലെ മരണത്തിൽ വലിയ പങ്കും മിന്നലേറ്റുള്ളവയാണ്.
125 മൃഗങ്ങൾ ചത്തതായും അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങളെക്കുറിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് പങ്കെടുത്ത യോഗത്തിലാണ് അധികൃതർ വ്യക്തമാക്കിയത്.മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം, കോട്ടയിലെ സങ്കോദ് പ്രദേശത്ത് ഒറ്റപ്പെട്ട 150 പേരെ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. ഒരു റെസിഡൻഷ്യൻ സ്‌കൂളിൽ കുടുങ്ങിയ അധ്യാപകരെയും വിദ്യാർഥികളെയുമാണ് രക്ഷപ്പെടുത്തിയത്. നാലു ദിവസത്തിനിടെ എസ്.ഡി.ആർ.എഫും മറ്റു രാക്ഷാദൗത്യ ഏജൻസികളും ആയിരത്തിലധികം പേരെയാണ് രക്ഷപ്പെടുത്തിയത്.

Related posts

Leave a Comment