Connect with us
48 birthday
top banner (1)

Featured

ബലാത്സംഗ കേസുകള്‍ക്ക് വധശിക്ഷ: ‘അപരാജിത’ ബില്‍ പശ്ചിമ ബംഗാള്‍ നിയമസഭ പാസാക്കി

Avatar

Published

on


കൊല്‍ക്കത്ത: ബലാത്സംഗ, ലൈംഗികാതിക്രമ കേസുകളിലെ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്ന ‘അപരാജിത’ ബില്‍ പശ്ചിമ ബംഗാള്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. കേന്ദ്ര നിയമം ഭേദഗതി ചെയ്താണ് ബില്‍ അവതരിപ്പിച്ചത്. ഗവര്‍ണറും കേന്ദ്രനിയമം ഭേദഗതി ചെയ്യുന്നതിനാല്‍ രാഷ്ട്രപതിയും ഒപ്പു വെക്കുന്നതോടെ ബില്‍ നിയമമാകും. ആദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്ര നിയമം ഭേദഗതി ചെയ്ത് ബില്‍ പാസാക്കുന്നത്. കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബംഗാള്‍ സര്‍ക്കാര്‍ അതിവേഗം പുതിയ നിയമത്തിന് രൂപം നല്‍കിയത്.

ബില്ലിനെ ചരിത്രപരവും മാതൃകാപരവുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി വിശേഷിപ്പിച്ചു. ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ സുപ്രധാനമായ ചുവടുവെപ്പ് അടയാളപ്പെടുത്തിക്കൊണ്ട്, ബലാത്സംഗത്തിനും മറ്റ് ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികള്‍ക്കുള്ള വധശിക്ഷ ‘അപരാജിത വിമന്‍ആന്‍ഡ് ചൈല്‍ഡ് ബില്‍ (പശ്ചിമ ബംഗാള്‍ ക്രിമിനല്‍ നിയമ ഭേദഗതി) 2024’ അവതരിപ്പിക്കുന്നു. ബലാത്സംഗം പോലുള്ള അതിക്രമങ്ങള്‍ തടയാന്‍ സാമൂഹിക പരിഷ്‌കരണങ്ങള്‍ വേണമെന്നും അവര്‍ പറഞ്ഞു. ഗവര്‍ണര്‍ സി.വി ആനന്ദ ബോസിനോട് ബില്ലില്‍ വേഗത്തില്‍ ഒപ്പിടാന്‍ ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയോട് മമത അഭ്യര്‍ഥിച്ചു.

Advertisement
inner ad

ഭാരതീയ ന്യായ് സന്‍ഹിത 2023, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത 2023, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം 2012 എന്നിവക്കു കീഴിലുള്ള വ്യവസ്ഥകളില്‍ ഭേദഗതികള്‍ ആവശ്യപ്പെടുന്ന ബില്‍ ഇരയുടെ പ്രായം പരിഗണിക്കാതെ തന്നെ ബാധകമായിരിക്കും. അത്തരം കേസുകളില്‍ ജീവപര്യന്തം തടവ് എന്നത് നിശ്ചിത വര്‍ഷങ്ങളല്ല, മറിച്ച് കുറ്റവാളിയുടെ ജീവിതത്തിന്റെ അവശേഷിക്കുന്ന വര്‍ഷങ്ങളായിരിക്കുമെന്നും ബില്‍ പറയുന്നു. സാമ്പത്തിക പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഉണ്ടാകും.

ബലാത്സംഗവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയം രണ്ടു മാസത്തില്‍ നിന്ന് 21 ദിവസമായി കുറക്കും. കുറ്റപത്രം തയ്യാറാക്കുന്നത് മുതല്‍ ഒരു മാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കും. കോടതി നടപടികളുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താല്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും ബില്ലില്‍ നിര്‍ദേശിക്കുന്നു. ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നവര്‍ക്കും സമാനമായ തടവ് വ്യവസ്ഥകളുണ്ട്.
ബില്ലില്‍ ഇക്കാര്യങ്ങളും പറയുന്നു

