Delhi
സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വിദ്യാർഥികളുടെ മരണം; അന്വേഷണം ഏറ്റെടുത്ത് സിബിഐ

ഡൽഹി: ഡൽഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വിദ്യാർഥികൾ മരിച്ച കേസിന്റെ അന്വേഷണം ഏറ്റെടുത്ത് സിബിഐ. മലയാളിയായ നെവിൽ ഡാൽവിൻ ഉൾപ്പെടെ 3 വിദ്യാർഥികൾ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച കേസ് സിബിഐക്ക് കൈമാറാൻ ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പോലീസിനെ രൂക്ഷമായി വിമർശിച്ച കോടതി സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി അപകടത്തിനു കാരണമായിട്ടുണ്ടെന്നും കേസിന്റെ ഗൗരവം പരിഗണിച്ചു സിബിഐയ്ക്ക് നൽകുകയാണെന്നും പറഞ്ഞു. കഴിഞ്ഞ 27നാണ് രജീന്ദർ നഗറിലെ റാവൂസ് സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ മഴവെള്ളം ഇരച്ചുകയറിയുണ്ടായ അപകടത്തിൽ കാലടി നീലൂർ സ്വദേശി നെവിൽ ഡാൽവിൻ അടക്കമുള്ളവർ മരിച്ചത്.
Delhi
മലയോര ജനവിഭാഗത്തിനെതിരായ അധിക്ഷേപം; ഉത്തരാഖണ്ഡ് ധന-പാർലമെന്ററികാര്യ മന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ രാജിവെച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ധന-പാർലമെന്ററി കാര്യ മന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ രാജിവെച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് പ്രേംചന്ദ് അഗര്‍വാള്‍ രാജിക്കത്ത് കൈമാറി. നിയമസഭയില്‍ മലയോര ജനവിഭാഗത്തെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു പ്രേംചന്ദിന്‍റെ വിവാദമായ പരാമര്‍ശം.ഫെബ്രുവരി അവസാന ആഴ്ച നടന്ന സംസ്ഥാന ബജറ്റ് സമ്മേളനത്തിലായിരുന്നു പ്രേംചന്ദ് അഗർവാളിന്റെ വിവാദ പരാമർശം. ഉത്തരഖാണ്ഡ് പഹാഡികള്‍ക്ക് (ഗിരി നിവാസികള്‍ക്ക്) വേണ്ടി മാത്രം സൃഷ്ടിച്ചതല്ലെന്നായിരുന്നു മുൻ ധനമന്ത്രിയുടെ പ്രസ്താവന. കോണ്‍ഗ്രസ് എംഎല്‍എ മദൻ സിങ് ബിഷിത്തുമായി ഉണ്ടായ തർക്കത്തിനിടയിലായിരുന്നു പരാമർശം.
സഭയിലെ പ്രസ്താവനയ്ക്ക് പിന്നാലെ ധനമന്ത്രി ഗിരി നിവാസി വിരുദ്ധ സമീപനമാണ് പുലർത്തുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇതിനെ പ്രതിരോധിക്കാൻ മന്ത്രി നടത്തിയ പ്രസ്താവനകള്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമായി. രാജസ്ഥാനില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും ഉള്ളവരാണ് കുന്നുകളില്‍ താമസിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ കൂട്ടിച്ചേർക്കല്‍. മന്ത്രിയുടെ പ്രസ്താവനകള്‍ ഭരണകക്ഷിയായ ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രേംചന്ദിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ ബിജെപി വലിയ തോതില്‍ പ്രതിപക്ഷ പ്രതിഷേധങ്ങളാണ് നേരിട്ടത്. പ്രതിഷേധം കനത്തതോടെയാണ് മന്ത്രി രാജിവച്ച് പുറത്തുപോയത്.
Delhi
ആശമാരുടെ പ്രശ്നങ്ങള്‍ അറിയിക്കാൻ പോയ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിനെ തിരിച്ചയച്ച് കേന്ദ്രധനമന്ത്രി
പോയി കണക്കുമായി വരാൻ നിർദ്ദേശം

ന്യൂഡൽഹി: തിരുവനന്തപുരത്ത് ആശവർക്കർന്മാർ സമരം തുടരുന്നതിനിടെ ആശമാരുടെ പ്രശ്നങ്ങള്‍ അറിയിക്കാൻ പോയ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിനെ കണക്ക് ചോദിച്ച് തിരിച്ചയച്ച് കേന്ദ്രധനമന്ത്രി. കേരളത്തിൻറെ ആവശ്യം സംബന്ധിച്ച് നിർമല സീതാരാമൻ കുറിപ്പ് ചോദിച്ചെങ്കിലും കണക്കുകളെ സംബന്ധിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു കെ.വി തോമസിന്റെ പ്രതികരണം. തിങ്കളാഴ്ച വിശദമായ കുറിപ്പ് നല്‍കുമെന്ന് കെ.വി. തോമസ് അറിയിച്ചു.
ആശമാരെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ പ്രകോപിതനായി കെ.വി.തോമസ് മറുപടി പൂർത്തിയാക്കാതെ മടങ്ങി.
Delhi
കള്ളസർവ്വെയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത; ദി ന്യൂ ഇന്ത്യൻ എക്സ്സ്പ്രസ്സ് പത്രത്തിനെതിരെ എഐസിസി ലീഗൽ നോട്ടീസ്

