Connect with us
48 birthday
top banner (1)

Kerala

മലപ്പുറം ആമയൂരിലെ നവവധുവിന്റെ മരണം; സുഹൃത്ത് ജീവനൊടുക്കി

Avatar

Published

on

മലപ്പുറം: ആമയൂരിൽ പതിനെട്ടുകാരിയായ നവവധു തൂങ്ങി മരിച്ച സംഭവത്തില്‍ അന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തായ 19കാരൻ തൂങ്ങി മരിച്ചു. കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സജീർ ഇന്നലെ ആശുപത്രിയിൽ നിന്നും ആരും അറിയാതെ പോയിരുന്നു.

ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ ഷൈമ സിനിവർ വീട്ടിൽ തൂങ്ങി മരിച്ചത്. ഈ മാസം മൂന്നിനായിരുന്നു സംഭവം. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു മരണം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആൺസുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിൻ്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടിയെന്നും ഇതേത്തുടർന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Advertisement
inner ad

Featured

സി.ആർ രാമചന്ദ്രൻ
പുരസ്കാരം
ഡോ. ശൂരനാട് രാജശേഖരന്

Published

on

കൊല്ലം: മുതിർന്ന മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ, സീനിയർ ജേണലിസ്റ്റ് ഫോറം എന്നിവയുടെ സംസ്ഥാന പ്രസിഡന്റുമായിരുന്ന സി.ആർ. രാമചന്ദ്രന്റെ സ്മരണയ്ക്ക് സി.ആർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ അവാർഡ് വീക്ഷണം മാനേജിങ് എഡിറ്റർ ഡോ. ശൂരനാട് രാജശേഖരന്. അരനൂറ്റാണ്ട് കാലത്തെ സുദീർഘമായ പത്രപ്രവർത്തന പാരമ്പര്യം, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ്, കോളമിസ്റ്റ്, ഒരു ഡസണോളം കൃതികളുടെ കർത്താവ് എന്നിവയിലെ മികവ് മുൻനിർത്തിയാണ് ഡോ. രാജശേഖരന് അവാർഡ് നൽകുന്നതെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് എസ്. സുധീശൻ, സെക്രട്ടറി കെ. സുന്ദരേശൻ, ട്രഷറർ ഡി. വേണുഗോപാൽ എന്നിവർ അറിയിച്ചു.
പത്രപ്രവർത്തനത്തിനു പുറമേ രാഷ്ട്രീയ തലത്തിലും മികവും കഴിവും തെളിയിച്ചിട്ടുള്ളയാളാണ് രാജശേഖരൻ. കേരള വിദ്യാർഥി യൂണിയനിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം പിന്നീട് ഡിസിസി പ്രസിഡന്റ്, കെപിസിസി വൈസ് പ്രസിഡന്റ്, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, എൽഐസി ഡയറക്റ്റർ ബോർഡ് അംഗം തുടങ്ങിയ നിലകളിലും തിളങ്ങി. നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമാണ്. കൊല്ലത്തു നിന്ന് ലോക്സഭയിലേക്കും ചത്തന്നൂരിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്.
സി.ആർ രാമചന്ദ്രന്റെ ഏഴാം ചരമവാർഷിക ദിനമായ ഏപ്രിൽ 23നു രാവിലെ 10.30 ന് കൊല്ലം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പുരസ്കാരം സമ്മാനിക്കും. ‘വാർത്തകളുടെ നേരും നേരുകേടും’ എന്ന വിഷയത്തെ ആസ്പദമാക്കി എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും.

Continue Reading

Featured

മുണ്ടക്കൈ -ചൂരല്‍മല നിവാസികള്‍ക്ക് വീടുകളൊരുങ്ങുന്നു; മാതൃകാ ടൗണ്‍ഷിപ്പിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

