Connect with us
48 birthday
top banner (1)

Kollam

നഴ്സിങ് വിദ്യാർത്ഥിയുടെ മരണം; പ്രതിഷേധം ശക്തമാക്കി കെഎസ്‌യു

Avatar

Published

on

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിൻറെ ദുരൂഹമരണത്തിൽ പ്രതിഷേധം ശക്തമാക്കി കെഎസ്‌യു. ചുട്ടിപ്പാറ നഴ്സിങ് കോളജിലേക്കു കെഎസ്‌യു നടത്തിയ മാർച്ച് പോലീസ് അക്രമാസക്തമാക്കാൻ ശ്രമിച്ചു. അതേസമയം,അമ്മുവിന്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അച്ഛൻ സജീവ് പറഞ്ഞിരുന്നു.

തൻ്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും സത്യസന്ധമായ അന്വേഷണം നടക്കണമെന്നും സജീവ് ആവശ്യപ്പെട്ടിരുന്നു. നിരവധി തവണ കോളേജ് പ്രിൻസിപ്പലിനെ വിളിച്ചു. പകുതി കേൾക്കുമ്പോൾ ഫോൺ കട്ട് ചെയ്യും. ഫ്രൊഫ. എൻ അബ്ദുൽ സലാം തങ്ങളെ കേൾക്കാൻ തയാറായില്ലെന്നും സജീവ് പറഞ്ഞു അലീന ,അഞ്ജന, അഷിത എന്നിവർ മകളെ മാനസികമായി പീഡിപ്പിക്കുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്തു എന്നും സജീവ് ആരോപിച്ചിരുന്നു.

Advertisement
inner ad

ചുട്ടിപ്പാറ സ്‌കൂൾ ഓഫ്‌ മെഡിക്കൽ എഡ്യൂക്കേഷനിലെ വിദ്യാർത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് (22) കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പൂജാ ബംപര്‍ കരുനാഗപ്പള്ളിയിലേക്ക്; ദിനേശ് കുമാര്‍ ഹാപ്പിയാണ്

Published

on

കൊല്ലം: കേരള സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ പൂജ ബംപറടിച്ചത് കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ദിനേശ് കുമാറിന്. കൊല്ലത്തെ ജയകുമാര്‍ ലോട്ടറി സെന്ററില്‍നിന്ന് പത്ത് ടിക്കറ്റാണ് ദിനേശ് എടുത്തത്. അതിലൊന്നിനാണ് 12 കോടി കിട്ടിയത്. ഒന്നാം സമ്മാനത്തിന് പുറമെ ദിനേശ്കുമാറിന് ഏജന്‍സി കമ്മീഷനും കിട്ടും. പത്തു ലോട്ടറി ഒരുമിച്ചെടുത്ത ഉപ ഏജന്റ് എന്ന നിലയിലാണിത്.

നറുക്കെടുപ്പ് നടന്ന ബുധനാഴ്ച തന്നെ തനിക്കാണു സമ്മാനമെന്ന് മനസിലാക്കിയെങ്കിലും ആരോടും പറഞ്ഞില്ല. ഇന്നലെ സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കിയ ശേഷമാണ് വീട്ടുകാരെപ്പോലും ദിനേശ് കുമാര്‍ വിവരം അറിയിച്ചത്. കിട്ടുന്ന വരുമാനത്തില്‍ നിന്ന് ചെറിയൊരു വിഹിതം പാവങ്ങളെ സഹായിക്കാന്‍ നീക്കി വയ്ക്കുന്ന ശീലമുള്ള ദിനേശ് കുമാര്‍ ബംപര്‍ ലോട്ടറി സമ്മാനത്തിന്റെ ഒരു ഭാഗവും അതിനായി മാറ്റി വയ്ക്കും. നാട്ടില്‍ പല തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവിധി പേരുണ്ട്. അവര്‍ക്ക് ആകാവുന്ന തരത്തില്‍ സഹായം നല്‍കണം- ദിനേശ് കുമാര്‍ പറയുന്നു.
2019-ല്‍ 12 കോടിയുടെ സമ്മാനം നഷ്ടമായത് തൊട്ടടുത്ത നമ്പറിനാണ് . അന്നേ ലോട്ടറി അടിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. ഇടയ്ക്ക് ഒരു തവണ 50,000 രൂപയും 10,000 രൂപയും അടിച്ചിട്ടുണ്ട്. കോടീശ്വരനായതില്‍ ഭയമൊന്നുമില്ല. ജീവിതം പഴയതുപോലെ തന്നെയായിരിക്കും. കിട്ടിയ പണം കുറച്ചു കാലത്തേക്കു സ്ഥിരനിക്ഷേപമായി സൂക്ഷിക്കും. അതിനു ശേഷം ആലോചിച്ചു വേണ്ടതു ചെയ്യും. ഇതുവരെ ജീവിച്ചതുപോലെ സാധാരണക്കാരനായി ജീവിക്കാനാണിഷ്ടം- ദിനേശ് കുമാര്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Alappuzha