Advertisement
inner ad
1, സ്ത്രീകളെ പീഡിപ്പിക്കല്‍, ബലാത്സംഗം എന്നീ കേസുകളില്‍ കഠിന ശിക്ഷ
2, പോക്സോ നിയമത്തിലെ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കി
3, ബലാത്സംഗം ചെയ്യുന്നവരുടെ പ്രവൃത്തികള്‍ ഇരയുടെ മരണത്തില്‍ കലാശിക്കുകയോ അല്ലെങ്കില്‍ അവര്‍ക്ക് ഗുരുതരമായ മസ്തിഷ്‌ക ക്ഷതം സംഭവിക്കുകയോ ചെയ്താല്‍ അവര്‍ക്ക് വധശിക്ഷ.
4, ബില്ലിന് കീഴില്‍, അപരാജിത ടാസ്‌ക് ഫോഴ്സ് രൂപീകരിക്കും, പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ച് 21 ദിവസത്തിനുള്ളില്‍ ശിക്ഷ നടപ്പാക്കും
5, നഴ്സുമാരും വനിതാ ഡോക്ടര്‍മാരും സഞ്ചരിക്കുന്ന റൂട്ടുകള്‍ പരിരക്ഷിക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 120 കോടി രൂപ അനുവദിച്ചു
6, എല്ലായിടത്തും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും 
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കുംഭമേള: പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്; 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

Published

on

പ്രയാഗ്‍രാജ്: കുംഭമേള നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്. 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.റോഡുകളില്‍ മണിക്കൂറുകളായി വാഹനങ്ങള്‍ നിരങ്ങിനീങ്ങുകയാണ്. ഞായറാഴ്ച കുംഭമേളക്ക് വന്ന ലക്ഷക്കണക്കിന് തീർത്ഥാടകരാണ് മേള സ്ഥലത്ത് നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെ കാറുകളക്‍ലും മറ്റും കുടുങ്ങിക്കിടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്നാണ് നെറ്റിസണ്‍സ് ഇതേക്കുറിച്ച്‌ വിശേഷിപ്പിക്കുന്നത്. മധ്യപ്രദേശ് വഴി മഹാകുംഭമേളക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങളുടെ നിര 200-300 കിലോമീറ്റർ ദൂരെ വരെ നീണ്ടുനില്‍ക്കുകയാണ്. ഇതോടെ വിവിധ ജില്ലകളിലൂടെയുള്ള ഗതാഗതം നിർത്തിവെക്കാൻ പൊലീസ് നിർദേശം നല്‍കി.പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങള്‍ തിരക്ക് ഒഴിവാക്കുന്നതിനായി മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ തടഞ്ഞുവെച്ചതായി പി.ടി.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വാഹനങ്ങളിലുള്ളവരോട് സുരക്ഷിതമായ താമസസ്ഥലങ്ങള്‍ കണ്ടെത്താൻ പൊലീസ് ആവശ്യപ്പെട്ടു.

Continue Reading

Featured

ത്രി​വേ​ണി സം​ഗ​മ​ത്തി​ൽ സ്നാ​നം ന​ട​ത്തി രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു

Published

on

പ്ര​യാ​ഗ്‌​രാ​ജ് : മ​ഹാ​കും​ഭ​മേ​ള​യുടെ ഭാഗമായി പ്ര​യാ​ഗ്‌​രാ​ജി​ലെ ത്രി​വേ​ണി സം​ഗ​മ​ത്തി​ൽ സ്നാ​നം ന​ട​ത്തി രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു. കും​ഭ​മേ​ള​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക പൂ​ജ​യി​ലും രാ​ഷ്ട്ര​പ​തി പ​ങ്കെ​ടു​ത്തു. രാ​വി​ലെ 10.30ന് ​പ്ര​യാ​ഗ്‌​രാ​ജി​ല്‍ എ​ത്തി​യ രാ​ഷ്ട്ര​പ​തി​യെ ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​ര്‍ ആ​ന​ന്ദി ബെ​ന്‍ പ​ട്ടേ​ല്‍, മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു. ഹ​നു​മാ​ന്‍ ക്ഷേ​ത്ര​ത്തി​ലും രാ​ഷ്ട്ര​പ​തി സ​ന്ദ​ര്‍​ശ​നം ന​ട​ത്തും.

രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​ലി​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് പ്ര​യാ​ഗ്‌​രാ​ജി​ല്‍ ഒ​രു​ക്കി​യി​രു​ന്ന​ത്. നേ​ര​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യും കും​ഭ​മേ​ള​യി​ല്‍ എ​ത്തി​യി​രു​ന്നു. ത്രി​വേ​ണീ തീ​ര​ത്ത് ന​ട​ന്ന പ്ര​ത്യേ​ക പൂ​ജ​ക​ള്‍​ക്ക് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ത്ര​വേ​ണീ സം​ഗ​മ​ത്തി​ല്‍ സ്‌​നാ​നം ന​ട​ത്തി​യി​രു​ന്നു.