ഡൽഹി: കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ട് സത്യവിരുദ്ധമായ വാർത്ത പ്രസിദ്ധീകരിച്ച ദി ന്യൂ ഇന്ത്യൻ എക്സ്സ്പ്രസ്സ് പത്രത്തിനെതിരെ എഐസിസി ലീഗൽ സെൽ നോട്ടീസ് അയച്ചതായി എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി അറിയിച്ചു.
അടിസ്ഥാനരഹിതവും അവാസ്‌വും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തയാണ് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെടുത്തി ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് നൽകിയത്. ഈ വാർത്തയിലെ തെറ്റായ ഉള്ളടക്കം പിൻവലിച്ച് ഖേദം രേഖപ്പെടുത്തിയില്ലെങ്കിൽ സിവിലും ക്രിമിനലുമായ നടപടികൾ കോൺഗ്രസ് സ്വീകരിക്കുമെന്നും എഐസിസി ലീഗൽ സെല്ലിൻ്റെ നോട്ടീസിൽ വ്യക്തമാക്കി.
അടിസ്ഥാനരഹിതമായ വാർത്തകൾ കോൺഗ്രസിനെതിരെ പ്രചരിപ്പിക്കുന്നത് പതിവായി. ഇത്തരത്തിൽ വസ്‌തുതാവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടിയുമായി കോൺഗ്രസ് മുന്നോട്ട് പോകും.കോൺഗ്രസ് പാർട്ടിക്കെതിരെ ഇത്തരം കുപ്രചരണങ്ങൾ നിക്ഷിപ്‌ത താൽപ്പര്യക്കാരുടെ ഗൂഢാലോചനയുടെ ഭാഗമായി അഴിച്ചുവിടുന്നതാണ്. ഇതിനെതിരെ കോൺഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു.
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയസാധ്യതയെ മങ്ങലേൽപ്പിക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടക്കുന്നതായി എഐസിസിയുടെ സർവെ സംഘം കണ്ടെത്തിയെന്ന തരത്തിലാണ് ദേശീയ ഇംഗ്ലീഷ് ദിനപത്രം വാർത്ത പ്രസിദ്ധീകരിച്ചത്. ഇത്തരത്തിൽ ഏതെങ്കിലും സർവെ നടത്താൻ എഐസിസി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അങ്ങനെയിരിക്കെ കോൺഗ്രസിൻ്റെ രാഷ്ട്രീയ എതിരാളിയായ സിപിഎമ്മുമായി ചേർന്ന് പച്ചനുണ പ്രചരിപ്പിച്ച് പൊതുസമൂഹത്തിലും വോട്ടർമാർക്കിടയിലും ആശയക്കുഴപ്പം സൃഷ്‌ടിക്കാനുള്ള മനഃപൂർവ്വമായ ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. പ്രാരംഭനടപടിയുടെ ഭാഗമായാണ് തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകിയ ദേശീയ ഇംഗ്ലീഷ് മാധ്യമത്തിനെതിരെ നോട്ടീസ് നൽകിയത്. വാർത്ത പിൻവലിച്ച് മാപ്പുപറഞ്ഞില്ലെങ്കിൽ തുടർ നടപടിയായി എഐസിസി ലീഗൽ സെൽ കേസ് ഫയൽ ചെയ്യുമെന്നും കെ.സി.വേണുഗോപാൽ അറിയിച്ചു.
കേരളത്തിലെ ജനങ്ങളുടെ ഹിതം പരിശോധിച്ചാൽ അവർ യുഡിഎഫിനെ അവർ വോട്ടു ചെയ്യു. ഒറ്റക്കെട്ടായിട്ടാണ് സംസ്ഥാനനത്ത് കോൺഗ്രസ് നേതാക്കൾ പാർട്ടിയെ അധികാരത്തിലെത്തിക്കാൻ പ്രയത്നിക്കുന്നത്. കേരളത്തിൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തുക എന്നതാണ് ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും ദൗത്യം. അതുകൊണ്ട് തന്നെ കോൺഗ്രസിന്റെ തകർച്ച ആഗ്രഹിക്കുന്നവരെ കൂട്ടുപിടിച്ച നൽകുന്ന ഇത്തരം വാർത്തകൾ കോൺഗ്രസിൻ്റെ കെട്ടുറപ്പിനെ ഒരുവിധത്തിലും ബാധിക്കില്ലെന്നും ഈ കള്ള വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait1 week ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login