പൂജ ബംപർ 12 കോടി JC 325526 എന്ന ടിക്കറ്റിന്

Published

on

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപറിന്റെ ഒന്നാം സമ്മാനം JC 325526 എന്ന ടിക്കറ്റിന്. കൊല്ലത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ലോട്ടറി ഏജന്റായ ലയ എസ്.വിജയന്‍ കായംകുളം സബ് ഓഫീസില്‍നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. 39 ലക്ഷം പൂജാ ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. 12 കോടി രൂപയാണ് ബംപര്‍ സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം അഞ്ച് പേർക്ക്. ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം 10 ലക്ഷംരൂപയാണ് മൂന്നാം സമ്മാനം. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.

Continue Reading

Kollam

ജല അതോറിറ്റിയെ സ്വകാര്യവൽക്കരിക്കാനുള്ള പിണറായി സർക്കാരിൻ്റെ നീക്കം അനുവദിക്കില്ല: രാജേന്ദ്ര പ്രസാദ്

Published

on

കൊല്ലം : കേരള ജനതയ്ക്ക് വർഷങ്ങളായി കുടിവെള്ളം വിതരണം ചെയ്യുന്ന പൊതുമേഖലാ സ്ഥാപനത്തെ കടക്കെണിയിലാക്കി സ്വകാര്യവൽക്കരിക്കാനുള്ള പിണറായി സർക്കാരിൻ്റെ നീക്കം ജനങ്ങളെയും ജീവനക്കാരെയും അണിനിരത്തി ചെറുത്തു തോൽപ്പിക്കുമെന്ന് ഡി സി സി പ്രസിഡൻ്റ് രാജേന്ദ്ര പ്രസാദ് അഭിപ്രായപ്പെട്ടു. കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന “സേവ് വാട്ടർ അതോറിറ്റി” ക്യാമ്പയിൻ്റെ ഭാഗമായി കൊല്ലം ജല അതോറിറ്റി ഓഫീസിനു മുന്നിൽ നടത്തിയ സമരശൃംഖല ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജേന്ദ്ര പ്രസാദ്.

കേന്ദ്ര സർക്കാർ സഹകരണത്തോടുകൂടി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതി പോലും സംസ്ഥാന സർക്കാർ വിഹിതം നൽകാത്തതിനാൽ ഇഴഞ്ഞുനീങ്ങുകയാണ്. സംസ്ഥാന സർക്കാരിൻ്റെ വിഹിതമായി ജല അതോറിറ്റിക്ക് നൽകേണ്ട 12000 കോടി രൂപ നൽകാതെ അത് ജല അതോറിറ്റിയെക്കൊണ്ട് തന്നെ വായ്പ എടുത്ത് അതിൻ്റെ ഭീമമായ തിരിച്ചടവും ജല അതോറിറ്റി തന്നെ കണ്ടെത്തണമെന്ന വിചിത്രമായ നിലപാട് സ്വീകരിക്കുകയാണ്.

Advertisement
inner ad

ഏ ഡി ബി ക്കെതിരെ സമരം നടത്തിയ പാർട്ടി നേതൃത്വം കൊടുക്കുന്ന സർക്കാർ കൊച്ചി – തിരുവനന്തപുരം കോർപ്പറേഷനിലെ കുടിവെള്ള വിതരണ ശൃംഖലയുടെ നവീകരണത്തിനായി ഏഡിബിയിൽ നിന്ന് 2511 കോടി വായ്പ എടുക്കുകയും ജലവിതരണമുൾപ്പെടെയുള്ള ചുമതല ജലഅതോറിറ്റിയിൽ നിന്ന് എടുത്തു മാറ്റി എ ഡി ബി നിർദ്ദേശിച്ച സീയൂസ് എന്ന ഫ്രഞ്ച് കമ്പനിയെ ഏൽപ്പിക്കുകയാണ്.

ഇതെല്ലാം പൊതുമേഖലാ സ്ഥാപനമായ ജല അതോറിറ്റിയെ കടക്കെണിയിലാക്കി സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ്. ഇത്തരം തെറ്റായ പ്രവണതകളെ ജനങ്ങളെയും ജീവനക്കാരെയും ഒന്നിച്ചണിനിരത്തി ചെറുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി വിനോദ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം സി റിജിത് മുഖ്യപ്രഭാഷണം നടത്തി. ടി എസ് ഷൈൻ, സി എസ് ജോയൽ സിംഗ് ,പി എസ് ഷാജി, സജീവ് ആർ, ശ്രീകുമാർ ബി എസ്, അരുൺ ഷൂരി എന്നിവർ പ്രസംഗിച്ചു.

Advertisement
inner ad
Continue Reading

Featured