വിദ്യാർത്ഥിനിയുടെ ദുരൂഹമരണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: കാസർകോഡ് ദേളിയിലെ സ്വകാര്യ സ്‌കൂളിൽ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു.  മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി. മനോജ്കുമാർ  സ്വമേധയായാണ് കേസെടുത്തത്. കാസർഗോഡ് ജില്ലാ പോലീസ് മേധാവി, ബേക്കൽ ഡി.വൈ.എസ്.പി, മേൽപറമ്പ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ,  ജില്ലാ ബാലസംരക്ഷണ ഓഫീസർ എന്നിവരോട് ഒക്‌ടോബർ 4 നകം റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദ്ദേശം നൽകി.

Related posts

Leave a Comment