Published

on

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായ മുണ്ടക്കൈ -ചൂരല്‍മല നിവാസികള്‍ക്ക് വീടുകളൊരുങ്ങുന്നു. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിർമിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.വലിയൊരു ജീവകാരുണ്യമാണ് ഫലവത്താകുന്നത്. വലിയ സ്രോതസായി പ്രതീക്ഷിച്ചത് കേന്ദ്രസഹായമാണ്. കിട്ടിയത് വായ്പാ രൂപത്തിലുള്ള തീർത്തും അപര്യാപ്തമായ തുകയാണ്. കേന്ദ്ര സഹായത്തിന്‍റെ അഭാവത്തിലും പുനരധിവാസവുമായി നാം മുന്നോട്ട് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. അസാധാരണ ദൗത്യം ഏറ്റെടുത്ത് മുന്നേറാൻ നമുക്കുണ്ടായ ധൈര്യം പകർന്നത് നമ്മുടെ നാടിന്‍റെ ഒരുമയും ഐക്യവും മനുഷ്യത്വവുമാണെന്നും അദ്ദേഹം പറഞ്ഞു. ഏഴുസെന്‍റ് സ്ഥലത്ത് ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമിക്കുന്നത്. രണ്ട് ബെഡ്റൂം, ഹാള്‍, അടുക്കള, വരാന്ത, ഡൈനിംഗ്, സ്റ്റോർ ഏരിയ എന്നിങ്ങനെയാണ് നിർമാണം. ഒന്നരയേക്കറില്‍ മാർക്കറ്റ്, ആധുനിക അങ്കണവാടി, പാർക്കിംഗ് ഏരിയാ, ഡിസ്പെൻസറി, കമ്മ്യൂണിറ്റി ഹാള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഓപ്പണ്‍ എയർ തിയറ്റർ, ഫുട്ബോള്‍ മൈതാനം, മാലിന്യസംസ്കരണ സംവിധാനം എന്നിവയും പദ്ധതിയിലുണ്ട്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ കെ.രാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രിയങ്ക ഗാന്ധി എംപി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Idukki

മൂന്നാര്‍ ആനയിറങ്കല്‍ ഡാമിൽ നീന്തുന്നതിനിടെ ഗൃഹനാഥന്‍ മുങ്ങി മരിച്ചു

Published

on

ഇടുക്കി: മൂന്നാര്‍ ആനയിറങ്കല്‍ ഡാമിൽ നീന്തുന്നതിനിടെ ഗൃഹനാഥന്‍ മുങ്ങി മരിച്ചു. നെടുങ്കണ്ടം മൈനര്‍സിറ്റി പുത്തന്‍പറമ്പില്‍ രാജന്‍ സുബ്രഹ്മണി (55) ആണ് മരിച്ചത്. പൂപ്പാറയില്‍ മേസ്തിരി പണിക്ക് എത്തിയ രാജന്‍ ഇന്ന് ജോലിയില്ലാത്തതിനാല്‍ രാവിലെ 10 ന് സുഹൃത്ത് സെന്തില്‍ കുമാറിനൊപ്പം ബൈക്കില്‍ ആനയിറങ്കലില്‍ എത്തി. ഹൈഡല്‍ ടൂറിസം സെന്ററിന്റെ സമീപത്ത് രാജന്‍ ഇറങ്ങിയശേഷം സെന്തില്‍ ഡാമിന്റെ മറുകരയിലേക്ക് ബൈക്കില്‍ പോയി. ഡാം നീന്തി കടക്കാമെന്ന് പറഞ്ഞാണ് രാജന്‍ ഇറങ്ങിയത്. ഡാമിന്റെ പകുതി പിന്നിട്ടതോടെ രാജന്‍ മുങ്ങിത്താഴ്ന്നു.

കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ആനിയിറങ്കല്‍ വ്യൂ പോയിന്റിന് സമീപമെത്തിയ സഞ്ചാരികളാണ് ഡാമിൽ ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ടത്. ഇവര്‍ അറിയിച്ചതോടെ നാട്ടുകാരില്‍ ചിലര്‍ സമീപത്ത് എത്തിയെങ്കിലും രാജന്‍ മുങ്ങി താഴ്ന്നിരുന്നു. തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തുകയും മൂന്നാര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റിന് വിവരം അറിയിക്കുകയും ചെയ്തു.ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പാതാളക്കരണ്ടി ഉപയോഗിച്ചുള്ള തിരച്ചിലിലാണ് രാജന്റെ മൃതദേഹം കണ്ടെത്തിയത്.

Advertisement
inner ad
Continue Reading

Featured