Advertisement
inner ad
Continue Reading

Featured

മണിപ്പൂർ മുഖ്യമന്ത്രി എൻ. ബീരേൻ സിങ് രാജിവച്ചു; രാജി, കോൺഗ്രസ് അവിശ്വാസവും കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ്

Published

on

ഇംഫാൽ: മണിപ്പൂർ കലാപം ആളിക്കത്തിച്ച് മൂകസാക്ഷിയായി നിന്ന ബീരേൻ സിങ് ഒടുവിൽ രാജിവെച്ചു. നിയമസഭയിൽ കോൺഗ്രസ് നേത്യത്വത്തിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം നേരിടുന്നതിന് ഒരു ദിവസം മുമ്പാണ് പാളയത്തിൽ പട ഭയന്ന് ബീരേൻ സിങ് ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് രാജി സമർപ്പിച്ചത്.

ബിജെപിയിൽ ബീരേൻസിങിനെതിരേ ഒരു വിഭാഗം എംഎൽഎമാർ രംഗത്തു വന്നതോടെ ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. അമിത് ഷായുടെ വസതിയിൽ 15 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച്‌ചയിലാണ് രാജിനിർദ്ദേശമുണ്ടായത്. ബിജെപിയിലെയും നാഗാ പീപിൾസ് ഫ്രണ്ടിലെയും (എൻപിഎഫ്) 14 എംഎൽഎമാർ ബീരേൻ സിങ്ങിനൊപ്പം ഉണ്ടായിരുന്നു. തുടർന്ന് ഇംഫാലിലേക്ക് മടങ്ങിയ ഉടൻ ബീരേൻ സിങ് ഗവർണർക്ക് രാജി സമർപ്പിച്ചു. മണിപ്പുരിന്റെ ചുമതലയു ബിജെപി നേതാവ്. സംബിത് പത്രയും ബിജെപി സംസ്ഥാന പ്രസിഡന്റ് എ. ശാരദാ ദേവിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ബിരേൻ സിങ് സർക്കാരിനെതിരെ മണിപ്പൂർ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. അതേസമയം, മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കും. മുഖ്യമന്ത്രി രാജിവെച്ച സാഹചര്യത്തിൽ മണിപ്പൂർ നിയമസഭ മരവിപ്പിച്ചു. ഗവർണർ അജയ് ഭല്ല ഇന്ന് ഡൽഹിയിലേക്ക് തിരിക്കും.

Advertisement
inner ad

2023-ൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന അക്രമ സംഭവങ്ങളിൽ 77ശതമാനം മണിപ്പൂരിൽ നിന്നാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടുണ്ട്. മണിപ്പൂർ കലാപം നിയന്ത്രിക്കുന്നതിൽ ബിരേൻസിങ് സർക്കാർ പൂർണപരാജയമായിരുന്നു. 2023 മേയിൽ തുടങ്ങിയ കലാപത്തിൽ 250 അധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർ ഭാവനരഹിതരാവുകയും ചെയ്തു. നൂറുകണക്കിന് പേർക്കാണ് പരിക്കേറ്റത്. കലാപത്തിൻ്റെ പേരിൽ രൂക്ഷവിമർശനം നേരിടേണ്ടിവന്ന ബിരേൻസിങ് അധികാരത്തിൽ ഏറെക്കാലം കടിച്ചുതൂങ്ങി നിൽക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ഗത്യന്തരമില്ലാതെ രാജിവെക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിലധികമായി കലുഷിതമായ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് മണിപ്പുർ. ഇവിടെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാൻ സാധിക്കാതിരുന്നത് ഭരണകക്ഷി എംഎൽഎമാരിൽ ഉൾപ്പെടെ കടുത്ത എതിർപ്പിനു വഴിവെച്ചു. പല സഖ്യകക്ഷികളും ബിജെപി സർക്കാരിനുള്ള പിന്തുണയും പിൻവലിച്ചിരുന്നു.

മണിപ്പുരിൻ്റെ നല്ല ഭാവിക്കുവേണ്ടി തുടർന്നും പ്രവർത്തിക്കുമെന്നും നാർക്കോ ടെററിസം മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയ്‌ക്കെതിരേ ശക്തമായി നിലപാട് സ്വീകരിക്കുമെന്നാണ് ബീരേൻസിങിൻ്റെ രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്. മണിപ്പുരിലുണ്ടായ കലാപത്തിൽ പുതുവർഷത്തലേന്ന് അദ്ദേഹം ജനങ്ങളോട് മാപ്പ് അപേക്ഷിച്ചിരുന്നു. മെയ്‌തി-കുക്കി വിഭാഗങ്ങൾ 2023 മേയിൽ സംഘർഷമാരം ആരംഭിച്ചശേഷം ആദ്യമായായിരുന്നു അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ മാപ്പുപറച്ചിൽ

Advertisement
inner ad
Continue Reading

Featured